ജനിച്ച് വീഴുമ്പോള്‍ ഓരോ കുട്ടിയും ആദ്യം നുണയുന്നത് അമ്മയുടെ പാലാണ്. മുലപ്പാലിലൂടെ അമ്മയുടെ കലര്‍പ്പിലാത്ത സ്‌നേഹം കൂടിയാണ് നമ്മളിലേക്കു പകര്‍ന്നു കിട്ടുന്നത്. ഇത് കൊണ്ട് തന്നെ പാല്‍ എന്നും നമുക്ക് കലര്‍പ്പില്ലാത്ത പരിശുദ്ധിയുടെ പ്രതീകമാണ്. എന്നാല്‍ ഈ പരിശുദ്ധിയും പോഷണവുമൊക്കെ ഏത് പാലില്‍ നിന്നും നമുക്ക് ലഭിക്കുമെന്ന് കരുതിയാല്‍ തെറ്റി. പക്ഷേ, നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ഗുണമേന്മ ഉറപ്പ് വരുത്തുന്ന മുരള്യ പാലില്‍ നാം കൊതിക്കുന്ന ആ പരിശുദ്ധിയുണ്ട്, പോഷണവും ഉണ്ട്.
അന്താരാഷ്ട്ര ഗുണനിലവാരമുള്ള ഡയറി ഫാമും പ്ലാന്റും, മികച്ച ഗുണനിലവാരം ഉറപ്പ് വരുത്തുന്ന ശാസ്ത്രീയ സംസ്‌കരണ പ്രക്രിയയുമെല്ലാമാണ് മുരള്യയെ മറ്റ് പാലുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പൂര്‍ണ്ണമായും യന്ത്രവത്കൃതമായ കേരളത്തിലെ ആദ്യ ഡയറി പ്ലാന്റാണ് മുരള്യ. മുരള്യയുടെ കലര്‍പ്പില്ലാത്ത ഗുണമേന്മ അതിന്റെ വിശാലമായ ഫാമില്‍ മേഞ്ഞ് നടക്കുന്ന പശുക്കളില്‍ നിന്ന് തന്നെ തുടങ്ങുന്നു.

500 ഏക്കറിലെ ക്ഷീര ഫാം
അഞ്ഞൂറേക്കറില്‍ പരന്ന് കിടക്കുന്ന സ്വന്തം ഫാമിലെ പശുക്കളില്‍ നിന്നാണ് മുരള്യ പാല്‍ സംഭരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലൊക്കെ കാണുന്നത് പോലെ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ളതാണ് ഈ ഫാം. ക്ഷീരവ്യവസായത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നെതര്‍ലാന്‍ഡ്‌സില്‍ നിന്നുള്ള വിദഗ്ധനെ മാനേജറായി നിയമിച്ചാണ് ഫാം സജ്ജീകരിച്ചത്.
പശുക്കള്‍ക്ക് കഴിക്കാനുള്ള കാലി തീറ്റയും ഫാമില്‍ തന്നെ കൃഷി ചെയ്യുന്നു. മധുര ചോളച്ചെടികള്‍ കൃഷി ചെയ്ത് അവ യന്ത്രമുപയോഗിച്ച് വെട്ടി അരിഞ്ഞ് കംപ്രസ് ചെയ്ത് തയ്യാറാക്കുന്ന പോഷണസമ്പുഷ്ടമായ കാലിതീറ്റ കാറ്റു കടക്കാതെ സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യ മുരള്യ നടപ്പാക്കുന്നു. വിശാലമായ ഷെഡുകളില്‍ സങ്കരയിനത്തിലുള്ള നാലായിരത്തോളം മികച്ച പശുക്കള്‍ ഇവിടെയുണ്ട്.

