തരംഗമായി 8 കിലോയുടെ 'ബാഹുബലി' സമോസ, മുഴുവൻ കഴിച്ചാൽ സമ്മാനം 51,000 രൂപ

HIGHLIGHTS
  • ഈ ഭീമൻ സമോസ കഴിച്ചു തീർത്താൽ 51,000 രൂപ സമ്മാനമായി ലഭിക്കും
samosa
SHARE

സമോസ കഴിക്കാന്‍ എല്ലാവർക്കും ഇഷ്ടമല്ലേ. ഈ മഴക്കാലത്തെ തണുപ്പിൽ നല്ല ചൂട് സമോസ കഴിക്കുന്നതു ആലോചിച്ചു നോക്കൂ. എന്നാൽ കഴിക്കുന്നത് 8 കിലോയുള്ള സമോസയാണെങ്കിലോ? അതേ, 8 കിലോയുള്ള ഭീമൻ 'ബാഹുബലി' സമോസയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

ആളുകളുടെ ജനശ്രദ്ധ പിടിച്ചുപറ്റാൻ കാരണം വലുപ്പം മാത്രമല്ല  ഇതൊരു മത്സരം കൂടിയാണ്. ഒറ്റയ്ക്കു ഈ ഭീമൻ സമോസ കഴിച്ചു തീർത്താൽ 51,000 രൂപ സമ്മാനമായി ലഭിക്കും. 

ഉത്തർപ്രദേശിലെ മീററ്റിൽ മധുരപലഹാരക്കടയായ കൗശൽ സ്വീറ്റ്‍സിലാണ് ഭീമൻ സമോസയുള്ളത്. ഉരുളക്കിഴങ്ങ്, കടല, ഡ്രൈ ഫ്രൂട്‌സ്, പനീർ, മസാലകൾ എന്നിവ ചേർത്ത് എണ്ണയിൽ വറുത്തെടുക്കുമ്പോഴേക്കും 8 കിലോ സമോസയായാണ് മുന്നിലെത്തുക. 'ബാഹുബലി' സമോസ ഉണ്ടാക്കുന്നതു കാണാനും നിരവധി ആളുകളാണ് കടയ്ക്കു മുന്നിൽ തടിച്ചുകൂടുന്നത്.

നിരവധിപേർ മത്സരത്തിൽ പങ്കെടുക്കാന്‍ എത്തുന്നുണ്ടെങ്കിലും ഇതുവരെയും ആരും വിജയിച്ചിട്ടില്ലെന്നാണ് കടയുടമ ശുഭം പറയുന്നത്. 10 കിലോയുടെ സമോസയും ഉടൻ  പുറത്തിറക്കാനാണ് തന്റെ തീരുമാനമെന്നും കൂട്ടിച്ചേർത്തു. 

English Summary : A giant 'Baahubali' samosa weighing 8 kilos has gone viral.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS