പ്രഷർകുക്കർ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

HIGHLIGHTS
  • കൃത്യമായ ഇടവേളകളിൽ കുക്കറിന്റെ സേഫ്റ്റി വാൽവുകൾ മാറ്റുന്നതാണ് സുരക്ഷിതം
pressure-cooker1941364471
Image Credit : Senthil Murugasan/ Shutterstock
SHARE

തിരക്കുപിടിച്ച അടുക്കള ജോലികൾക്കിടയിൽ അൽപം അശ്രദ്ധ മതി അപകടമുണ്ടാകാൻ. പാചകവാതകവും പ്രഷർ കുക്കറും കത്തി ഉൾപ്പെടെയുള്ള മൂർച്ചയുള്ള ഉപകരണങ്ങളുമൊക്കെ കൈകാര്യം ചെയ്യുമ്പോൾ ഏറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

അടുക്കളയിൽ പാചകം എളുപ്പമാക്കുന്നതിന് ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് പ്രഷർകുക്കർ. എന്നാൽ, സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. പാചകത്തിനു മുൻപുതന്നെ പ്രഷർ കുക്കർ പരിശോധിക്കണം. കുക്കർ അടയ്ക്കുന്നതിനു മുൻപ് വെന്റ് ട്യൂബിൽ തടസ്സങ്ങൾ ഒന്നുമില്ല എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. സേഫ്റ്റി വാൽവിന് തകരാർ ഉണ്ടോയെന്നു പരിശോധിക്കുകയും ഉണ്ടെന്നു കണ്ടാൽ മാറ്റി പുതിയതു വാങ്ങുകയും വേണം. കൃത്യമായ ഇടവേളകളിൽ കുക്കറിന്റെ സേഫ്റ്റി വാൽവുകൾ മാറ്റുന്നതാണ് സുരക്ഷിതം. ഏതു കമ്പനിയുടെ കുക്കറാണോ അതേ കമ്പനിയുടെ തന്നെ സേഫ്റ്റി വാൽവുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

കുക്കറിൽ ഒഴിക്കേണ്ട വെള്ളം, ഇടേണ്ട ഭക്ഷണ പദാർഥം എന്നിവയുടെ അളവ് കൃത്യമായി മനസ്സിലാക്കി വേണം പാചകം ചെയ്യാൻ. ആഹാര പദാർഥങ്ങൾ കുത്തി നിറയ്ക്കരുത്. ഓരോ ദിവസവും ഉപയോഗം കഴിയുമ്പോൾ വാഷറും വെയ്റ്റും എല്ലാം വൃത്തിയാക്കി വയ്ക്കണം. ആവി മുഴുവനും പോകാതെ കുക്കറിന്റെ അടപ്പ് തുറക്കരുത്. കുറഞ്ഞ വിലയ്ക്കു കിട്ടുന്ന ഗുണനിലവാരമില്ലാത്ത കുക്കറുകൾ ഒഴിവാക്കുക. മികച്ച ഗുണനിലവാരം ഉറപ്പുനൽകുന്ന ഐഎസ്ഐ മുദ്രയുള്ള കമ്പനികളുടേത് മാത്രം വാങ്ങുക.

സിലിണ്ടർ അപകടങ്ങൾക്കു തിരികൊളുത്തുന്നതും അശ്രദ്ധയാണ്. പാചകവാതക സിലിണ്ടർ കൊണ്ടുവരുമ്പോൾ തന്നെ സീൽ പൊട്ടിച്ച് ചോർച്ച ഇല്ലെന്ന് ഉറപ്പിക്കുന്നതാണ് സുരക്ഷിതമായ ആദ്യപടി. പാചകത്തിനു ശേഷം റഗുലേറ്റർ നിർബന്ധമായും ഓഫ് ചെയ്യണം. സിലിണ്ടർ ട്യൂബിന്റെ കാലപ്പഴക്കം ശ്രദ്ധിക്കണം. വർഷത്തിൽ ഒരിക്കലെങ്കിലും ട്യൂബ് മാറ്റണം. അടുപ്പ് മുകളിലും സിലിണ്ടർ താഴെയും വരുന്ന രീതിയിലായിരിക്കണം സ്ഥാനം.

ഗ്യാസ് അടുപ്പ് കത്തിക്കും മുൻപു ചോർച്ചയുണ്ടോ എന്നു പരിശോധിക്കണം. സിലിണ്ടർ വാൽവാണ് ആദ്യം തുറക്കേണ്ടത്. തീപ്പെട്ടിക്കു പകരം ഗ്യാസ് ലൈറ്റർ ഉപയോഗിക്കുക. പാചകവാതകം ചോരുന്നതായി തോന്നിയാൽ മുറിയുടെ വാതിലുകളും മറ്റും തുറന്നു വായു സഞ്ചാരയോഗ്യമാക്കണം. തീയോ തീപ്പൊരിയോ അവിടെയെങ്ങും ഉണ്ടാകരുത്.

ഒരു കാരണവശാലും സ്വിച്ച് ഇടരുത്. നനഞ്ഞ ചണച്ചാക്കു സിലിണ്ടറിനു മേലിട്ടാൽ തുടക്കത്തിലാണെങ്കിൽ തീ നിയന്ത്രണ വിധേയമാകും. ഉടൻ ഫയർ സ്റ്റേഷനിലും അറിയിക്കണം. ഗ്യാസ് സ്റ്റൗ കത്തുമ്പോൾ അടുക്കളയിലെ ഫാൻ ഓൺ ചെയ്യരുത്.

∙കത്തി ഉൾപ്പെടെയുള്ള മൂർച്ചയുള്ള ഉപകരണങ്ങൾ അതീവ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ.

∙ഗ്യാസടുപ്പിൽ തിളച്ചു തൂവുന്ന വസ്തുക്കൾ വച്ചിട്ട് അടുക്കള വിട്ടുപോകരുത്. അടുപ്പിനു സമീപം മണ്ണെണ്ണ, തുണി, വിറക് എന്നിവ വയ്ക്കരുത്. ചൂടാകുന്ന അടുക്കള ഉപകരണങ്ങൾക്കു സമീപം വൈദ്യുതി വയറൊന്നുമില്ലായെന്ന് ഉറപ്പു വരുത്തണം.

∙ അടുക്കളയിൽ തറയിൽ വെള്ളവും എണ്ണയും വീണ് വഴുക്കലുണ്ടാകുന്നതിനും തെന്നി വീണ് അപകടം സംഭവിക്കുന്നതിനും സാധ്യത ഏറെയാണ്. തറ വൃത്തിയാക്കി ഈർപ്പരഹിതമായി സൂക്ഷിക്കുക.

∙ അടുക്കള ജോലിയുടെ സമയത്തു കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണു നല്ലത്. എളുപ്പം തീപിടിക്കുന്ന നേർത്ത വസ്ത്രങ്ങൾ ഒഴിവാക്കണം.

∙ പാചകം ചെയ്യുമ്പോൾ ഞാന്നു കിടക്കുന്ന തുണിക്കഷണമോ സാരിയുടെ അറ്റമോ ഉപയോഗിച്ച് ചൂട് പിടിച്ച പാചകോപകരണങ്ങൾ കൈകാര്യം ചെയ്യരുത്. അവയിൽ തീപിടിച്ചേക്കാം.

English Summary : Tips for Cooking Safely With a Pressure Cooker.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}