ADVERTISEMENT

മധുരം വിളമ്പാതെ വിശേഷ ദിവസങ്ങളിലെ കൂട്ടായ്മകൾ പൂർണമാകുമോ? ഇത്തവണ ഒാണത്തിന് ഡാർക്ക് ഫാന്റസി കുക്കി കൊണ്ട് ഡെസേർട്ട് ഒരുക്കിയാലോ? കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കയ്യിലെടുത്ത നിങ്ങളുടെ സ്പെഷൽ മധുരവിഭവം പങ്കുവയ്ക്കുവാൻ മനോരമ ഒാൺലൈൻ ഡാർക്ക് ഫാന്റസി ‘ഒാണം ഡെസേർട്ട് ചാലഞ്ച്’ അവസരമൊരുക്കുന്നു. 

 

പാചക മൽസരത്തിൽ പങ്കെടുക്കാൻ ചെയ്യേണ്ടത്

ഡാർക്ക് ഫാന്റസി കുക്കി ഉപയോഗിച്ച് വ്യത്യസ്തവും രുചികരവുമായ ഒരു ഡെസേർട്ട് തയാറാക്കുക. പാചകത്തിലെ ഓരോ ക്രമവും വ്യക്തമാക്കുന്ന തരത്തിൽ വിശദമായ ഒരു പാചകക്കുറിപ്പ്, വിഭവത്തിന്റെ ചിത്രം, നിങ്ങളുടെ പേര്, ചിത്രം, മൊബൈൽ നമ്പർ, ജില്ല, സ്ഥലം എന്നിവ സഹിതം എന്ന നമ്പറിലേക്ക് +917356720333 വാട്സാപ് ചെയ്യുക. 

 

ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന പാചകക്കുറിപ്പുകൾ ഓൺലൈൻ വോട്ടിങ്ങിനിടും. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട കുറിപ്പുകൾ അയച്ച എല്ലാവരെയും സെപ്റ്റംബർ 18 ന് കൊച്ചിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലേയിലേക്ക് ക്ഷണിക്കുന്നതായിരിക്കും. നേരത്തേ സമർപ്പിച്ച പാചകക്കുറിപ്പ് പ്രകാരമുള്ള വിഭവം രണ്ടു മണിക്കൂറിനുള്ളിൽ തയ്യാറാക്കണം. അന്നുതന്നെ നടക്കുന്ന സമാപന ചടങ്ങിൽ വിജയികളെ ഔപചാരികമായി പ്രഖ്യാപിച്ച് സമ്മാനങ്ങളും നൽ‌കും,

 

നിബന്ധനകൾ

 

∙ പുരുഷന്മാർക്കും സ്ത്രീകൾക്കും മൽസരത്തിൽ പങ്കെടുക്കാം.

∙ ഡാർക്ക് ഫാന്റസി ഉപയോഗിച്ചുള്ള ഡെസേർട്ട് ആയിരിക്കണം വിഭവം.

∙ സ്വയം തയാറാക്കി പരീക്ഷിച്ച പാചകക്കുറിപ്പുകളാകണം സമർപ്പിക്കേണ്ടത്.

∙ റജിസ്ട്രേഷനായി അയക്കുന്ന പാചകക്കുറിപ്പ് വേണം ഗ്രാൻഡ്ഫിനാലേയിലും പാചകം ചെയ്യേണ്ടത്.

∙ ഐടിസി, മലയാള മനോരമ, മനോരമ ഒാൺലൈൻ, മനോരമ ന്യൂസ്, റേഡിയോ മാംഗോ, എം എം പബ്ലിക്കേഷൻസ് എന്നിവിടങ്ങളിലെ ജീവനക്കാർ, അടുത്ത ബന്ധുകൾ എന്നിവർ ഈ മൽസരത്തിൽ പങ്കെടുക്കാൻ പാടില്ല.

 

∙ മൽസരഫലം, സമ്മാനത്തുക എന്നിവ സംബന്ധിച്ച നിയമങ്ങൾ ഭേദഗതി ചെയ്യുവാൻ മലയാള മനോരമ കമ്പനിക്ക് അധികാരമുണ്ടായിരിക്കും.

 

∙ ലഭിക്കുന്ന പാചകക്കുറിപ്പുകളും ചിത്രങ്ങളും മലയാള മനോരമ കമ്പനിയുടെ എല്ലാ പ്രസിദ്ധീകരണങ്ങളിലും പരസ്യങ്ങളിലും ഉപയോഗിക്കാൻ മലയാള മനോരമ കമ്പനിക്ക് അധികാരമുണ്ടായിരിക്കും.

 

വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : https://www.manoramaonline.com/onamdesserts

 

Content Summary : Manorama Online Dark Fantasy Onam Desserts Challenge Contest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com