ഫാമിലെ മില്‍ക്കിങ് പാര്‍ലറുകളില്‍ യന്ത്രമുപയോഗിച്ച് കറന്നെടുക്കുന്ന പാല്‍ അകിടില്‍ നിന്ന് മനുഷ്യസ്പര്‍ശ മേല്‍ക്കാതെ നേരെ ഇന്‍സ്റ്റന്റ് മില്‍ക്ക് ചില്ലറിലേക്ക് പോകുന്നു. അന്തരീക്ഷസ്പര്‍ശമേല്‍ക്കാത്തതിനാല്‍ ഇതില്‍ മാലിന്യം കലരാനുള്ള സാധ്യത പൂജ്യമാണ്. ഇതിനാലാണ് രാജ്യാന്തര നിലവാരത്തില്‍ ഏറ്റവും കുറവ് മൈക്രോബിയല്‍ ലോഡ് പാസ്ച്യുറൈസേഷന് മുന്‍പ് തന്നെ മുരള്യയ്ക്ക് കൈവരിക്കാന്‍ സാധിക്കുന്നത്. ഫാമിന് സമീപമുള്ള ചില ഗ്രാമങ്ങളില്‍ നിന്നും മുരള്യയുടെ ഡോക്ടര്‍മാരുടെയും പ്രഫണഷണലുകളുടെയും കര്‍ശനമായ മേല്‍നോട്ടത്തില്‍ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെ ഗ്രാമീണരില്‍ നിന്നും പാല്‍ ശേഖരിക്കുന്നുണ്ട്.
കൈ തൊടാത്ത പരിശുദ്ധി
അത്യാധുനിക സൗകര്യങ്ങളോടെ ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തിരുവനന്തപുരം കിള്ളിയിലുള്ള മുരള്യയുയെ പാല്‍ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും യന്ത്രവത്കൃതമായ ഈ പ്ലാന്റ് 2017ലാണ് പ്രവര്‍ത്തനസജ്ജമായത്. പാല്‍ സംഭരണം മുതല്‍ പായ്ക്കിങ്ങ് വരെ ഒരു ഘട്ടത്തിലും മനുഷ്യസ്പര്‍ശമേല്‍ക്കുന്നില്ല എന്ന് ഉറപ്പാക്കി ഏറ്റവും മികച്ച പാലും പാലുത്പന്നങ്ങളും മുരള്യ ഉപഭോക്താക്കളിലെത്തിക്കുന്നു.

എളുപ്പം ദഹിക്കും ഏത് പ്രായക്കാര്‍ക്കും
പാലില്‍ ഉടനീളം കൊഴുപ്പ് കണികകള്‍ ഒരേ പോലെ ലഭ്യമാക്കുന്ന മുരള്യയുടെ ഏകീകരണ പ്രക്രിയയും പാലിനെ വ്യത്യസ്തമാക്കുന്നു. തൂവെള്ള നിറവും സ്വാദും ഇതിലൂടെ മുരള്യ പാലിന് കൈവരുന്നു. ശിശുക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഏത് പ്രായക്കാര്‍ക്കും എളുപ്പത്തില്‍ ദഹിക്കുന്നതാണ് മുരള്യ പാല്‍.
നേരിട്ട് കുടിക്കാവുന്ന അത്ര സുരക്ഷിതം
അസംസ്‌കൃത പാല്‍ പശുവിന്റെ അകിടില്‍ നിന്ന് ശേഖരിക്കുന്നത് മുതല്‍ ഉപഭോക്താവിന്റെ കൈയ്യില്‍ എത്തുന്നത് വരെ എട്ട് ഘട്ടങ്ങളിലായി നീളുന്ന കോള്‍ഡ് ചെയിന്‍ പ്രക്രിയയിലൂടെ ഇത് കടന്ന് പോകുന്നു. ഇത് മൂലം പാലിലെ ബാക്ടീരിയല്‍ കൗണ്ട് പാസ്ച്വറൈസ് ചെയ്യും മുന്‍പ് തന്നെ ഏറ്റവും കുറഞ്ഞ തോതിലായിരിക്കും. പാലിന്റെ പുതുമ നിലനിര്‍ത്താനും രുചി മെച്ചപ്പെടുത്താനും ഇത് വഴി സാധിക്കും. മുരള്യയുടെ വിദഗ്ധമായ പാസ്ച്വറൈസേഷന്‍ സാങ്കേതിക വിദ്യയും കോള്‍ഡ് ചെയ്ന്‍ മാനേജ്‌മെന്റും മൂലം ഈ പാല്‍ കുപ്പിയില്‍ നിന്ന് നേരിട്ട് വേണമെങ്കിലും സുരക്ഷിതമായി എടുത്ത് കുടിക്കാന്‍ സാധിക്കും.

വൈറ്റമിനുകള്‍ ചേര്‍ത്ത സമ്പുഷ്ടീകരണം
പ്രതിദിന ഭക്ഷണക്രമത്തില്‍ ശുപാര്‍ശ ചെയ്യപ്പെടുന്ന അളവില്‍ പോഷണങ്ങള്‍ ലഭ്യമാക്കാന്‍ മുരള്യയുടെ പാലില്‍ വൈറ്റമിന്‍ എയും ഡിയും ചേര്‍ത്ത് സമ്പുഷ്ടീകരിക്കപ്പെടുന്നു.ഉപഭോക്താക്കള്‍ക്ക് സമ്പുഷ്ടീകരിച്ച പാല്‍ ലഭ്യമാക്കാനുള്ള ഫുഡ് ആന്‍ഡ് സേഫ്ടി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിയുടെ നിര്‍ദ്ദേശം പിന്തുടരുന്ന ആദ്യ സ്ഥാപനങ്ങളില്‍ ഒന്നാണ് മുരള്യ.
ഗുണനിലവാര മാനദണ്ഡങ്ങള്‍
ഐഎസ്ഒ 9001, ഐഎസ്ഒ 22000 ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി പിന്തുടരുന്ന സ്ഥാപനമാണ് മുരള്യ ഡയറി. ഇത് സ്ഥാപനത്തിന്റെ വിശ്വാസ്യതയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു.
പാല്‍ പെറ്റ് ബോട്ടിലില്‍
പാസ്ച്വറൈസ് ചെയ്ത പുതു പാല്‍ പെറ്റ് ബോട്ടിലുകളില്‍ പായ്ക്ക് ചെയ്ത് നല്‍കുന്ന ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ കമ്പനിയാണ് മുരള്യ. ഈ കുപ്പികളില്‍ പാല്‍ അതിന്റെ ലോകോത്തര നിലവാരം കാത്തുസൂക്ഷിക്കുന്നു. പാല്‍ സൂക്ഷിക്കാനും കൊണ്ട് നടക്കാനും കുപ്പി വീണ്ടും കഴുകി ഉപയോഗിക്കാനും ഇത് മൂലം സാധിക്കുന്നു.
ക്ലീന്‍ ഇന്‍ പ്ലേസ് സംവിധാനം
ചെറുതായി ആസിഡ് സ്വഭാവമുള്ള ഉത്പന്നമാണ് പാല്‍. ഇതിനാല്‍ തന്നെ ഓരോ ഉത്പാദനത്തിന് ശേഷവും ഉത്പാദന ലൈന്‍ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കുന്ന ക്ലീന്‍ ഇന്‍ പ്ലേസ് സംവിധാനവും മുരള്യ നടപ്പാക്കിയിരിക്കുന്നു. ഈ യന്ത്രവത്കൃത ക്ലീനിങ് പ്രക്രിയ വഴി ഉയര്‍ന്ന നിലവാരത്തിലുള്ള ശുചിത്വം ഉറപ്പാക്കാനും ഉത്പാദന സംവിധാനത്തില്‍ അണുക്കളുടെയും ചീത്ത ഗന്ധത്തിന്റെയും സാന്നിധ്യം ഇല്ലാതാക്കാനും മുരള്യയ്ക്ക് സാധിക്കുന്നു.
ഉപഭോക്താക്കളുടെ ആരോഗ്യത്തിന് പ്രഥമ പരിഗണന
പാലും പാലുത്പന്നങ്ങളും വാങ്ങി ഉപയോഗിക്കുന്ന ഉപഭോക്താവിന്റെ ആരോഗ്യത്തിനാണ് മുരള്യ പ്രഥമ പരിഗണന നല്‍കുന്നത്. മുരള്യ ഉത്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ ഓരോ വ്യക്തിയും ആരോഗ്യമുള്ള ശുചിത്വമേറിയ ജീവിതം കൂടിയാണ് തിരഞ്ഞെടുക്കുന്നത്.
പാലിന്റെ പരിശുദ്ധിയും മേന്മയും അനുഭവിച്ചറിയാന്‍ മുരള്യയുടെ വൃത്തിയായി പായ്ക്ക് ചെയ്ത പ്രീമിയം ഉത്പന്നങ്ങള്‍ അടുത്തുള്ള റീട്ടെയ്ല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങാവുന്നതാണ്.