മഴ സ്പെഷൽ നാടൻ പലഹാരവുമായി പാർവതി തിരുവോത്ത്; വിഡിയോ

parvathy-video
SHARE

നാടൻ അരിയുണ്ട രുചിയുമായി നടി പാർവതി തിരുവോത്ത്. ചട്ടിയിൽ വറത്തെടുത്ത അരി, മിക്സിയിൽ പൊടിച്ചെടുത്ത് അതിലേക്ക് നാളികേരവും ശർക്കരയും ചേർത്ത് യോജിപ്പിച്ച്  കൈ കൊണ്ട് ചെറിയ ഉരുളകളായി ഉരുട്ടി എടുക്കുന്നു. വളരെ എളുപ്പം തയാറക്കാവുന്ന പാചക പരീക്ഷണങ്ങളും വർക്ക് ഔട്ട് സ്പഷൽ ഡയറ്റ് ഫുഡ് ചിത്രങ്ങളും വിഡിയോകളും പാർവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.  ഇഷ്ടപ്പെട്ട വിഭവമെന്ന് റിമി ടോമിയും മറ്റ് താരങ്ങളും കമന്റുകൾ കുറിച്ചു. നാടൻ അരിയുണ്ട രുചിക്കൂട്ട് ഇതാ.

ചേരുവകൾ

  • അരി– 1 ഗ്ലാസ്
  • ശർക്കര– 100 ഗ്രാം
  • നാളികേരം – ഒരു മുറി
  • ഏലയ്ക്ക– 3–4 എണ്ണം (ആവശ്യമെങ്കിൽ)

തയാറാക്കുന്ന വിധം

അരി നന്നായി കഴുകി ഉണക്കി വറുത്തെടുക്കുക. നല്ല ബ്രൗൺ കളർ ആകുന്നതു വരെ വറക്കണം. അരിമണിയെടുത്തു കടിച്ചു നോക്കുമ്പോൾ പൊട്ടണം. അതാണു പാകം. ചെറു ചൂടോടെ ഈ അരി നന്നായി പൊടിച്ചെടുക്കണം. അരിയുടെ കൂടെ ഏലയ്ക്കയും ചേർത്ത് പൊടിച്ചെടുക്കുക. ചിരകിയ തേങ്ങയും പൊടിച്ചെടുക്കുക. ശർക്കര ചുരണ്ടിയതും പൊടിച്ചു വച്ചിരിക്കുന്ന തേങ്ങയും അരിപ്പൊടിയും ചേർത്തു നന്നായി തിരുമ്മുക. ഈ മിശ്രിതം ആവശ്യമുള്ള വലുപ്പത്തിൽ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഈ പലഹാരം ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാം.

English Summary : Actress Parvathy Thiruvothu recently posted a reel video on Instagram where she makes ariyunda.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA