ADVERTISEMENT

മാസ്റ്റർ ഷെഫ് ഓസ്ട്രേലിയ പതിമൂന്നാം സീസൺ വിജയിയായി ഇന്ത്യൻ വംശജൻ ജസ്റ്റിന്‍ നാരായൺ. ഗ്രാന്റ് ഫിനാലെയിൽ മൂന്ന് പേരെ പിന്തള്ളിയാണ് ജസ്റ്റിൽ ട്രോഫി സ്വന്തമാക്കിയത്. പാചകപ്രേമികൾക്ക് സുപരിചിതനമാണ് ജസ്റ്റിൻ നാരായൺ. ഇൻസ്റ്റഗ്രാമിൽ 53000 പേരാണ് ജസ്റ്റിനെ പിന്തുടരുന്നത്. 

മാസ്റ്റർ ഷെഫ് കിരീടം ലഭിച്ച വിവരം ജസ്റ്റിൻ തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്: ‘നിങ്ങളെ വിശ്വസിക്കുന്നവരെ കണ്ടെത്തൂ, കഠിനമായി അധ്വാനിക്കൂ. നിങ്ങളെ തന്നെ അമ്പരപ്പിക്കൂ’ എന്ന കുറിപ്പോടുകൂടിയാണ് അഭിമാന നേട്ടത്തെ കുറിച്ച് ജസ്റ്റിൻ പറയുന്നത്.

മാസ്റ്റർ ഷെഫ് ട്രോഫിക്കൊപ്പം 1.86 കോടിയോളം തുകയും ജസ്റ്റിന് സമ്മാനമായി ലഭിക്കും. 27–കാരനായ ജസ്റ്റിൻ വെസ്റ്റേർൺ ഓസ്ട്രേലിയ സ്വദേശിയാണ്. ജസ്റ്റിന് ഇന്ത്യൻ വേരുകളുണ്ട്. കൂടുതൽ ഉണ്ടാക്കുന്ന വിഭവങ്ങളും സൗത്ത് ഇന്ത്യനാണ്. ഇൻസ്റ്റഗ്രാമിലൂടെ നിരവധി പാചക വിഡിയോകൾ ജസ്റ്റിൻ പങ്കുവയ്ക്കാറുണ്ട്. ചിക്കൻ കറി, പിക്കിൾ സാലഡ്, ചിക്കൻ ടാക്കോസ്, ചാർക്കോൾ ചിക്കൻ, ഫ്ലാറ്റ് ബ്രഡ് എന്നീ വിഭവങ്ങളാണ് ജസ്റ്റിൻ മൽസരത്തിൽ തയാറാക്കിയത്.

English Summary : Indianorigin Justin Narayan wins MasterChef Australia season 13

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com