ADVERTISEMENT

ദീപാലങ്കാരങ്ങൾ നിറഞ്ഞ വഴിയോരങ്ങൾ, മധുര പലഹാരങ്ങൾ, പ്രത്യേക സമ്മാനങ്ങൾ, കുടുംബത്തോടൊപ്പമുള്ള ആഘോഷം ഇവയെല്ലാം ഒന്നു ചേർന്നുള്ള ഒരു ആഘോഷം ഇന്ത്യയിൽ ഉണ്ടെങ്കിൽ അത് ദീപാവലിയാണ്. രാജ്യമൊട്ടാകെ ആഘോഷിക്കുന്ന ദീപാവലിയുടെ സന്തോഷം അതിന്റെ തയാറെടുപ്പുകളിൽത്തന്നെ തുടങ്ങുന്നതാണ്.

 

ദീപാവലിക്ക് രണ്ടുദിവസം മുമ്പ് രാജ്യം ഒട്ടാകെ ആഘോഷിക്കുന്ന ഒന്നാണ് ധൻദേര. കളിമണ്ണു കൊണ്ടോ ലോഹം കൊണ്ടോ നിർമിച്ച ഗണപതിയുടെയും ലക്ഷ്മിദേവിയുടെയും വിഗ്രഹങ്ങൾ വീട്ടിൽ കൊണ്ടുവന്ന് പൂജകൾ ചെയ്യും. ധൻദേരപൂജയുടെ അന്ന് രുചികരവും വിശിഷ്ടവുമായ നിരവധി ഭക്ഷണ വിഭവങ്ങളും തയാറാക്കാറുണ്ട്. അവ ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസവും പരക്കെ നിലവിലുണ്ട്.

 

ധൻദേരപൂജയുടെ അന്ന് ലക്ഷ്മീദേവിക്കുള്ള നൈവേദ്യം, പ്രത്യേക സദ്യ എന്നിവ തയാറാക്കാറുണ്ട്. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും അന്ന് വൈകുന്നേരം ലക്ഷ്മീദേവിക്കു വേണ്ടി ആട്ട ഉപയോഗിച്ചുള്ള പ്രത്യേക ഹൽവ തയാറാക്കും. വെണ്ണയും പാലും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ മധുരപലഹാരം രുചികരമാണെന്ന് പറയേണ്ടതില്ലല്ലോ.

 

സൂചി ഗോതമ്പ്, പഞ്ചസാര, നെയ്യ് എന്നിവ  ഉപയോഗിച്ച് തയാറാക്കുന്ന മറ്റൊരു മധുരപലഹാരമാണ് ലാപ്സി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലാപ്സിക്ക് ഒപ്പം പച്ചപ്പയർ  ഉപയോഗിച്ചുള്ള കറിയുമുണ്ടാക്കാറുണ്ട്. അത് ദീർഘായുസ്സു നൽകുമെന്നാണ് വിശ്വാസം. മഹാരാഷ്ട്രയിൽ ഉണങ്ങിയ മല്ലിവിത്തുകൾ ശർക്കരയുമായി ചേർത്ത് കുഴച്ചാണ് ലക്ഷ്മീദേവിക്കുള്ള പ്രസാദമായി വിളമ്പുന്നത്. തേൻ, തൈര്,  പഞ്ചസാര, നെയ്യ്, പാല് എന്നിവ ചേർത്ത് തയാറാക്കുന്ന പഞ്ചാമൃതം സന്ധ്യാപൂജകളിൽ പ്രസാദമായി നൽകുന്നു.

 

ഗണപതിക്ക് ഏറെ പ്രിയപ്പെട്ട പൂണ്ടി ലഡു ധൻദേരപൂജയുടെ ഭാഗമായി വിളമ്പാറുള്ള മറ്റൊരു വിശിഷ്ട വിഭവമാണ്. ശർക്കര, പഞ്ചസാര, അരി എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന പ്രത്യേക പായസവും ധൻദേരപൂജയുടെ സവിശേഷതയാണ്.

 

Content Summary : Diwali Traditional Sweets bring good luck on dhanteras pooja 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com