അഗ്നിപർവതത്തിൽ ചുട്ടെടുക്കുന്ന പിത്​സ, ഗ്വാട്ടിമാലയിലെ അതിശയ രുചി

david-garcia
SHARE

ലോകത്തിൽ ഇതുപോലൊരു പിത്​സ വേറെ കാണില്ല! അഗ്നിപർവതത്തിൽ നിന്നൊഴുകുന്ന തിളച്ചു മറിയുന്ന കനലിനു മുകളിൽ ചീസും മാംസവും ചേർത്ത് ചുട്ടെടുക്കുന്ന ചൂടൻ പിത്​സ. ഡേവിഡ്​ ഗാർഷ്യയെന്ന ചെറുപ്പക്കാരനാണ് വ്യത്യസ്തമായ പിത്​സ രുചിയുമായി ശ്രദ്ധേയനാകുന്നത്.

സജീവമായ നിരവധി അഗ്നിപർവതങ്ങളും മലകളും നിറഞ്ഞ ഗ്വാട്ടിമാല, മധ്യ അമേരിക്കയിലെ ഒരു രാജ്യമാണ്. കത്തിജ്വലിച്ച് ഒഴുകുന്ന അഗ്നിപവർവതങ്ങൾ കാണാൻ ധാരാളം സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. ഇവിടുത്തെ പക്കായ അഗ്​നിപർവതത്തിൽനിന്ന് ഒലിച്ചിറങ്ങി വരുന്ന ലാവയാണ് ഡേവിഡിന്‍റെ ബേക്കിങ് അവ്ൻ. എരിഞ്ഞു കൊണ്ടിരിക്കുന്ന വോൾക്കാന റോക്കിൽ തയാറാക്കുന്ന ‘പക്കായ പിത്​സ’ രുചിക്കാൻ കൂടിയാണ് സഞ്ചാരികൾ ഇപ്പോൾ ഇവിടേയ്ക്ക് എത്തുന്നത്. ലാവയുടെ ചൂടിനെ പ്രതിരോധിക്കാൻ പ്രത്യേക വസ്​ത്രമണിഞ്ഞ് ഡേവിഡ് പിത്സ തയാറാക്കുന്ന വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. പ്രത്യേക മെറ്റൽ ഷീറ്റാണ് പിത്​സ തയാറാക്കാൻ ഉപയോഗിക്കുന്നത്​. 1000 ഡിഗ്രി സെൽഷ്യസ് ചൂടുവരെ ഈ ഷീറ്റിന്​ താങ്ങാനാകും. ടുമാറ്റോ സോസും ചീസും മാംസവും നിറച്ച മാവ്, ഏകദേശം 800 ഡിഗ്രി ചൂടുള്ള ലാവ അവശിഷ്​ടങ്ങൾക്ക് മുകളിലാണ് ചുട്ടെടുക്കാൻ വയ്ക്കുക. 14 മിനിറ്റിനുള്ളിൽ പിത്​സ തയാറാകും.

pizza-chef

നേരത്തേ അഗ്നിപർവതം കണ്ടുമടങ്ങിയിരുന്നവർ ഇപ്പോൾ ലാവയിൽ തയാറാക്കിയ പിത്​സയും കഴിച്ച് ഫോ​ട്ടോയും എടുത്താണ് മടക്കം. ഫെബ്രുവരിയിലാണ് പക്കായ അഗ്​നിപർവതം സജീവമായി തുടങ്ങിയത്. പ്രദേശിക ഭരണകൂടവും അധികൃതരും കനത്ത ജാഗ്രത നിർദേശം നൽകിയിരുന്നു. "

മലകയറി  വയറുകത്തി വരുന്നവർക്ക് ഈ പിത്​സ സമ്മാനിക്കുന്ന അതിശയം വലുതാണ്. 2013 ലാണ് ഡേവിഡ് മലമുകളിൽ പിത്‌​സ ബേക്കിങ് ആരംഭിച്ചത്. ആദ്യ ദിവസങ്ങളിൽ വളരെ കുറച്ച് പിത്​സ മാത്രമാണ്  വിറ്റുപോയത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും വാർത്തകളും വരാൻ തുടങ്ങിയതോടെ കഥമാറി, പിത്​സ കഴിക്കാനും വോൾക്കാനോ കാണാനും  വേണ്ടിയായി ഇവിടേയ്ക്കുള്ള യാത്രകൾ.

English Summary : Guatemala's volcanic pizza chef and his lava oven.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA