നോർ ചിക്കൻ ക്യൂബ്സ്, കേരളത്തിൽ ഇനി സ്ലോ കുക്ക്ഡ് ചിക്കന്റെ തനി സ്വാദ് പെട്ടെന്ന്

knorr-image
SHARE

ചിക്കൻ കറികൾക്ക് സ്ലോ കുക്ക്ഡ് ചിക്കന്റെ തനിമയുള്ള സ്വാദ് നൽകുന്ന നോർ ചിക്കൻ ക്യൂബ്സ്  കേരളത്തിലെ വിപണിയിൽ വൻ പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. പ്രമുഖ സെലിബ്രിറ്റി ഷെഫ് ഡോ. ലക്ഷ്‌മി നായരും ജനപ്രിയ താരം രമേഷ് പിഷാരടിയും ചേർന്നാണ് കൊച്ചി ഗ്രാൻഡ് ഹയാത്ത്  നാട്ടിക ഹൗസ് ബോട്ടിൽ നോർ ചിക്കൻ ക്യൂബ്‌സിന്റെ ലോഞ്ച് നിർവഹിച്ചത്. ഇരുപതോളം ഇൻഫ്ളുവൻസേഴ്‌സും ചടങ്ങിൽ പങ്കെടുത്തു. 

"നോറിന്റെ കേരളത്തിലെ ലോഞ്ച് ചടങ്ങിൽ ആതിഥ്യം വഹിക്കാനായത് എനിക്കേറെ സന്തോഷം നൽകി. ഒരൊറ്റ ക്യൂബ് കൊണ്ട് സാധാരണ ചിക്കൻ കറിക്ക്  സ്ലോ കുക്ക്ഡ് ചിക്കന്റെ സ്വാദ് നൽകുന്ന നോർ ചിക്കൻ ക്യൂബ്സ് എന്റെ ദൈനംദിന വിഭവങ്ങളിൽ ഉൾപെടുത്താൻ എനിക്കു തിടുക്കമായി" ചടങ്ങിൽ പങ്കെടുത്ത സെലിബ്രിറ്റി ഷെഫ് ഡോ. ലക്ഷ്‌മി നായരുടെ വാക്കുകൾ. 

knorr-ln

സംവിധായകനും നടനുമായ രമേഷ് പിഷാരടി പറഞ്ഞതിങ്ങനെ, "നോറിന്റെ കേരളത്തിലെ ലോഞ്ച് ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചപ്പോൾ ഡോ. ലക്ഷ്‌മി  നായരെപ്പോലെയുള്ള പാചക വിദഗ്‌ധയ്‌ക്കൊപ്പം പങ്കെടുക്കാനുള്ള അവസരം വളരെ സന്തോഷത്തോടെയാണ് ഞാൻ സ്വീകരിച്ചത്. നോർ ചിക്കൻ ക്യൂബ്സ് ഉപയോഗിച്ച്  കേരള ചിക്കൻ കറി വേദിയിൽ വച്ച്  പാചകം ചെയ്‌തത്‌ എനിക്ക് രസകരമായ ഒരനുഭവമായിരുന്നു. ഇവിടെ നിന്നു ലഭിച്ച അറിവുകൾ തീർച്ചയായും വീട്ടിലെ ചിക്കൻ വിഭവങ്ങളുടെ പാചകത്തിൽ പ്രയോഗിക്കും".

aparna-thomas
സജിലി സലിം

ലോഞ്ചിന്റെ ഭാഗമായിരുന്ന ഇൻഫ്ലുവൻസർ അവരുടെ അനുഭവങ്ങൾ പങ്കു വച്ചപ്പോൾ, "പ്രകൃതി സുന്ദരമായ ഹൗസ് ബോട്ട് യാത്രയ്ക്കിടെ സ്ലോ കുക്ക്ഡ് ചിക്കൻ കറി നോർ ചിക്കൻ ക്യൂബ്സ് ഉപയോഗിച്ച്  വളരെ പെട്ടെന്ന് എങ്ങനെ തയാറാക്കാമെന്ന് മനസ്സിലാക്കുവാൻ സാധിച്ചു. ചിക്കൻ ക്യൂബ്സ് കൊണ്ടു തയാറാക്കിയ കറിയുടെ രുചി അതിഗംഭീരമായിരുന്നു" എന്നായിരുന്നു സജിലി സലിമിന്റെ അഭിപ്രായം.

sajini-salim
അപർണ തോമസ്

"സ്ലോ കുക്ക്ഡ് ചിക്കൻ കറിയുടെ രുചി വളരെ പെട്ടെന്നു ലഭിക്കുന്ന നോർ ചിക്കൻ ക്യൂബ്സ് പാചകത്തിൽ അധികം പ്രാവീണ്യമില്ലാത്തതും പാചകത്തിന് അധിക സമയം കണ്ടെത്താനാകാത്തതുമായ എന്നെപ്പോലുള്ളവർക്ക്  ഒരനുഗ്രഹമാണ്". അപർണ തോമസ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS