ADVERTISEMENT

സ്ലോ കുക്ക്ഡ്  ചിക്കന്റെ തനി സ്വാദ് പെട്ടെന്ന് നൽകുന്ന നോർ ചിക്കൻ ക്യൂബ്സ് ഇപ്പോൾ കേരളത്തിന്റെ വിപണി കീഴടക്കിക്കൊണ്ടിരിക്കുന്നു. ഏറ്റവും ഗുണമേന്മയുള്ള ചിക്കനും ഉള്ളി, വെളുത്തുള്ളി, മഞ്ഞൾ, വൈറ്റ് പെപ്പർ തുടങ്ങിയ സുഗന്ധമസാലകളുടെ പ്രത്യേക കൂട്ടും ഉപയോഗിച്ച്  തയാറാക്കിയിരിക്കുന്നതിനാൽ സ്ലോ കുക്ക്ഡ് ചിക്കന്റെ സവിശേഷ രുചി വളരെ പെട്ടെന്നു തന്നെ നൽകുന്നു. ഇതിൽ പ്രിസർവേറ്റീവുകളൊന്നും ചേർക്കുന്നില്ലെന്നതാണ് ഈ  ബ്രാൻഡിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയിൽ ഇതാദ്യമായാണ് കേരളത്തിൽ ചിക്കൻ ക്യൂബ്സ് വിപണിയിലെത്തിയിരിക്കുന്നത്. ഈ ക്യൂബ്സ് ഉപയോഗിച്ച് സ്വാദിഷ്ഠമായ ചിക്കൻ കറി വളരെ എളുപ്പത്തിൽ തയാറാക്കാം. ഏതു തരത്തിലുമുള്ള ചിക്കൻ കറിയുടെയും പാചകത്തിനൊടുവിൽ സ്ററൗവിൽ നിന്നും വാങ്ങുന്നതിന് വെറും 2 മിനിറ്റു മുമ്പ് നോർ ചിക്കൻ ക്യൂബ്സ് ചേർക്കുക. ക്യൂബ്‌സിൽ ഉപ്പ് ഉള്ളതിനാൽ ചിക്കൻ കറി  തയാറാക്കുമ്പോൾ ഉപ്പ് കുറച്ച് ചേർത്താൽ മതിയാകും. പാചകം ചെയ്‌ത 750 ഗ്രാം ചിക്കൻ കറിയിൽ ഒരു ക്യൂബ് നേരിട്ട് ചേർത്ത് നന്നായി ഇളക്കുക. പാത്രം അടച്ച്  2 മിനിറ്റു കൂടി ചെറിയ ഫ്ലേമിൽ വേവിക്കുക. ചൂടോടെ വിളമ്പുക. ഇതോടെ നിങ്ങളുടെ ചിക്കൻകറിക്കു ലഭിക്കുന്നു സ്ലോ കുക്ക്ഡ് ചിക്കന്റെ തനി സ്വാദ്. അതും വളരെ പെട്ടെന്ന്.

knorr-chicken

 

നോറിന്റെ കേരളത്തിലെ ലോഞ്ചിൽ പങ്കെടുത്തവരും ചിക്കൻ ക്യൂബ്സ് പരീക്ഷിച്ചു നോക്കിയവരുമായ ഇൻഫ്ളുവൻസേഴ്‌സിന്റെ വാക്കുകൾ -

chicken-curry-knorr

"എന്റെ കുട്ടിക്കാലത്തെ ഓർമകളിൽ ഏറ്റവും പ്രിയപ്പെട്ടതാണ് അമ്മച്ചി ഉണ്ടാക്കിയിരുന്ന നാടൻ ചിക്കൻ കറി. അതിനായി അമ്മച്ചി അന്ന് അടുക്കളയിൽ ദീർഘസമയം ചെലവഴിച്ചിരുന്നു. ഇന്ന് എത്ര ശ്രമിച്ചിട്ടും എനിക്ക് ആ രുചി കിട്ടുന്നില്ല. എന്നാൽ നോറിന്റെ ചിക്കൻ ക്യൂബ്സ് ഉപയോഗിച്ച് ഉണ്ടാക്കിയ ചിക്കൻ കറിക്ക്  ആ പഴയ നാടൻ കറിയുടെ രുചി അതുപോലെ ലഭിച്ചിരിക്കുന്നു. ഇപ്പോൾ വളരെ എളുപ്പത്തിൽ എനിക്കും ആ പഴയ നാടൻ ചിക്കൻ കറി ഉണ്ടാക്കാം". അനൂഷ ജോർജ്ജ്, ഇൻഫ്ളുവൻസർ.

"ഭക്ഷണം എനിക്കേറെ ഇഷ്ടമാണെങ്കിലും അതുണ്ടാക്കുന്നതിൽ  അത്ര താൽപര്യമില്ല. പ്രത്യേകിച്ചും നല്ല വൈദഗ്ധ്യം ആവശ്യമായ ചിക്കൻ കറി ഉണ്ടാക്കാൻ എനിക്കു സത്യം പറഞ്ഞാൽ ധൈര്യമില്ല. എന്നാൽ നോറിന്റെ ചിക്കൻ ക്യൂബ്സ് എനിക്ക് നല്ല ആത്മവിശ്വാസം നൽകി. അവസാന രണ്ടു മിനിറ്റിൽ ക്യൂബ്സ് ഇട്ടു കഴിഞ്ഞു ലഭിക്കുന്ന സ്വാദ് ഒന്നു വേറെയാണ്. ഇപ്പോൾ ചിക്കൻ കറി എന്റെ വീട്ടിലെ ഒരു സ്ഥിരം വിഭവമാണ്. ഗോവിന്ദ് (ഹംഗ്റി, കൊച്ചിൻ), ഇൻഫ്ലുവൻസർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com