ADVERTISEMENT

തിരക്കു പിടിച്ച ജീവിതത്തിൽ ആരോഗ്യം സംരക്ഷിക്കുക അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ ആരോഗ്യ പ്രശ്നങ്ങളും ഹോർമോൺ അസന്തുലിതാവസ്ഥയും ഉണ്ടാവാനുള്ള സാധ്യതകളും കൂടുതലാണ്. പ്രത്യേകിച്ചും സ്ത്രീകളിലെ ഹോർമോൺ വ്യതിയാനങ്ങൾ വിഷാദം, അമിതഭാരം, മുടി കൊഴിച്ചിൽ, മുഖക്കുരു, ക്ഷീണം, ഓട്ടോ ഇമ്യൂൺ അസുഖങ്ങൾ PCOS/PCOD തുടങ്ങിയവയ്ക്കു കാരണമാകാം. ഹോർമോണുകളുടെ പ്രവർത്തനം ശരിയായ രീതിയിലാക്കാന്‍ ഡയറ്റിനേക്കാൾ നല്ലൊരു വിദ്യയില്ല. ഡയറ്റിലുൾപ്പെടുത്താവുന്ന ഭക്ഷണങ്ങളിതാ,

 

1. ഹെൽത്തി ഫാറ്റ്

ghee-StockImageFactory-com
Image Credit : StockImageFactory / shutterstock

വെളിച്ചെണ്ണ, വീട്ടിലുണ്ടാക്കിയ നെയ്യ്, വെണ്ണ, മുട്ടയുടെ മഞ്ഞ, നട്‌സ് തുടങ്ങിയ ഭക്ഷണ വസ്തുക്കൾ ശരീരത്തിനു ആവശ്യമായ ഊർജം നൽകുന്ന ഫാറ്റുകളടങ്ങിയവയാണ്. ഇവ ശരീരത്തിലെ ഹോർമോൺ ഉത്പാദനം ത്വരിതപ്പെടുത്താൻ സഹായിക്കും.

 

shutterstock_1719966667
Image Credit : Mukesh Kumar/Shutterstock.

2. വിത്തുകൾ ( സീഡ്‌സ്)

മത്തൻ വിത്തുകൾ (പംപ്കിൻ), ചണ വിത്ത് (ഫ്ലാക്‌സീഡ്), എള്ള്, സൺഫ്ലവർ സീഡ് എന്നിവയിൽ തൈറോയിഡ് ഗ്രന്ഥിയുടെ പരിപാലനത്തിനു സഹായിക്കുന്ന സിങ്ക്, സെലെനിയം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട് . ഇത് ഹോർമോൺ ബാലൻസ് ചെയ്യുന്നതിനു സഹായിക്കും. 

healthy-food-SeaWave
Image Credit : Sea Wave / shutterstock

 

3. റെയിൻബോ ഡയറ്റ്

ഭക്ഷണത്തിൽ വിവിധ നിറങ്ങളുള്ള പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുന്നത് നല്ലതാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകളുടെ അഭിപ്രായം. പരമാവധി പോഷകമടങ്ങിയ ഭക്ഷണം കഴിക്കാൻ ഈ ഡയറ്റ് സഹായകമാണ്.

 

പർപ്പിൾ– വഴുതനങ്ങ, പർപ്പിൾ കാബേജ്, ബ്ലാക്ക് കറന്റ്, മുന്തിരി.

നീല– ബ്ലൂ ബെറി.

shutterstock_394244830-Yuliya-Gontar
Image Credit : Yuliya Gontar / shutterstock

പച്ച– ബ്രക്കോളി, കാബേജ്, കോളിഫ്ലവർ, കെയിൽ.

മഞ്ഞ– മഞ്ഞ കാപ്‍‌സിക്കം (ബെൽ പെപ്പർ), കുങ്കുമപ്പൂവ് (സാഫ്രൺ), അവക്കാഡോ.

ചുവപ്പ്– ആപ്പിൾ, പ്ലം, തണ്ണിമത്തൻ, ചെറി, സ്‌ട്രോബെറി, ബീറ്റ്റൂട്ട്.

വെള്ള– പഴം, കൂൺ (മഷ്റൂം), ഇഞ്ചി, കോളിഫ്ലവർ.

shutterstock_1012981390Africa-Studio
Image Credit : Africa-Studio / shutterstock

 

4. ഹെർബൽ ടീ

ശരീരത്തിന്റെ മെറ്റബോളിസത്തെയും ഡീടോക്‌സ് സിസ്റ്റത്തെയും മുന്നോട്ടു നയിക്കാൻ ആരോഗ്യമുള്ള കരളിനാകും. തുളസി, ഡാൻഡെലിയോൺ ഇൻഫ്യൂസ്‌ഡ് ഹെർബൽ ടീ കുടിക്കുക. ഇത്തരത്തിലെ  കഫീൻരഹിത പാനീയങ്ങൾ ശരീരത്തെ ശാന്തമാക്കാൻ സഹായിക്കും.

raw-diet-KolpakovaSvetlana
Image Credit : Kolpakova Svetlana / shutterstock

 

5. പ്രൊബയോട്ടിക്‌സ്

shutterstock_659740363VasiliyBudarin
Image Credit : VasiliyBudarin / shutterstock

പ്രൊബയോട്ടിക്‌സ് ധാരാളമായുള്ള തൈര്, മോര്, കഞ്ഞിവെള്ളം, ബോൺ ബ്രോത്ത് എന്നിവ ദഹനപ്രക്രിയ സുഖകരമാക്കാൻ സഹായിക്കും.

 

Image Credit : baibaz / shutterstock
Image Credit : baibaz / shutterstock

ദിവസവും ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാം

shutterstock_67050325
Image Credit : Volosina/Shutterstock

1. പോഷക ഉപഭോഗം കൂട്ടുക

ഭക്ഷണത്തിൽ പ്രോട്ടീൻ, ഹെൽത്തി കാർബ്‌സ്, ഫാറ്റ്സ് എന്നിവ ഉൾപ്പെടുത്തുക. ഭക്ഷണരീതി ക്രമപ്പെടുത്താൻ ഇത് സഹായിക്കും.

 

2. ഷുഗർ, റിഫൈൻഡ് കാർബ്‌സ് ഒഴിവാക്കുക

റിഫൈൻഡ് കാർബ്‌സ്, ഷുഗർ എന്നിവയ്ക്കു പകരം ഹെൽത്തി കാർബ്‌സ് ശീലമാക്കാം. മൈദയ്ക്കു പകരം ഗോതമ്പ്, ഓട്‌സ് എന്നിവ ഉപയോഗിക്കുന്നതിലൂടെ ഹെൽത്തി കാർബ്‌സ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പഞ്ചസാരയ്ക്കു പകരം ഫലവർഗ്ഗങ്ങൾ, ഈന്തപ്പഴം, തേൻ എന്നിവ ഉപയോഗിക്കാം.

 

3. ഭക്ഷണം തീരെ കുറയ്ക്കരുത്, അമിതമാകരുത്

വിശപ്പടക്കാനുള്ള ഭക്ഷണം എന്തായാലും കഴിച്ചിരിക്കണം. പട്ടിണി കിടക്കുകയോ അമിതമായി കഴിക്കുകയോ ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതല്ല.

 

ഹോർമോൺ അസന്തുലിതാവസ്ഥയിൽനിന്നു മാറിവരാൻ ശരിയായ ഭക്ഷണരീതി പിന്തുടരണം. ഡയറ്റിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനു മുൻപ് ഡോക്ടറെ കാണുന്നതു നല്ലതാണ്.

 

English Summary : How to manage hormonal imbalance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com