ADVERTISEMENT

ശുഭ ശ്രീംഗാര കേക്ക്, കല്യാണ സാരിയുടെയും ആഭരണങ്ങളുടെയും രൂപം ആവിഷ്ക്കരിച്ച് ഒരുക്കിയിരിക്കുന്ന കേക്ക്!

ഡിസംബർ മാസമാകുമ്പോൾ പലതരത്തിലുള്ള കേക്കുകളുണ്ടാക്കി ബേക്കേഴ്സ് വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ പൂനൈയിൽ നിന്നുള്ള ഒരു ബേക്കിങ് ആർട്ടിസ്റ്റ് ബനാറസി സാരിയിൽ നിന്നും ഇന്ത്യയിലെ തനത് ആഭരണങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടു തയാറാക്കിയ കുങ്കുമചെപ്പിന്റെ മോഡലിലുള്ള കേക്കാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.

 

പ്രാജി ദബാർ ദേവ് എന്ന പൂനൈ സ്വദേശിയാണ് വൈവിധ്യമാർന്ന കേക്കുണ്ടാക്കിയിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട റോഡ് നിറത്തിലുള്ള ബനാറസി കല്യാണ സാരിയാണ്  ഇത്തരമൊരു കേക്കുണ്ടാക്കാൻ പ്രചോദനമായതെന്ന് പ്രാഞ്ചി പറയുന്നു. 32 ഇഞ്ച് വലുപ്പമുണ്ട് കേക്കിന്. ഇതിന് മുൻപും പ്രാഞ്ചി ഇത്തരം വൈവിധ്യമാർന്ന കേക്കുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇറ്റലിയിലെ ഗ്രാൻഡ് മിലൻ കത്തീഡ്രലിന്റെ മാതൃകയിലുള്ള കേക്കാണ് ഇതിന് മുൻപ് ഉണ്ടാക്കി വൈറലായത്. 

 

Content Summary : Banarasi saree themed shringaar cake.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com