ഇനി കുഞ്ഞുങ്ങളും ഇഷ്ടത്തോടെ ആരോഗ്യകരമായ ഭക്ഷണം കഴിക്കും!

HIGHLIGHTS
  • ഏതെങ്കിലും ഒരു ബേബി ഫുഡ് എന്നതിലപ്പുറം മുലപ്പാലു പോലെ ശുദ്ധം
yummyvalley-food
SHARE

കാക്കയുടെയും കോക്കാച്ചിയുടെയും അമ്പിളിമാമന്റെയും കഥകൾ കേട്ടു ഭക്ഷണം കഴിച്ചിരുന്ന കുട്ടിക്കാലം ഇല്ലാത്തവരായി ആരും കാണില്ല. അന്നൊക്കെ അമ്മമാരുടെ സ്ഥിരം പല്ലവിയാണ് ‘എന്റെ കുഞ്ഞ് എന്ത് കൊടുത്താലും കഴിക്കില്ല’ എന്നത്. കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെട്ട സ്വാദിൽ ആരോഗ്യകരമായ പോഷകാഹാരം അവരെ കൊണ്ടു കഴിപ്പിക്കുക എന്നത് എല്ലാക്കാലത്തും മാതാപിതാക്കൾക്കു ബാലികേറാമലയാണ്. വിപണിയിൽ പല നിറത്തിലും തരത്തിലും ലഭിക്കുന്ന ബേബി ഫുഡ് പ്രോഡക്ട്സ് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണു ചെയ്യുന്നതെന്നു പ്രശസ്തരായ ശിശുരോഗ വിദഗ്ധർ  സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം കുഞ്ഞിനു വേണ്ടി പ്രകൃതിദത്തമായ ചേരുവകൾ കരുതലോടെ ചേർത്ത്, കീടനാശിനിരഹിതമായ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് ഒരു സമീകൃത പോഷകാഹാരം ഉണ്ടാക്കുക എന്നതും ശ്രമകരമാണ്. എന്നാൽ ഇതിനെല്ലാം ഒരു ഉത്തമ പരിഹാരം കണ്ടെത്തിയിരിക്കുകയാണു യമ്മി വാലി. 

അമ്മയോളം അമ്മ മാത്രം 

അമ്മയോളം സ്നേഹവും കരുതലും മറ്റാർക്കാണു കുഞ്ഞിനോട് ഉണ്ടാവുക? അപ്പോൾ അങ്ങനെയൊരു അമ്മ തന്നെ മുന്നിട്ടിറങ്ങി നിർമിച്ച ബേബി ഫുഡിന്റെ നിലവാരം ഊഹിക്കാവുന്നതല്ലേ? പ്രശസ്തമായ ഓട്ടമൊബീൽ വിൽപന ശൃംഖല നിപ്പോൺ ടൊയോട്ടയുടെ ഉടമ ബാബു മൂപ്പന്റെ മകളും കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളുമായ സെഹ്‌ല മൂപ്പനാണു യമ്മി വാലിയുടെ ഉത്ഭവത്തിനു പിന്നിൽ. സ്വന്തം കുഞ്ഞിന് സുരക്ഷിതമായി വിശ്വാസത്തോടെ കൊടുക്കുവാൻ കഴിയുന്ന ഒരു ഉത്പന്നം തേടിയുള്ള സെഹ്‌ലയുടെ യാത്രയിൽ ഉരുത്തിരിഞ്ഞ ആശയമാണ് യമ്മി വാലി. ഏതെങ്കിലും ഒരു ബേബി ഫുഡ് എന്നതിലപ്പുറം മുലപ്പാലു പോലെ ശുദ്ധമായ, വിശ്വസ്തമായ ഒരു ആഹാര ശീലമാണ് യമ്മി വാലിയിലൂടെ യാഥാർഥ്യമായത്.

yummy-valley-food

വിഭവസമൃദ്ധമായ യമ്മി വാലി 

യമ്മി വാലിയിൽ പ്രധാനമായും രണ്ടു തരം ഉത്പന്നങ്ങളാണു കുഞ്ഞുങ്ങൾക്കായി ലഭ്യമാക്കിയിരിക്കുന്നത്. ബേബി ഫുഡിനു കീഴിൽ കേരള ബനാന പൗഡര്‍, മില്ലെറ്റ് ഹെല്‍ത്ത് മിക്സ്, സ്പ്രൗട്ടഡ് റാഗി പൗഡര്‍ എന്നിങ്ങനെ മൂന്നു തരം കട്ടിയാഹാരങ്ങളും ഇടനേരങ്ങളിൽ കൊടുക്കുവാൻ മില്ലെറ്റ് സ്ട്രോബെറി ഫില്‍സ്, നുട്രി ആല്‍മണ്ട് ക്രഞ്ച്, ക്രഞ്ചി കോക്കനട്ട് ബൈറ്റ്സ് എന്നിങ്ങനെ മൂന്നു ലഘു ഭക്ഷണങ്ങളുമുണ്ട്. എല്ലാ ഉത്പന്നങ്ങളും യമ്മി വാലിയുടെ വെബ്സൈറ്റ് വഴിയും ആമസോൺ, സൂപ്പർ മാർക്കറ്റുകൾ എന്നിവ വഴിയും വാങ്ങാം.

എന്തു കൊണ്ട് യമ്മി വാലി?

പല തരം ബേബി ഫുഡുകൾ ഇന്നു വിപണിയിൽ ലഭ്യമാണ്. അവയിൽ പലതും നൂറു ശതമാനം പ്രകൃതിദത്തമായ ചേരുവകളാൽ നിർമിച്ചതാണെന്ന് അവകാശപ്പെടുമെങ്കിലും ഓരോ പായ്ക്കറ്റും ഒരേ ഗുണമേന്മ പുലർത്തുന്നുണ്ട് എന്ന് ഉറപ്പിക്കാനാവില്ല. ഇവയിൽ നിന്നെല്ലാം യമ്മി വാലിയുടെ ഉത്പന്നങ്ങൾ വ്യത്യസ്തമാകുന്നത് അവയിലെ ചേരുവകളുടെ ഗുണനിലവാരത്തിലാണ്. ഉദാഹരണമായി യമ്മി വാലിയുടെ കേരള ബനാന പൗഡറിന്റെ പാക്കറ്റിൽ  ചേരുവകളുടെ പേരുകൾക്കൊപ്പം അവയുടെ ഉത്ഭവ കേന്ദ്രവും ഏത്തക്കായുടെ ഇനവും വിളവെടുപ്പു തീയതിയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 

കീടനാശിനികളോ രാസവളങ്ങളോ ചേര്‍ക്കാതെ, കേരളത്തിലെ ജൈവകര്‍ഷകര്‍ കൃഷി ചെയ്ത വിളകൾ നേരിട്ടു ശേഖരിച്ചുകൊണ്ട്, നിര്‍മാണത്തിന്റെയും പായ്ക്കിങ്ങിന്റെയും എല്ലാ ഘട്ടത്തിലും തെല്ലും വിട്ടുവീഴ്ചയില്ലാതെ, തികഞ്ഞ സൂക്ഷ്മതയോടെയും ജാഗ്രതയോടെയുമാണ് ഓരോ യമ്മി വാലി ഉത്പന്നവും വിപണിയിലേക്ക് എത്തുന്നത്. 

ഒരുപക്ഷേ ഇത്രയും സുതാര്യമായ രീതിയിൽ കുഞ്ഞുങ്ങൾക്കു വേണ്ടി നിർമിക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ വിരലിൽ എണ്ണാവുന്നവയാവും എന്നതു തന്നെയാണ് യമ്മി വാലി ഉത്പന്നങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. 

യമ്മി വാലിയിൽ മറ്റെന്തൊക്കെ?

ഉയർന്ന ഗുണമേന്മയുള്ള ബേബി ഫുഡ് വിൽക്കുന്ന ഒരു സംരംഭം എന്നതിലപ്പുറം ചില സാമൂഹിക ഉത്തരവാദിത്തങ്ങളും യമ്മി വാലി നിറവേറ്റുന്നുണ്ട്. എല്ലാ പ്രായത്തിലുമുള്ള കുഞ്ഞുങ്ങൾ ഉള്ളവർക്കും കുഞ്ഞുങ്ങളെ വരവേൽക്കാൻ കാത്തിരിക്കുന്നവർക്കും വേണ്ടി ലേണിങ് വാലി എന്ന പേരിൽ ഒരു ഫോറം തന്നെ യമ്മി വാലി ഉണ്ടാക്കിയിട്ടുണ്ട്. സംശയങ്ങൾക്കുള്ള മറുപടി തയാറാക്കുന്നതും നിങ്ങളോടു സംവദിക്കുന്നതും പ്രശസ്തരായ ചൈൽഡ് നുട്രീഷ്യനിസ്റ്റുകളും പീഡിയാട്രീഷ്യന്മാരും ചൈൽഡ് സൈക്കോളജി രംഗത്തെ പ്രഗത്ഭരുമാണ്. അതിനൊപ്പം യമ്മി വാലിയിൽ കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലായി നൂറിൽപരം ബ്ലോഗുകളും ലഭ്യമാണ്. 

യമ്മിക്കുട്ടനെ കണ്ടെത്തൂ, സമ്മാനം നേടൂ

യമ്മി വാലി വാങ്ങുന്നവര്‍ക്ക് യമ്മിക്കുട്ടനെ കണ്ടെത്താനുള്ള മല്‍സരത്തില്‍ പങ്കെടുത്തുകൊണ്ട് കൈ നിറയെ സമ്മാനങ്ങള്‍ വാങ്ങാനും അവസരമുണ്ട്. ഓരോ ദിവസവും നല്‍കുന്ന സമ്മാനങ്ങള്‍ക്ക് പുറമേ, ഒരു കുടുംബത്തിനു മെഗാ സമ്മാനവും ലഭിക്കും. യമ്മിക്കുട്ടനെ കണ്ടെത്തുവാനായി ഇന്‍സ്റ്റഗ്രാമില്‍ @yummyvalley ഫോളോ ചെയ്യുക. എആര്‍ ഫില്‍റ്റര്‍ ഉപയോഗിച്ചു യമ്മിക്കുട്ടനെ കണ്ടെത്തുക. യമ്മി വാലിയെ ടാഗ് ചെയ്ത് ആ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്യുക. ഓരോ ദിവസത്തെയും വിജയിക്ക് ഒരു ഡസന്‍ യമ്മി വാലി മില്ലെറ്റ് ബൈറ്റ്സാണു സമ്മാനമായി ലഭിക്കുന്നത്. കൂടാതെ, മല്‍സരത്തില്‍ പങ്കെടുത്തവരില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഗ്രാന്‍ഡ് വിന്നര്‍ക്കും കുടുംബത്തിനും ഒരു മെഗാ സര്‍പ്രൈസ് ഗിഫ്റ്റ് ലഭിക്കുന്നതാണ്.

എആര്‍ ഫില്‍റ്റര്‍ ലിങ്ക് - https://www.instagram.com/ar/733740304459497/

വെബ്സൈറ്റ് ലിങ്ക് - https://yummy-valley.com/

English Summary : Yummy Valley offers a healthy choice for babies and parents.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA