ADVERTISEMENT

മോശം ഭക്ഷണം മനുഷ്യരെ മോശം വഴിയിലേക്കു നയിക്കുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഹിംസാത്മക സ്വഭാവമുള്ള താമസിക (മാംസ) ഭക്ഷണം വർജിക്കണമെന്നും ഭാഗവത് പറഞ്ഞു. ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു ഭാഗവതിന്റെ നിരീക്ഷണം.

 

പാശ്ചാത്യ രാജ്യങ്ങളിലെയും ഇന്ത്യയിലെയും മാംസാഹാരികൾ തമ്മിലുള്ള താരതമ്യവും ഭാഗവത്  നടത്തി. ‘‘മറ്റു രാജ്യങ്ങളിലെപ്പോലെ തന്നെ ഇന്ത്യയിലുള്ളവരും മാംസാഹാരം കഴിക്കാറുണ്ട്. എന്നാൽ ഇന്ത്യയിലുള്ളവർ ചില മാസങ്ങളിൽ മാംസാഹാരം ഒഴിവാക്കുകയും, മാംസം കഴിക്കുന്ന സമയത്ത് പോലും ചില പ്രത്യേക ചിട്ടകൾ പുലർത്തുകയും ചെയ്യാറുണ്ട്. ശ്രാവണ മാസത്തിൽ ഭാരതത്തിലുള്ളവർ മാംസാഹാരം കഴിക്കാറില്ല. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ അവർ ഇറച്ചി - മീൻ വിഭവങ്ങൾ ഒഴിവാക്കാറുമുണ്ട്’’ –ആർഎസ്എസ് മേധാവി ചൂണ്ടിക്കാട്ടി.

 

Content Summary : Avoid consuming food which involves too much violence. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com