രാജീഷ് പി. ആർ : ഒാണം ഡെസേർട്ട് ചാലഞ്ച് ജേതാവ്

HIGHLIGHTS
  • മില്ലറ്റ് ‘ഡി’ ഫാന്റസി അടപ്രഥമൻ ഒരുക്കി രാജീഷ് ഒന്നാം സ്ഥാനം നേടി
  • പാചക വിദഗ്ധ ഡോ. ലക്ഷ്മി നായർ, അനിത െഎസ്ക്ക്, ദേ പുട്ട് കോർപ്പറേറ്റ് ഷെഫ് സിനോയി ജോൺ എന്നിവരായിരുന്നു വിധികർത്താക്കൾ.
onam-dark-fantacy-finale
കൊച്ചിയിൽ നടന്ന മനോരമ ഓൺലൈൻ ഡാർക്ക് ഫാന്റസി ഡിസേർട്ട് ചാലഞ്ച് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയം സ്വദേശി പി. ആർ. രാജീഷിന് ഹൈബി ഈഡൻ എംപി സമ്മാനം നൽകുന്നു. രണ്ടാം സ്ഥാനം നേടിയ ബെംഗളൂരു സ്വദേശി ലീന ലാൽസൺ, മൂന്നാം സ്ഥാനം നേടിയ കോഴിക്കോട് സ്വദേശി ഹസീന, പ്രത്യേക ജൂറി പരാമർശം നേടിയ കോഴിക്കോട് സ്വദേശി അനീഷ മഹ്റൂഫ് എന്നിവർ മലയാള മനോരമ ഓൺലൈൻ മാർക്കറ്റിങ് സീനിയർ ജനറൽ മാനേജർ ബോബി പോൾ, വിധികർത്താക്കായ ഡോ. ലക്ഷ്മി നായർ, അനിത ഐസക്, ദേ പുട്ട് കോർപ്പറേറ്റ് ഷെഫ് സീനോയി ജോൺ, ഐടിസി ബ്രാഞ്ച് മാനേജർ ബിജിത്ത് എന്നിവരോടൊപ്പം.
SHARE

കൊച്ചി∙ രുചിയുടെ രസാനുഭൂതികൾ പുതുമയോടെ അവതരിപ്പിക്കാൻ കഴിവുള്ളവരെ കണ്ടെത്താനുള്ള മനോരമ ഓൺലൈൻ ഡാർക്ക് ഫാന്റസി ഡെസേർട്ട് ചാലഞ്ച് മത്സരത്തിൽ കോട്ടയം സ്വദേശി രാജീഷ് പി. ആർ. ജേതാവായി. 

1
കൊച്ചിയിൽ നടന്ന മനോരമ ഓൺലൈൻ ഡാർക്ക് ഫാന്റസി ഡിസേർട്ട് ചാലഞ്ച് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയം സ്വദേശി പി. ആർ. രാജീഷിന് ഹൈബി ഈഡൻ എംപി സമ്മാനം നൽകുന്നു ചിത്രം : റോബട്ട് വിനോദ്

ഓണാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച മൽസരത്തിൽ വിവിധ ജില്ലകളിൽ നിന്നെത്തിയ 20 ഫൈനലിസ്റ്റുകളെ പിന്നിലാക്കിയാണ് മില്ലറ്റ് ‘ഡി’ ഫാന്റസി അടപ്രഥമൻ ഒരുക്കി രാജീഷ് ഒന്നാം സ്ഥാനം നേടിയത്. 

ROB_2961
മനോരമ ഓൺലൈൻ ഡാർക്ക് ഫാന്റസി ഡിസേർട്ട് ചാലഞ്ച് സമ്മാനദാനച്ചടങ്ങ് ഹൈബി ഇൗഡൻ എംപി പ്രസംഗിക്കുന്നു. ചിത്രം : റോബട്ട് വിനോദ്

സമ്മാനദാനച്ചടങ്ങ് ഹൈബി ഇൗഡൻ എംപി, െഎടിസി ബ്രാഞ്ച് മാനേജർ ബിജിത്ത്, മനോരമ ഓൺലൈൻ മാർക്കറ്റിങ് സീനിയർ ‍ജനറൽ മാനേജർ ബോബി പോൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

2
കൊച്ചിയിൽ നടന്ന മനോരമ ഓൺലൈൻ ഡാർക്ക് ഫാന്റസി ഡിസേർട്ട് ചാലഞ്ച് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ബെംഗളൂരു സ്വദേശി ലീന ലാൽസൺ.

ഡാർക്ക് ഫാന്റസി കുക്കീസ് അവിൽ ഉണ്ട ഒരുക്കി ബെംഗളൂരു സ്വദേശി ലീന ലാൽസൺ രണ്ടാം സ്ഥാനം നേടി. 

3
കൊച്ചിയിൽ നടന്ന മനോരമ ഓൺലൈൻ ഡാർക്ക് ഫാന്റസി ഡിസേർട്ട് ചാലഞ്ച് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ കോഴിക്കോട് സ്വദേശി ഹസീന.

ഡാർക്ക് ഫാൻറസി കുക്കീസ് സൂഫ്ളേ ഒരുക്കി കോഴിക്കോട് സ്വദേശി ഹസീന മൂന്നാം സ്ഥാനത്തെത്തി.

4
കൊച്ചിയിൽ നടന്ന മനോരമ ഓൺലൈൻ ഡാർക്ക് ഫാന്റസി ഡിസേർട്ട് ചാലഞ്ച് മത്സരത്തിൽ പ്രത്യേക ജൂറി പരാമർശം നേടിയ കോഴിക്കോട് സ്വദേശി അനീഷ മഹ്റൂഫ്

ഡാർക് ഫാന്റസി ചോക്ലേറ്റ് ചീസ് കേക്ക് ഒരുക്കിയ കോഴിക്കോട് സ്വദേശി അനീഷ മഹ്റൂഫ് പ്രത്യേക ജൂറി (പരാമർശം) സമ്മാനത്തിന് അർഹയായി.

വ്യത്യസ്തമായ രുചിക്കൂട്ടുകൾ അവതരിപ്പിക്കാൻ മനോരമ ഓൺലൈനിലൂടെ നടത്തിയ മൽസരത്തിൽ മൂവായിരത്തിലേറെ പാചകക്കുറിപ്പുകളാണു ലഭിച്ചത്.

ഇതിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവരാണു കൊച്ചിയിലെ റാഡിസൻ ബ്ലൂ ഹോട്ടലിൽ നടന്ന അവസാനഘട്ട മൽസരത്തിൽ പങ്കെടുത്തത്. പാചക വിദഗ്ധ ഡോ. ലക്ഷ്മി നായർ, അനിത െഎസ്ക്ക്, ദേ പുട്ട് കോർപ്പറേറ്റ് ഷെഫ് സിനോയി ജോൺ എന്നിവരായിരുന്നു വിധികർത്താക്കൾ.

Content Summary : Manoramaonline Dark fantasy onam desserts challenge Grand Finale at Kochi.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}