ADVERTISEMENT

അമേരിക്കയിലാണെങ്കിലും നമ്മുടെ നാടൻ പലഹാരം അരികടുക്ക ഉണ്ടാക്കാൻ തോന്നിയാൽ എന്തുചെയ്യും? ഉടനെ ഉണ്ടാക്കുക തന്നെ. അമ്മ ഉണ്ടാക്കി കൊടുത്തിരുന്ന രുചി ഓർമ്മ കൊതിപ്പിച്ചപ്പോൾ പാചകപരീക്ഷണം നടത്തിയ വിശേഷം പങ്കിടുകയാണ് സിനിമാ താരം സംവൃത ഇപ്പോൾ. “നിങ്ങളുടെ അമ്മ ഉണ്ടാക്കാറുള്ള ഒന്നിനായി കൊതി തോന്നുമ്പോൾ, അത് ലഭിക്കാൻ മറ്റു മാർഗങ്ങളൊന്നുമില്ലാത്തപ്പോൾ, അത് സ്വയം ഉണ്ടാക്കുക, തിന്നുക, ആസ്വദിക്കുക,” എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് സംവൃത കുറിക്കുന്നത്.

 

മലബാറിലെ കടകളിൽ ചൂടു ചായയ്ക്കൊപ്പം കിട്ടുന്ന കല്ലുമ്മക്കായ് നിറച്ചത് കഴിച്ചവർ അതിന്റെ രുചിയൊരിക്കലും മറക്കില്ല.

 

ആവശ്യമുള്ള സാധനങ്ങൾ

  • കല്ലുമ്മക്കായ – 15 എണ്ണം
  • പുഴുക്കലരി– 400 ഗ്രാം
  • തേങ്ങ ചിരവിയത്–  അര മുറി
  • പെരുംജീരകം– 1 ടേബിൾസ്പൂൺ
  • ചുവന്നുള്ളി–  10 എണ്ണം
  • മുളക‌ുപൊടി– 2 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി– 1 ട‌ീസ്പൂൺ
  • ഉപ്പ്– ആവശ്യത്തിന്
  • വെളിച്ചെണ്ണ– വറുത്തു കോരാൻ

 

തയാറാക്കുന്ന വിധം

കല്ലുമ്മക്കായ തോടു പിളർന്നു വൃത്തിയായി കഴുകുക. ശേഷം കുതിർത്ത പുഴുക്കലരിയും തേങ്ങയും പെരുംജീരകവും ചുവന്നുള്ളിയും ഉപ്പും ചേർത്തു അൽപം വെള്ളം ചേർത്ത് അരച്ചെടുക്കുക. തോടിനുള്ളിൽ ഈ അരപ്പ് നിറച്ച് ആവിയിൽ വേവിച്ചെടുക്കുക. ശേഷം തോട് കളഞ്ഞു മാറ്റി വയ്ക്കാം.

 

മുളകുപൊടിയും മഞ്ഞൾപ്പൊടിയും അൽപം ഉപ്പും ചേർത്തു കുറച്ചു വെള്ളം ചേർത്തു കൂട്ടു തയാറാക്കുക. അരിക്കൂട്ടിൽ ഉപ്പുള്ളതിനാൽ വളരെ കുറച്ചു മാത്രം മസാലയിൽ ചേർക്കാൻ ശ്രദ്ധിക്കണം. മസാലയിൽ കുറച്ചു നേരം മുക്കി വച്ച ശേഷം വെളിച്ചെണ്ണയിൽ വറുത്തുകോരാം.  അധിക നേരം മൊരിയരുത്.

 

English Summary : When you crave for something that your mom makes, and have no means of getting it - make it yourself, eat and enjoy! Video by Samvrithaakhil.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com