ADVERTISEMENT

ബീയർ ബ്രാറ്റ്സ് രുചിക്കൂട്ടൊരുക്കി ഗായകൻ അരവിന്ദ് വേണുഗോപാൽ. വളരെ എളുപ്പത്തിൽ സോസേജ് ബീയറിൽ പാകപ്പെടുത്തിയെടുക്കുന്നതാണ് ഇതിന്റെ രുചിരഹസ്യം. മലയാളികളുടെ പ്രിയഗായകൻ ജി.വേണുഗോപാലിന്റെ മകനാണ് അരവിന്ദ്. ലണ്ടൻ യാത്രയിലായിരുന്നു അരവിന്ദിന്റെ സ്പെഷൽ പാചകം.

 

ഫ്രൈയിങ് പാനിൽ ബട്ടർ ഇട്ട് ചൂടാകുമ്പോൾ കാപ്സിക്കവും സവാള കഷ്ണങ്ങളും ചേർത്തു വഴറ്റിയെടുക്കും. ഇതൊന്നു വഴന്നു വരുമ്പോൾ ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് ചേർത്തു യോജിപ്പിക്കാം. ശേഷം ബീയറും ബ്രൗൺ ഷുഗറും സോസേജും (Bratwurst ജർമൻ സോസേജ്) ചേർത്ത് ചെറിയ തീയിൽ വേവിക്കാം. തിളച്ചു തുടങ്ങുമ്പോൾ ഇതിലേക്ക് ആപ്പിൾ സൈഡർ വിനഗറും കുരുമുളകുപൊടിയും ചേർത്തു വാങ്ങാം. ശേഷം ബീയർ മാറ്റി വെജിറ്റബിൾസും സോസേജും പാനിൽ ഫ്രൈ ചെയ്തശേഷം വിളമ്പാം.

 

English Summary : Beer brats are simmered with onions and spices in beer for extra flavor, then finished up on the grill for a crispy, charred exterior. Cooking by Arvind Venugopal 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com