കൊതി മൂത്ത് തയാറാക്കിയത് ഭീമൻ ചോക്ലേറ്റ്, ആ രഹസ്യം എപ്പോൾ പുറത്തു പറയുമെന്ന് കാഴ്ചക്കാർ

HIGHLIGHTS
  • ഒരൽപം കൂടി ബാക്കിയുണ്ടായിരുന്നെങ്കിൽ എത്ര നന്നായേനേ
  • പത്തുലക്ഷത്തിലധികം പ്രാവശ്യമാണ് ആളുകൾ ഈ വിഡിയോ കണ്ടത്.
chocolate
Photo Credit : ya_kushat_hochu. Instagram
SHARE

ട്രിപ്പിൾ എക്സൽ ചോക്ലേറ്റ് കഴിച്ചിട്ടുണ്ടോ? ‘ചുമ്മാ പുളുവടിക്കാതെ, അത്രയും വലുപ്പത്തിലുളള ചോക്ലേറ്റ് ഒന്നുമില്ല’ എന്നു പറഞ്ഞു തർക്കിക്കാനാണോ പുറപ്പാട്. എങ്കിൽ തീർച്ചയായും ഈ വിഡിയോ ഒന്നു കാണണം. ഒരു ഭീമൻ ചോക്ലേറ്റ് പിറക്കുന്നതെങ്ങനെയെന്ന് വിഡിയോയിലൂടെ കാണിച്ചു തരുകയാണ് ഒരു യുവതി. 

‘ഒരൽപം കൂടി ബാക്കിയുണ്ടായിരുന്നെങ്കിൽ എത്ര നന്നായേനേ’– മധുര പലഹാരങ്ങളും ചോക്ലേറ്റുകളുമൊക്കെ കഴിച്ചു തീരാറാകുമ്പോൾ ഇങ്ങനെ ചിന്തിക്കാത്തവർ വിരളമായിരിക്കും. വിഡിയോയിലുള്ള യുവതിയും അത്രയേ ചിന്തിച്ചുള്ളൂ. ഒരു കുഞ്ഞു ചോക്ലേറ്റ് കിട്ടിയപ്പോൾ അതുപോരെന്നു പറഞ്ഞുകൊണ്ടാണ് സാധാരണ ചോക്ലേറ്റിന്റെ പതിന്മടങ്ങ് വലിപ്പമുള്ള ഭീമൻ ചോക്ലേറ്റ് യുവതി തയാറാക്കുന്നത്.

പായ്ക്കറ്റു കണക്കിന് ചോക്ലേറ്റും ക്രീമും കാരമലും നിലക്കടലയുമെല്ലാം വലിയ ബോക്സിൽ മിക്സ് ചെയ്ത് അടരുകളായി വലിയ ചോക്ലേറ്റ് ബാർ ഒരുക്കുന്നതിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതി പങ്കുവയ്ക്കുന്നത്. ഏറ്റവുമൊടുവിലായി, താൻ തയാറാക്കിയ ചോക്ലേറ്റ് ബാറിന്റെ നടുവിലെ കഷ്ണം ഒടിച്ചെടുത്ത് കാഴ്ചക്കാരുടെ മുന്നിലേക്ക് വയ്ക്കുന്നുമുണ്ട് യുവതി.

പത്തുലക്ഷത്തിലധികം പ്രാവശ്യമാണ് ആളുകൾ ഈ വിഡിയോ കണ്ടത്. 80,500 ലൈക്കുകളും നൂറു കണക്കിന് കമന്റുകളുമായി ഈ വിഡിയോ ഏറ്റെടുക്കുമ്പോഴും ആളുകളുടെ മനസ്സിൽ ബാക്കി നിൽക്കുന്നത് ആ ചോദ്യമാണ്– ‘ആ ഭീമൻ ചോക്ലേറ്റ് ബാർ എന്തു ചെയ്യാനാണ് യുവതിയുടെ ഉദ്ദേശ്യം?’ ആ രഹസ്യം വെളിപ്പെടുത്തണമെന്നാണ് വിഡിയോ കണ്ട ആളുകളുടെ ആവശ്യം. അതുമുഴുവൻ തനിയെ കഴിച്ചു തീർക്കാതെ പാവങ്ങൾക്ക് വിതരണം ചെയ്യണമെന്നും ചിലർ ആവശ്യപ്പെടുന്നു.

Content Summary : Viral Video: Woman Makes Giant Chocolate Bar 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS