ADVERTISEMENT

പ്രസില്ല തയാറാക്കിയ പുതുവർഷ വിഭവവുമായി മാർക്ക് സക്കർബർഗ്. ജ്യൂവിഷ് കലണ്ടറിലെ പുതുവർഷമാണ് റോഷ് ഹ–ഷന. ഇസ്രായേൽ ജനത പുതുവർഷം ആഘോഷിക്കുന്ന ദിവസമാണിത്.  ഭാര്യ തയാറാക്കിയ തെഗ്​ലാച് എന്ന മധുരപലഹാര ചിത്രം പങ്കുവച്ച് പുതുവർഷ ആശംസകൾ അറിയിച്ചിരിക്കുകയാണ് സക്കർബർഗ്. ചെറിയ പേസ്റ്ററി ബോൾസ് തേൻസിറപ്പിൽ നട്സും ചെറിപ്പഴങ്ങളും ചേർത്താണ് ഈ മധുര പലഹാരം തയാറാക്കുന്നത്.

ജ്യൂവിഷ് കലണ്ടറിലെ പുതുവർഷ ദിനം ഇസ്രായേൽ ജനതയ്ക്ക് ആഘോഷ ദിനമാണ്. തിരികത്തിച്ച് വച്ച് തീൻമേശയിൽ മാതളപ്പഴം,ആപ്പിൾ,തേൻ എന്നിവ വയ്ക്കും. ഈ പഴങ്ങളുടെ ഉൾവശം മാംസളമാണ്. നിറഞ്ഞ സന്തോഷത്തിന്റെ അടയാളമാകട്ടെ പുതുവർഷം എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. പഴങ്ങൾ തേനിൽ മുക്കി കഴിച്ചാണ് ഡിന്നർ ആരംഭിക്കുന്നത്. സൂര്യാസ്തമയത്തോടെ തുടങ്ങുന്ന പുതുവർഷാചരണം പിന്നെ ദിവസം സൂര്യാസ്തമയത്തോടെയാണ് അവസാനിക്കുന്നത്. 

തെഗ്​ലാച് (Teiglach) തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം

ചേരുവകൾ

  • ഒലിവ് ഓയിൽ – 2 ടേബിൾസ്പൂൺ
  • മുട്ട – 3
  • മൈദ – 1 കപ്പ്
  • ഉപ്പ്, ബേക്കിങ് പൗഡർ – 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

ചേരുവകൾ എല്ലാം നന്നായി യോജിപ്പിച്ച് എടുക്കാം. മാവ് തൂവിയ പ്രതലത്തിൽ കൈകൾ കൊണ്ടു മാവ് നന്നായി യോജിപ്പിച്ച് ഉരുട്ടി എടുക്കണം.

ഈ മാവ് റോളൻ ഉപയോഗിച്ചു നന്നായി പരത്തിയ ശേഷം നീളത്തിലും കുറുകെയും വരഞ്ഞ് ചെറിയ സ്ക്വയർ ഷേപ്പിലാക്കാം. ഓരോന്നും എടുത്ത് 4 കോണുകളും ഉള്ളിലേക്ക് മടക്കിയ ശേഷം ഉരുട്ടിയെടുക്കാം.

ഈ ബോൾസ് ഒലിവ് ഓയിലിൽ മൂന്ന് മിനിറ്റ് വറുത്തെടുക്കണം.

മറ്റൊരു പാനിൽ തേൻ, പഞ്ചസാര, ഇഞ്ചി പേസ്റ്റ്, നാരങ്ങാ നീര് എന്നിവ ചേർത്ത് ചെറുതീയിൽ അഞ്ച് മിനിറ്റ് വയ്ക്കാം. കുറുകി തുടങ്ങുമ്പോൾ വറുത്ത ബോൾസ് ഇതിലേക്ക് ചേർത്ത് 6 മിനിറ്റ് വേവിക്കാം. ഡ്രൈ ഫ്രൂട്ട്സും ചെറീസും ചേർക്കാം. 

English Summary : Shana tova to everyone celebrating Rosh Hashanah : Mark Zuckerberg 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com