സമ്പൂർണ ആരോഗ്യ പാക്കേജാണ് ഓണസദ്യ : രസങ്ങളുടെ സമ്മേളനം, ഓലൻ ലോലനല്ല!

onam-sadya
SHARE

ഗുണങ്ങൾ അറിഞ്ഞു കഴിച്ചാൽ സമ്പൂർണ ആരോഗ്യ പാക്കേജാണ് ഓണസദ്യ. 

രസങ്ങളുടെ സമ്മേളനം

തൈക്കാട്ടുശ്ശേരി നീലകണ്ഠൻ മൂസ്, മാനേജിങ് ഡയറക്ടർ, വൈദ്യരത്നം ഔഷധശാല

സദ്യ എന്നത് 6 രസങ്ങളുടെ സമ്മേളനമാണ്. ശരീരത്തിന് ആവശ്യമായ എല്ലാ രുചികളും അതിലുണ്ട് എന്നർഥം. മധുരം, പുളിപ്പ്, ഉപ്പ്, എരിവ്, കയ്പ്,  ചവർപ്പ് എന്നിവയാണിവ. ഇവയെല്ലാം ചേർന്നു നമ്മുടെ രസമുകുളങ്ങളെ സന്തോഷിപ്പിക്കുന്നു. കാളൻ, ഓലൻ, എരിശ്ശേരി, രസം എന്നിവയൊക്കെ നോക്കൂ, അതിനെല്ലാം മറ്റൊന്നുമായി ബന്ധമില്ലാത്ത രുചികളാണ്. ഇവ ഒരുമിച്ചു ചേരുമ്പോൾ നമുക്കു പ്രിയപ്പെട്ട എല്ലാ രുചികളുമുണ്ടാകുന്നു. അവസാന ഘട്ടത്തിൽ പായസമധുരം വേണം. സദ്യ അവസാനിപ്പിക്കേണ്ടതു മോരു കൂട്ടി ഉണ്ടുകൊണ്ടാണ്. ദഹനം എളുപ്പമാക്കാ‍ൻ വേണ്ടിയാണിത്.

ഓലൻ ലോലനല്ല

‌ഡോ.സതീഷ് വാരിയർ, ആയുർവേദ ഡോക്ടർ, വ്ലോഗർ

വൈറ്റമിൻ സി, ഫോസ്ഫറസ്, എന്നിവ അധികമായി അടങ്ങിയിരിക്കുന്ന അവിയൽ അമിത വണ്ണം കുറയ്ക്കാൻ‌ നല്ലതാണ്. തേങ്ങാപ്പാലും കുമ്പളങ്ങയും ചേരുമ്പോൾ കൃമിശല്യം കുറയും. ശരീരത്തിലെ മെറ്റബോളിക് ടോക്സിനുകളെ ആഗിരണം ചെയ്യാനുള്ള കഴിവും ഇതിനുണ്ട് അതുകൊണ്ട് ഓലൻ ലോലനല്ല.

ചൂടുചോറിൽ ചേർക്കുന്ന സാമ്പാർ പച്ചക്കറികളും പരിപ്പും ചേർന്ന പോഷകമാണ്. ഇതിൽ ചേർക്കുന്ന മല്ലി പ്രമേഹ മരുന്ന്. കായം വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. സൂക്ഷ്മ പോഷകങ്ങൾ അടങ്ങിയിട്ടുള്ള വിഭവമാണു രസം. പ്രോട്ടീൻ കലവറയാണു കൂട്ടുകറി. ഇഞ്ചിക്കറിയാവട്ടെ നൂറുകറിയുടെ ഗുണം ചെയ്യും. ആകെ മൊത്തത്തിൽ സമ്പൂർണ ആരോഗ്യ പാക്കേജ് ആണ് ഓണസദ്യ. 

സദ്യയുടെ വരവ് കാലമറിഞ്ഞ്

ഡോ. ആർ.വി. അജിത്ത്, ചീഫ് മെഡിക്കൽ ഓഫിസർ, ജില്ലാ ആയുർവേദ ആശുപത്രി, കോട്ടയം

ഉഷ്ണകാലം കഴിഞ്ഞു മഴക്കാലത്തിന്റെ മധ്യഭാഗത്താണ് ഓണം വരുന്നത്. ഉഷ്ണകാലത്തു ശരീരം ക്ഷീണിച്ചു ദഹനരസങ്ങൾ മന്ദീഭവിച്ച അവസ്ഥയിലാകും. തുടർന്നു മഴക്കാലം ആകുന്നതോടെ ദഹനരസങ്ങൾ ഉണർന്നു തുടങ്ങും. ഈ സമയത്താണ് ഓണവും ഓണസദ്യയും നമ്മൾ കഴിക്കുന്നത്. ഇങ്ങനെ ദഹനപ്രക്രിയ പൂർണസജ്ജമാകുന്ന സമയത്തുതന്നെ ശരിയായ രസങ്ങൾ അടങ്ങിയ സദ്യയും ഒത്തുചേരുന്നതോടെ നമ്മുടെ എല്ലാ ഇന്ദ്രിയങ്ങളും ഉണർന്നു പ്രവർത്തിക്കുകയും ശരീരബലം ഉയരുകയും രോഗപ്രതിരോധ ശക്തി വർധിക്കുകയും ചെയ്യും.

English Summary : Know the incredible nutritional value of traditional sadya dishes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA