ഓണസദ്യയ്ക്ക് ഇലയിൽ എല്ലാം വിളമ്പിയ ശേഷമേ ചോറ് വിളമ്പാവൂ, കാരണം അറിയാമോ?

HIGHLIGHTS
  • തായമ്പക കഴിഞ്ഞ് ഊണുകാലമായി. മട്ടന്നൂരിന് ഇലയിട്ടതും ആദ്യം തന്നെ ചോറു വിളമ്പി.
literature-onam-special-mattannoor-sankarankutty-s-onam-memoir
മട്ടന്നൂർ ശങ്കരൻകുട്ടി
SHARE

ലോകത്ത് എന്തു കാര്യം നടക്കുമ്പോഴും നമ്മൾ കൊണ്ടു നടക്കുന്ന തൊഴിലുമായി അതിനെ താദാത്മ്യപ്പെടുത്താം എന്നൊരു കാഴ്‌ചപ്പാട്‌ മട്ടന്നൂർ ശങ്കരൻകുട്ടിക്കുണ്ട്. അങ്ങനെയൊരനുഭവം ഒരിക്കൽ ഓണസദ്യ കഴിക്കാൻ ചെന്ന അദ്ദേഹത്തിനുണ്ടായി. പാലക്കാട്ട് ഒരു തിരുവോണനാളിൽ തായമ്പകയ്ക്ക് പോയതായിരുന്നു മട്ടന്നൂർ. തായമ്പക കഴിഞ്ഞ് ഊണുകാലമായി. മട്ടന്നൂരിന് ഇലയിട്ടതും ആദ്യം തന്നെ ചോറു വിളമ്പി. 

ഉടനെ സംഘടകരിൽപെട്ട ഒരു പാലക്കാടൻ അയ്യർ വിളമ്പുകാരനോട് ആക്രോശിച്ചു, 'എന്നതാ പണ്ണറത്. ശാതം പോടറുത്ക്ക് മുന്നാടി കൊഞ്ചം ഉപ്പാവത് പോടണമേ.'- ചോറല്ല ആദ്യം വിളമ്പേണ്ടത്, ഒന്നും വിളമ്പിയില്ലെങ്കിൽ ഇലയിൽ ആദ്യം കുറച്ച് ഉപ്പെങ്കിലും വിളമ്പരുതോ എന്നാണ് സ്വാമിയുടെ ചോദ്യം. അപ്പോൾ മട്ടന്നൂരിന് ഓർമ വന്നത് മറ്റൊരു കാര്യമാണ്. തായമ്പക തുടങ്ങും മുൻപ് സന്ധ്യാവേല എന്നൊരു ചടങ്ങുണ്ട്. വലന്തലകളും ഇലത്താളവും ഉപയോഗിച്ചുള്ളതാണ് സന്ധ്യാവേല. അതിനു ശേഷമാണ് കൊട്ടാനുള്ള പ്രമാണി വേദിയിൽ പ്രവേശിക്കുന്നതും തായമ്പക തുടങ്ങുന്നതും. ഇതു   പോലെയാണ് ഊണിന്റെ കാര്യവും. 

vishu-sadhya

ഓണത്തിന് ഇലയിൽ എല്ലാം വിളമ്പിയ ശേഷമേ ചോറ് വിളമ്പാവൂ. ചോറാണ് പ്രമാണി. ചോറിന് കൊടുക്കുന്ന ഒരു സ്വീകരണമാവണം ബാക്കി ഉപദംശങ്ങൾ അഥവാ കറികൾ. സന്ധ്യാവേല  കൊട്ടാനുള്ള  ശിഷ്യർ വന്ന ശേഷമേ പ്രമാണി തായമ്പക കൊട്ടാൻ വരൂ എന്ന പോലെ ചോറിന്റെ ശിഷ്യന്മാരാണ് അതിനു മുൻപ് വിളമ്പേണ്ട കറികൾ എന്ന് ചുരുക്കം. കൊട്ടാൻ വന്ന തന്റെ മുന്നിൽ വച്ച് ഇങ്ങനെ മറ്റൊരാൾക്ക് കൊട്ട് കിട്ടിയതിന്റെ ഓർമ കൂടിയാണ് മട്ടന്നൂരിന്റെ ഓണസ്‌മൃതി.

Content Summary : Mattannoor Sankarankutty takes a walk down Onam memory lane

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA