ഏത്തപ്പഴം മാത്രം പ്രഭാത ഭക്ഷണമാക്കുന്നത് ആരോഗ്യകരമാണോ?

HIGHLIGHTS
  • ഏത്തപ്പഴത്തിന്റെ അസഡിക്ക് സ്വഭാവം ഷുഗർ ലെവൽ വർധിപ്പിക്കുന്നു
banana
SHARE

ശരീരത്തിനാവശ്യമായ മിക്ക പോഷകങ്ങളുടെയും കലവറയാണ് ഏത്തപ്പഴം. ജോലിത്തിരക്കിൽ പ്രഭാത ഭക്ഷണത്തിന് ഒരു ഏത്തപ്പഴം മാത്രം കഴിക്കുന്നവരുണ്ട്, മതിയായ പോഷകം ലഭിക്കാൻ ഇതു മതിയോ? ഏത്തപ്പഴം മാത്രം സ്ഥിരമായി പ്രഭാത ഭക്ഷണമാക്കുന്നത് ആരോഗ്യകരമാണോ? ഏത്തപ്പഴത്തിൽ ധാരാളം കാർബോഹൈഡ്രേറ്റ്, നാച്റൽ ഷുഗർ എന്നിവ അടങ്ങിയിരിക്കുന്നതു കൊണ്ടു പെട്ടെന്ന് എനർജി ലഭിക്കും. പക്ഷേ ഏത്തപ്പഴത്തിന്റെ അസഡിക്ക് സ്വഭാവം ശരീരത്തിലെ ഷുഗർ ലെവൽ വർധിപ്പിക്കുന്നു, ഇത് ക്ഷീണവും വിശപ്പും കൂട്ടും. പ്രമേഹമുള്ളവരിൽ അനാരോഗ്യത്തിനു കാരണമാവുകയും ചെയ്യുന്നു. ഏത്തപ്പഴം മാത്രം പ്രഭാത ഭക്ഷണമാക്കുന്നവർക്കു ദഹനസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾക്കു സാധ്യത കൂടുതലാണ്.

ധാരാളം പോഷകമൂല്യമുള്ള പഴമാണ് ഏത്തപ്പഴം. വൈറ്റമിൻ B 6, വൈറ്റമിൻ സി, പൊട്ടാസ്യം, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം ഏത്തപ്പഴത്തിന്റെ  കാലറി –110 , പ്രോട്ടീൻ –  1 ഗ്രാം , കാർബോഹൈഡ്രേറ്റ് – 28 ഗ്രാം , നാച്റൽ ഷുഗർ – 25 ഗ്രാം (സുക്രോസ്, ഫ്രട്രോസ്, ഗ്ലൂക്കോസ്),ഫൈബർ –  3 ഗ്രാം , പൊട്ടാസ്യം – 450 മില്ലിഗ്രാം എന്നിവ അടങ്ങിയിരിക്കുന്നു.

പ്രഭാത ഭക്ഷണം ഒരു ദിവസത്തിലെ ഏറ്റവും പോഷകസമ്പുഷ്ടമായ ഭക്ഷണമാണ്. അതിൽ കാർബോഹൈഡ്രേറ്റ്, വൈറ്റമിൻസ്, പ്രോട്ടീൻസ്, മിനറൽ, ഫൈബർ എന്നിവ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം ശ്രദ്ധിക്കണം. ഏത്തപ്പഴം പ്രഭാത ഭക്ഷണത്തിന്റെ കൂടെയോ അതിനു ശേഷമോ കഴിക്കുന്നതാകും ഉചിതം.

കുട്ടികൾക്ക് സ്‌കൂളിൽ ഇടനേരങ്ങളിലോ വൈകിട്ട് വരുമ്പോഴോ കൊടുക്കാൻ പറ്റിയ ഫുൾമീൽ ബനാനാ സ്‌മൂത്തി ഡ്രിങ്ക് രുചിക്കൂട്ട്...

ചേരുവകൾ

1. നന്നായി പഴുത്ത ഏത്തപ്പഴം – 1
2. ബദാം വെള്ളത്തിലിട്ട് കുതിർത്തത് – 10
3. ഈന്തപ്പഴം – 10
4. കരിക്ക് – 50 ഗ്രാം
5. ശർക്കരപ്പാനി – ആവശ്യത്തിന്
6. തേങ്ങാപ്പാൽ –100 മി.ലീ.
7. ഏലയ്‌ക്കാ – 2

പാകം ചെയ്യുന്ന വിധം

ചേരുവകൾ ഒരുമിച്ച് മിക്‌സിയിൽ ഇട്ടു നന്നായടിച്ച് ആവശ്യത്തിനു വെള്ളം ചേർത്തു കുടിക്കുക. 

dr-liji
ലിജി ജോസ്, ഡയറ്റീഷ്യൻ

English Summary : Enjoying a banana before your morning meal or as part of a balanced breakfast could be beneficial.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS