ലോകത്തിലെ ഏറ്റവും വിലകൂടിയ ഉരുളക്കിഴങ്ങ് പൊരിച്ചത് : വൈറൽ വിഡിയോ

french-fries
SHARE

കറുമുറെ കൊറിക്കാൻ ഫ്രെഞ്ച് ഫ്രൈസ്, ലോകമെങ്ങും ആരാധകരുള്ള വിഭവം. ഫ്രഞ്ച് ഫ്രൈസ് വറുത്തെടുത്ത് ഗിന്നസ് റെക്കോഡ് ഇട്ടാലോ? അതും ലോകത്തിലെ ഏറ്റവും വിലകൂടിയ ഫ്രെഞ്ച് ഫ്രൈസ്... ഒരു പ്ലേറ്റിന് 14,928 രൂപയോളം വിലവരും.  

frenchfries

ന്യൂയോർക്ക് സിറ്റിയിലെ  സെറെൻപിറ്റി ത്രീ എന്ന റസ്റ്ററന്റിലാണ് ഈ കിടിലൻ ഫ്രൈ തയാറാക്കിയത്. 13 ന് നാഷണൽ ഫ്രെഞ്ച് ഫ്രൈ ദിനത്തോട് അനുബന്ധിച്ച്, ക്രിയേറ്റിവ് ഡയറക്ടറും ഷെഫുമായ ജോ കാൽഡറോണും എക്സിക്യൂട്ടിവ് ഷെഫ് ഫെഡറിക്ക് കിവേർട്ടും ചേർന്നാണ് ഫ്രഞ്ച് ഫ്രൈ റെക്കോഡ് വിലയ്ക്ക് തയാറാക്കിയത്.

ഷാപെയ്നിലും ഫ്രഞ്ച് ഷാംപെയ്ൻ വിനഗിറിലും കഴുകിയ ശേഷമാണ് ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്ത് എടുക്കുന്നത്. ശുദ്ധമായ ഗൂസ് ഫാറ്റിൽ  വറുത്തെടുത്ത് സവിശേഷമായ ചേരുവകൾ കൊണ്ട് അലങ്കരിച്ചാണ് വിളമ്പുന്നത്. എണ്ണയിൽ പൊരിച്ചെടുത്ത ഉരുളക്കിഴങ്ങിനെ സ്പെഷലാക്കുന്നത് എങ്ങനെയെന്നു കാണാം.

English Summary : World's most expensive French fries.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA