ADVERTISEMENT

ദേ  ഇതാണ്  വള്ളിച്ചിറയിലെ  മോഹനൻ ചേട്ടന്റെ ചായക്കട.  കോട്ടയം  ജില്ലയിൽ ഏറ്റവും നല്ല  പഴംപൊരിയും  ബീഫും  കിട്ടുന്ന സ്ഥലം  അത് ഇത് തന്നെ. കടയുടെ വാതിക്കൽ തൂക്കിയിട്ടിരിക്കുന്ന ഏത്ത കുലകൾ  കണ്ടോ എല്ലാം അതൊക്ക ഒരു ദിവസം  കൊണ്ടു തീരും. ദിവസവും  200 കിലോഗ്രാം പഴം ഇവിടെ എണ്ണയിൽ പൊരിച്ച് എടുക്കുന്നത്. പാലാ മരങ്ങാട്ടുപള്ളി റൂട്ടിൽ വള്ളിച്ചിറ മുറിഞ്ഞാറയിലാണ് ഈ ചെറിയ ചായക്കട.

വിറകടുപ്പിലാണ് ഇവിടെ  പാചകം നടക്കുന്നത്. പഴംപൊരിയും  ബീഫുമാണ്  സ്പെഷൽ എങ്കിലും വിഭവങ്ങൾ  വേറെയുമുണ്ട്  ഉള്ളിവട, മുളകുവട, കപ്പ, പോർക്ക്‌ പിന്നെ മലയാളികളുടെ  സ്വന്തം പൊറോട്ടയും. 

 

വൈകുന്നേരത്തോടെ ഈ  ചെറുകടയിലേക്കു രുചിതേടി എത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും.

പഴംപൊരി രുചിക്കൂട്ട്

ചേരുവകൾ

  • നേന്ത്രപ്പഴം - 4 
  • മൈദ - 1 കപ്പ്
  • കടലമാവ് - 1/2 കപ്പ്
  • അരിപ്പൊടി  - 1 ടേബിൾ സ്പൂൺ
  • പഞ്ചസാര - 4 ടേബിൾ സ്പൂൺ
  • വെള്ളം - 1 കപ്പ്
  • മഞ്ഞൾപ്പൊടി - 1/8 ടീസ്പൂൺ
  • ബേക്കിങ് പൗഡർ - 1/4 ടീസ്പൂൺ 
  • എണ്ണ - വറുക്കാൻ

തയാറാക്കുന്ന വിധം

മൈദ, കടലമാവ്, അരിപ്പൊടി, പഞ്ചസാര, ഉപ്പ്, വെള്ളം എന്നിവ യോജിപ്പിച്ചു കട്ട ഇല്ലാതെ ഒരു മാവ് തയാറാക്കുക. ബേക്കിങ് പൗഡർ ചേർത്തു നന്നായി യോജിപ്പിക്കുക. വാഴപ്പഴം തൊലി കളഞ്ഞ് അരിഞ്ഞത് ബാറ്ററിൽ മുക്കി എണ്ണയിൽ വറുത്തെടുക്കാം.

Content Summary : The best place to eat pazhampori and beef in kottayam district.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com