ADVERTISEMENT

ഇന്ന് ലോക ചോക്ലേറ്റ് ദിനം. ചോക്ലേറ്റ് പല തരത്തിൽ കടകളിൽ ലഭ്യമാണ്. പല ആൾക്കാരിലും ഡാർക്ക് ചോക്ലേറ്റിന്റെ ഉപയോഗം വളരെ കൂടുതലായി കണ്ടു വരുന്നുണ്ട്. ഡാർക്ക് ചോക്ലേറ്റിന് നല്ലതും ചീത്തയുമായ വശങ്ങൾ ധാരാളമുണ്ട്. അതുകൊണ്ട് ഇവയുടെ ഉപയോഗം എപ്പോഴും നിയന്ത്രണ വിധേയമാക്കുവാൻ ശ്രദ്ധിക്കണം. കൊക്കോയുടെ വിത്തില്‍ നിന്നുമാണ് ഇവ ഉല്പാദിപ്പിക്കപ്പെടുന്നത്. 

 

ഡാർക്ക് ചോക്ലേറ്റിൽ പ്രായത്തെ ചെറുക്കുന്ന ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യമുള്ള ശരീരവും ചെറുപ്പവും നിലനിർത്തുന്നതിനായി ഇവയുടെ ഉപയോഗം സഹായിക്കുന്നു. പല അസുഖങ്ങളെയും ചെറുത്ത് നിർത്തുവാനും സഹായകരമാണ്. ഡാർക്ക് ചോക്ലേറ്റ് കഴിക്കുമ്പോൾ ഹാപ്പി ഹോർമോൺസിനെ ഉത്പാദിപ്പിക്കുന്നുണ്ട്, ധാരാളം ന്യൂട്രിയന്റ്സും അതുപോലെ തന്നെ മൾട്ടി വൈറ്റമിൻസും ഇതിലടങ്ങിയിരിക്കുന്നു. രക്തയോട്ടം വർധിപ്പിക്കുന്നതിനും രക്തസമ്മർദം കുറയ്ക്കുന്നതിനും ഡാർക്ക് ചോക്ലേറ്റ് സഹായിക്കുന്നു. ഹൃദ്രോഗം തടയുവാൻ ഡാർക്ക് ചോക്ലേറ്റിന് സാധിക്കുമെന്നാണ് ഡോക്ടർമാരുടെ പഠനങ്ങൾ തെളിയിക്കുന്നത്. 

 

chocolate-pudding
Photo: Shutterstock/Rosdaniar

അമിതമായാൽ മാനസിക നിലയെ സ്വാധീനിക്കാൻ വരെ ഡാർക്ക് ചോക്ലേറ്റിന് സാധിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. സ്ഥിരമായും അമിതമായും ഉപയോഗിക്കുന്നവരിൽ ഹൃദയമിടിപ്പും ആകാംക്ഷയും വർധിപ്പിക്കും. അതുപോലെ തന്നെ ഡാർക്ക് ചോക്ലേറ്റിൽ കഫീനും ഷുഗറും കൂടുതലായി അടങ്ങിയിരിക്കുന്നു. ഡാർക്ക് ചോക്ലേറ്റിന്റെ സ്ഥിരമായ ഉപയോഗം കിഡ്നി സ്റ്റോണിനുള്ള സാധ്യത കൂട്ടുന്നു. കാരണം ഡാർക്ക് ചോക്ലേറ്റ് ഹൈ ഓക്സിഡേറ്റാണ്. മൈഗ്രേയ്ൻ വരാനും ഡാർക്ക് ചോക്ലേറ്റിന്റെ അമിതമായ ഉപയോഗം കാരണമാകുന്നു. 100 ഗ്രാം ഡാർക്ക് ചോക്ലേറ്റിൽ 575 കാലറി അതുപോലെ തന്നെ 27 ഗ്രാം കാർബോഹൈഡ്രേറ്റ്, 46 ഗ്രാം കൊഴുപ്പ്, 6 ഗ്രാം പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇത്രയുമൊക്കെ ഉള്ളതിനാൽ ഡാർക്ക് ചോക്ലേറ്റ് വളരെ ശ്രദ്ധാപൂർവം ഉപയോഗിക്കുവാൻ ശ്രദ്ധിക്കണം.

 

പതിനഞ്ചു മിനിറ്റു കൊണ്ടു തയാറാക്കാവുന്ന ഉഗ്രൻ ചോക്ലേറ്റ് പുഡ്ഡിങ്, വളരെ കുറച്ച് ചേരുവകൾ മാത്രം മതി.

 

ചേരുവകൾ

  • കൊക്കോ പൗഡർ (മധുരമില്ലാത്തത്) – 2 1/2 ടേബിൾസ്പൂൺ
  • കോൺഫ്ലോർ – 3 സ്പൂൺ
  • പാൽ – 2 1/4 കപ്പ്
  • പഞ്ചസാര – 1/4 കപ്പ്
  • വാനില എസൻസ് – 1/4 ടീസ്പൂൺ

 

തയാറാക്കുന്ന വിധം

കൊക്കോ പൗഡറും കോൺഫ്ലോറും ഒരു ബൗളിൽ യോജിപ്പിച്ച് എടുക്കുക. ഇതിലേക്ക് 1/4 കപ്പ് തണുത്ത പാൽ ചേർത്തു നന്നായി യോജിപ്പിച്ചു മാറ്റി വയ്ക്കാം.

 

ബാക്കിയുള്ള 2 കപ്പ് പാൽ സോസ് പാനിൽ ചൂടാക്കാം (തിളപ്പിക്കരുത്). ചൂടായി വരുമ്പോൾ പഞ്ചസാര ചേർത്തു നന്നായി ഇളക്കാം. തീ കുറച്ച ശേഷം തയാറാക്കി വച്ചിരിക്കുന്ന കൊക്കോ കോൺഫ്ലോർ മിശ്രിതം ചേർത്തു നന്നായി യോജിപ്പിക്കാം. കുറകി വരുമ്പോൾ തീ ഓഫ് ചെയ്യാം. വാനില എസൻസ് ചേർത്തു യോജിപ്പിക്കാം. മോൾഡിൽ ഒഴിച്ചു തണുത്ത ശേഷം ഫ്രിജിൽ 2 മുതൽ 4 മണിക്കൂർ വരെ വച്ച് തണുപ്പിച്ച് എടുക്കാം.

 

English Summary : Consuming limited amounts of dark chocolate may help improve blood sugar levels and insulin sensitivity.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com