ADVERTISEMENT

സുഹൃത്തുക്കൾക്കൊപ്പമുള്ള കൂട്ടായ്മകളിൽ പാചകപരീക്ഷണം ചെയ്യുവാൻ ഏറെ ഇഷ്ടപ്പെടുന്നയാളാണ് മോഹൻലാൽ. ഫ്രഞ്ച് കുക്കിങ് ടെക്ക്നിക്കായ ഫ്ലാംബേ പരീക്ഷിച്ച് അദ്ദേഹം തയാറാക്കിയ ഫിഷ് രുചി വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. മനോഹരമായി പാചകം ചെയ്യുകയും ഭക്ഷണം ആസ്വദിക്കുകയും ചെയ്യുന്ന സൂപ്പർസ്റ്റാറിന്റെ വിഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

 

സ്റ്റീക്ക് രുചികൾക്കൊപ്പം കിടിലൻ ബനാന സ്വീറ്റ് രുചിയാണ് ഫ്ലാംബേയിൽ ഒരുക്കിയത്. ഫ്രഞ്ച് കുക്കിങ് രീതിയാണിത്. സുഹൃത്തായ ജോസ് തോമസിന്റെ കൊച്ചിയിലെ വീട്ടിലായിരുന്നു ഈ സ്പെഷൽ പാചകം. സമീർ ഹംസയാണ് വിഡിയോ പങ്കുവച്ചത്.

 

ഷെഫുമാർ ഫ്ലാംബേ ചെയ്യുമ്പോൾ തീജ്വാല എത്രത്തോളം വരും എന്നു നിശ്ചയമുള്ളതു കൊണ്ട് അവർ പാനിന്റെ അടുത്തുനിന്നു മാറില്ല. എന്തായാലും പരിശീലനം ലഭിക്കാത്തവർ ഇത് അനുകരിക്കാൻ ശ്രമിക്കരുത്. മുഖത്തോ ശരീരത്തിലോ പൊള്ളലേൽക്കാൻ സാധ്യതയുണ്ട്.

 

English Summary : Flambe desert cooking by Mohanlal Video.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com