ADVERTISEMENT

കുമ്പിൾ കുത്തിയ കടലാസിൽനിന്നു നിലക്കടല കൊറിക്കുന്നവർ പതിവു വഴിയോരക്കാഴ്ചയാണ്. എന്നാൽ ഇലക്കുമ്പിളിൽ വിളമ്പിയ പാനിപ്പൂരിയുടെ കാഴ്ചയുമായെത്തിയ ഒരു വിഡിയോയാണ് ഇപ്പോൾ ഭക്ഷണപ്രേമികളുടെ മനസ്സു നിറയ്ക്കുന്നത്. നോർത്തിന്ത്യൻ വിഭവങ്ങൾക്കു പേരുകേട്ട ഡൽഹിയിലെ ചാന്ദ്നിചൗക്കിലെ വഴിയോര ഭക്ഷണക്കടയിൽനിന്നാണ് ലക്ഷങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റിയ വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

 

ഗോൽക്കപ്പ എന്നപേരിലും അറിയപ്പെടുന്ന പാനിപൂരി ഇലക്കുമ്പിളിൽ വിളമ്പിയ കാഴ്ചയിലേക്കാണ് ആ വിഡിയോ ഭക്ഷണപ്രേമികളെ ക്ഷണിക്കുന്നത്. സാധാരണ പേപ്പർ പ്ലേറ്റിലോ സ്റ്റീൽ പ്ലേറ്റിലോ ആണ് പാനിപൂരി വിളമ്പുക. നന്നായി ഉടച്ചെടുത്ത ആലൂ (ഉരുളക്കിഴങ്ങ്), വെള്ളക്കടല, മധുരമുള്ള തൈര്, ചാട്ട് മസാല എന്നീ ചേരുവകളാണ് പാനിപൂരിയെ രുചികരമാക്കുന്നത്.

 

ഇല കുമ്പിൾ കുത്തി വളരെ കലാപരമായി ചേരുവകളോരോന്നായെടുത്ത് തയാറാക്കിയ പാനിപൂരി മധുരമുള്ള തൈരിൽ മുക്കി ഇലക്കുമ്പിളിലേക്ക് പകരുന്ന വിഡിയോ പങ്കുവച്ചത് ഒയേ ഫുഡീസ് എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം ഫുഡ്‌വ്ലോഗറാണ്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ഒരാഴ്ച പിന്നിടുമ്പോഴേക്കും ലക്ഷക്കണക്കിനു കാഴ്ചക്കാരാണ് അതു കണ്ടത്.

 

Content Summary : Pani poori Serves in a Leaf, Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com