ADVERTISEMENT

മധുരക്കരിമ്പിന്റെ ജ്യൂസ് നിറം അൽപം കുറവാണെങ്കിലും രുചിയിൽ കേമനാണ്, രുചി വൈവിധ്യങ്ങൾ പരീക്ഷിക്കുന്ന ആർക്കെങ്കിലും ഈ ജ്യൂസിന്റെ ലുക്ക് ഒന്നു മാറ്റണമെന്നു തോന്നിയാൽ തെറ്റു പറയാൻ പറ്റില്ല. കരിമ്പിൻ ജ്യൂസിൽ അൽപം ബീറ്റ്റൂട്ട് ചാറും ചേർത്ത് ആകെ ഒരു ചോരമയമാക്കി വിൽപനയ്ക്കെത്തിച്ചിരിക്കുന്ന വിഡിയോ വൈറലാണ്.

 

ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള വഴിയോരക്കച്ചവടക്കാരനാണ് വ്യത്യസ്തമായ ജ്യൂസ് വിൽപനയുമായി എത്തിയിരിക്കുന്നത്.  ജ്യൂസ് മെഷനിൽ കരിമ്പും പുതിനയും ചേർത്തടിച്ച്  എടുത്തശേഷം തയാറാക്കി വച്ച ബീറ്റ്റൂട്ട് ജ്യൂസുമായി യോജിപ്പിക്കുന്നു. ഇത് പ്രത്യേകം തയാറാക്കിയ പ്ലാസ്റ്റിക്ക് കവറിലേക്ക് ശ്രദ്ധയോടെ പകരുന്നു. ബ്ലഡ് നിറയ്ക്കാൻ ഉപയോഗിക്കുന്ന കവറിന്റെ ഡിസൈനിലാണ് ഇത്. കരിമ്പ് ജ്യൂസ് ബീറ്റ്റൂട്ടിനൊപ്പം ചേരുമ്പോൾ രുചി കൂടുകയാണോ കുറയുകയാണോ എന്നതിനെച്ചൊല്ലി തർക്കങ്ങൾ ഉണ്ടെങ്കിലും വ്യത്യസ്തമായ ജ്യൂസ് വിൽപനയെ കൈയടികളോടെയാണ് സമൂഹമാധ്യമങ്ങളിലെ ഭക്ഷണപ്രേമികൾ സ്വീകരിച്ചിരിക്കുന്നത്.

 

English Summary : Sugarcane Beetroot Juice Viral Video.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com