‘ഗോവന്‍ ബണ്ണും പൂരി മസാലയും’; നാടന്‍ രുചികൾ പരിചയപ്പെടുത്തി സച്ചിൻ

HIGHLIGHTS
  • ഗോവയില്‍ കണ്ടെത്തിയ അതീവ രുചികരമായ വെജിറ്റേറിയൻ വിഭവങ്ങൾ
sachin-goa-food
SHARE

ക്രിക്കറ്റ് മാത്രം അല്ല ഭക്ഷണവും ഏറെ ഇഷ്ടപ്പെടുന്നയാളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഗോവൻ യാത്രയിൽ ലോക്കൽ ഫ്ലേവറിലുളള  വിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയാണ് താരം. ഗോവയിലെ കഫേ റ്റാറ്റു എന്ന കഫെയില്‍ പ്രാദേശികമായി ലഭ്യമായ വിഭവങ്ങളാണ് സച്ചിന്‍ വിഡിയോയില്‍ പരിചയപ്പെടുത്തുന്നത്. സീ ഫുഡ് വിഭവങ്ങൾക്ക് ഏറെ പ്രസിദ്ധമായ ഗോവയിൽ തേങ്ങയും മസാലയും പയറും ചേര്‍ത്തു തയാറാക്കിയ കറിയും  ഗോവന്‍ ബണ്ണുമാണ് താരം പരിചയപ്പെടുത്തുന്നത്. 

sachin-food-news

ഗോവയിലെ പ്രാദേശിക രുചികള്‍ താന്‍ ശരിക്കും ആസ്വദിക്കുകയാണെന്നും വാഴപ്പഴം ഉപയോഗിച്ചാണ് ബണ്‍ തയാറാക്കുന്നതെന്നും സച്ചിന്‍ പറയുന്നു. ഗോവയില്‍ കണ്ടെത്തിയ ഭക്ഷണശാല നിങ്ങളുടെ വായില്‍ കപ്പലോടിക്കും എന്ന കാപ്ഷനോടെയാണ് സച്ചിന്‍ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

Content Summary : An eatery Sachintendulkar found in Goa that will make you drool!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാണക്കാട് തങ്ങളെ സ്വാമിയുടെ ഷാള്‍ അണിയിക്കാമോ എന്ന് ചോദ്യമുണ്ടായി

MORE VIDEOS