ADVERTISEMENT

ചൂടിൽ അലിയാത്ത ഐസ്ക്രീമിനെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? എന്നാല്‍ ചൈനയിലെ ഒരു ആഡംബര ഐസ്ക്രീം കമ്പനി പുതുതായി പുറത്തിറക്കിയ ഐസ്ക്രീം സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നു. 236 മുതൽ 827 രൂപ വരെ വില വരുന്ന ഈ ഐസ്ക്രീം അലിയില്ല എന്നതാണ് പ്രത്യേകത. തീയിൽ ഉരുകുന്നതിനു പകരം ഐസ്ക്രീമിൽനിന്നു പുക വരികയാണ് ചെയ്‌തത്. ഇതോടെ ഐസ്‍ക്രീമിൽ എന്താണ് ചേർത്തതെന്നുള്ള ആശങ്കയിലാണ് ഉപഭോക്താക്കളും അധികാരികളും.

 

ഈ വിഷയത്തിൽ വൈറലായ വിഡിയോകളിലൊന്നിൽ തീയോടു ചേർന്ന്  ഐസ്‌ക്രീം പിടിച്ചിരിക്കുന്നതായിക്കാണാം. സാധാരണ ഐസ്‌ക്രീമുകളെപ്പോലെ അലിയുന്നതിനു പകരം കത്തുന്നതിന്റെ മണമാണ് തനിക്കു അറിയാൻ സാധിച്ചതെന്നും വിഡിയോ പോസ്‌റ്റ് ചെയ്‌തയാൾ കുറിച്ചു. മറ്റൊരാൾ അരമണിക്കൂർ നേരം 31 ഡിഗ്രി സെൽഷ്യസിൽ ഐസ്ക്രീം വച്ചു നോക്കുകയായിരുന്നു. ചൂടിൽ ഉരുകുന്നതിനു പകരം ഐസ്ക്രീം ഒട്ടിപ്പിടിക്കുക മാത്രമാണ് ചെയ്‌തതെന്നും ഇയാൾ സമൂഹമാധ്യമത്തിൽ പങ്കു വച്ച വിഡിയോയിൽ പറയുന്നു.

 

എന്നാൽ തങ്ങളുടെ എല്ലാ ഉത്പന്നങ്ങളും ദേശീയ അതോറിറ്റി നിശ്ചയിച്ച ഗുണനിലവാര മാനദണ്ഡ പ്രകാരമുള്ളവയാണെന്നാണ് കമ്പനി ഷൂങ് ഷ്വേ ഗാവോ അറിയിച്ചത്. ''ബേസാൾട്ട് കോക്കനട്ട് ഫ്ലേവറിലുള്ള ഈ ഐസ്ക്രീമിന്റെ പ്രധാന ചേരുവകൾ പാൽ, ക്രീം, തേങ്ങ, കണ്ടൻസ്‌ഡ് മിൽക്ക്, പാൽപ്പൊടി എന്നിവയാണ്. ഐസ്ക്രീമിന്റെ ചേരുവകളിൽ 40 ശതമാനവും ഖര വസ്തുക്കളാണ്'' എന്നും  ഷൂങ് ഷ്വേ ഗാവോ പ്രസ്താവിച്ചിരുന്നു. 

എന്നിരുന്നാലും അധികാരികൾക്കു ഇതു സ്വീകാര്യമായില്ല. ഈ വിഷയത്തിൽ അന്വേഷണം ഉണ്ടാകുമെന്നും അവർ അറിയിച്ചു.

 

English Summary : Ice cream doesn't melt when exposed to fire, raises food safety concerns.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com