ADVERTISEMENT

പ്രാങ്ക് എന്ന കീവേർഡ്  സോഷ്യൽ മീഡിയയിൽ നൽകിയാൽ, ഒരു രസത്തിനുവേണ്ടി ആളുകളെ പറ്റിക്കുന്ന നിരവധി വീഡിയോകൾ നമ്മുടെ മുന്നിൽ  എത്തും. ഇത്തരം വീഡിയോകളിൽ കൂടുതലും പങ്കാളികളുടെയോ സുഹൃത്തുക്കളുടെ ഒക്കെ പ്രാങ്കുകളാണ്. എന്നാൽ  അമ്മ തന്നെ  കുഞ്ഞിനെ പ്രാങ്ക് ചെയ്താൽ എങ്ങനെയിരിക്കും?

 

ഇത് കേട്ടപ്പോൾ നിങ്ങൾക്കുണ്ടായ ഇതേ അമ്പരപ്പ് തന്നെയാണ് @ladbible എന്ന ഇൻസ്റ്റഗ്രാം യൂസർ പങ്കുവെച്ച ഈ വീഡിയോ കണ്ടവർക്കും ഉണ്ടായത്..! 

 

നമ്മുടെ നാട്ടിൽ പഞ്ഞി മിഠായി എന്ന് അറിയപ്പെടുന്ന കാൻഡിഫ്ലോസ് തന്റെ മകനു കഴിക്കാനായി കൊടുക്കുകയാണ് അമ്മ. ആഹാരസാധനങ്ങൾ കഴുകി വൃത്തിയാക്കി  കഴിക്കണം എന്ന നല്ല ശീലം ഉള്ളതുകൊണ്ടാകാം, ''കഴിക്കുന്നതിനു മുൻപായി മുന്നിലെ ബൗളിലെ വെള്ളത്തിൽ  കാൻഡിഫ്ലോസ് നന്നായി കഴുകൂ''  എന്ന അമ്മയുടെ ഉപദേശം അപ്പാടെ  കുട്ടി  അനുസരിക്കുന്നത്.

 

എന്നാൽ  തൊട്ടടുത്ത നിമിഷം അവൻ കാണുന്നത്  ആകട്ടെ തന്റെ  കൈയിൽ ഉണ്ടായിരുന്ന കാൻഡി ഫ്ലോസ്  വെള്ളത്തിൽ അലിഞ്ഞ് ഇല്ലാതാകുന്നതും! കാൻഡിഫ്ലോസും വെള്ളവും ചേർന്നാൽ എന്ത് സംഭവിക്കും എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഇല്ലാത്തതുകൊണ്ടാകാം രണ്ടാമതും അമ്മ  നീട്ടുന്ന കാൻഡിഫ്ലോസ് അനുസരണയോടെ  അവൻ  വെള്ളത്തിൽ കഴുകുന്നത്.

 

രണ്ടാം തവണയും കാൻഡിഫ്ലോസ് വെള്ളത്തിൽ അലിഞ്ഞു ഇല്ലാതാകുന്നതോടെ അവനല്പം അസ്വസ്ഥൻ ആകുന്നുണ്ട്. അതിന് പുറമേ "ഇനി നിനക്ക് മധുരമില്ല" എന്ന അമ്മയുടെ തീരുമാനം  കൂടി കേൾക്കേണ്ടി വന്നതോടു അല്പം വാശി പുറത്ത് എനിക്ക് ഇത് കഴിച്ചേ തീരൂ എന്ന് പറഞ്ഞ് അവൻ കൂടുതൽ അസ്വസ്ഥൻ ആകുന്നു

 

ചെറുപ്പകാലത്തെ ചെറിയ സന്തോഷങ്ങൾ പോലും വലിയതോതിൽ ഓർത്തിരിക്കുന്നവരാണ് നാം ഓരോരുത്തരും.

അന്നൊക്കെ നമുക്ക് സന്തോഷിക്കാൻ  അത്ര വലിയ സംഭവങ്ങളൊന്നും ആവശ്യമായിരുന്നില്ല. പെട്ടെന്ന് പ്രഖ്യാപിക്കുന്ന സ്കൂൾ അവധി, അല്ലെങ്കിൽ അമ്യൂസ്മെന്റ് പാർക്കിലേക്കുള്ള ഒരു സന്ദർശനം, പ്രിയപ്പെട്ട ഒരു മധുരം എന്നിവയൊക്കെ മനോഹരമായ ഓർമ്മകളായി ഇന്നും  നമ്മിൽ അവശേഷിക്കുന്നവയാണ്. അതുകൊണ്ടുതന്നെ വീഡിയോയിലെ ഈ കുഞ്ഞ് വളർന്ന് വലുതാകുമ്പോൾ അമ്മയുടെ കുസതി മറക്കില്ല എന്ന് ഉറപ്പിക്കാം.

 

Content Summary : Kid wash candy floss before eating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com