ADVERTISEMENT

ഗുൽ ബർഗറോ, അതെന്തു സാധനം എന്ന് നെറ്റി ചുളിക്കാൻ വരട്ടെ.! സംഭവം വളരെ സിംപിളാണ്. ബർഗർ ബണ്ണിന്റെ അകം ചുരണ്ടി രണ്ട് കപ്പ് പോലെയാക്കിയ ശേഷം ഒരു ഗുലാം ജാമുൻ  എടുത്ത് രണ്ടായി പകുത്ത്  അതിനുള്ളിൽ വയ്ക്കുന്നു. തുടർന്ന് ഫ്രൈയിങ് പാനിൽ വച്ച് അധികമുള്ള പഞ്ചസാര സിറപ്പ്  ഒഴിവാക്കുന്നു. ശേഷം നാലായി പകുത്ത് വിളമ്പുന്നു.  ഇതാണ് നെറ്റിസൻസിനിടയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഗുലാബ് ജാമുൻ ബർഗർ അഥവാ ഗുൽബർഗർ. 

 

''നിങ്ങൾക്കു മുൻപിൽ ഇതാ ഞാൻ അവതരിപ്പിക്കുന്നു, ഗുലാബ് ജാമുൻ ബർഗർ" എന്ന കുറിപ്പോടു കൂടി  @Tabeshq എന്ന ട്വിറ്റർ യൂസർ  തിങ്കളാഴ്ച റീ ഷെയർ ചെയ്ത ഈ ടിക്ടോക്  വിഡിയോ ഇതിനോടകം  കണ്ടത് നാല് ലക്ഷത്തിലധികം പേരാണ്. വിചിത്രമായ ഈ കോമ്പിനേഷൻ കൊതിയോടെ  ആസ്വദിക്കുന്ന ഒരു സ്ത്രീയെയും വിഡിയോയുടെ അവസാനം കാണാം.

ഗുലാബ് ജാമുൻ ബർഗർ എന്ന ഈ വിചിത്ര രുചിയെ അനുകൂലിച്ചു  നിരവധി പേരാണ് കമന്റുകൾ ചെയ്തിട്ടുള്ളത്.  ചിരിപ്പിക്കുന്ന രസകരമായ ചില കമന്റുകളും അക്കൂട്ടത്തിൽ ഉണ്ട്.

'പരോൾ പോലും ലഭിക്കാത്ത മൂന്ന് പ്രാവശ്യത്തെ  ജീവപര്യന്തം തടവിന് നിങ്ങളെ ശിക്ഷിക്കുന്നു' എന്നാണ് ഒരു വിരുതന്റെ കമന്റ്. ഇത്തരം 'കുറ്റകൃത്യങ്ങൾക്ക്' പരമാവധി ശിക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ പീനൽ കോഡ് ഉടനടി  പരിഷ്കരിക്കണം എന്നാണ് മറ്റൊരാവശ്യം.!

വേറൊരാൾ ആകട്ടെ ഈ വിഭവത്തിന് ഗുൽബർഗർ എന്ന് പേരും നൽകി കഴിഞ്ഞു. സംഭവം സ്വീറ്റ്ബൺ പോലെ ആകാനാണു സാധ്യതയെന്നും രുചിച്ചു നോക്കുന്നത് കൊണ്ട് അപകടം ഒന്നും ഉണ്ടാവാൻ ഇടയില്ല എന്നും  വേറൊരാൾ ഉറപ്പു നൽകുന്നുണ്ട്.

ഗുലാബ് ജാമുൻ പക്കോട, ഫാന്റാ മാഗി തുടങ്ങി...

അയ്യേ..! എന്ന് ആദ്യ  നോട്ടത്തിൽ തോന്നുകയും പിന്നീട് രുചി കൊണ്ട് നമ്മെ കീഴ്പ്പെടുത്തുകയും ചെയ്യുക നിരവധി ഭക്ഷ്യ  വിഭവങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവയുടെ നീണ്ട ശ്രേണിയിലേക്കാണ് ഇപ്പോൾ ഗുലാബ് ജാമുൻ ബർഗറും ഇടം പിടിക്കുന്നത് .!

'പവിത്രം'സിനിമയിൽ ലാലേട്ടന്റെ ഉണ്ണിമധുരം പോലെ, ഗുൽബർഗറും ഇനി നാവുകളെ ഭരിക്കട്ടെ.!!

Content Summary : Gulab jamun burger is the latest weird food combination.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com