ഭക്ഷണം പാഴ്സൽ വാങ്ങുമ്പോൾ ഒരു മണിക്കൂറിൽ അധികം കവറിൽ സൂക്ഷിക്കരുത്

HIGHLIGHTS
  • അതതു സമയത്തു കഴിക്കാൻ വേണ്ടതു മാത്രം വാങ്ങാൻ ശ്രദ്ധിക്കുക.
  • തുറന്നുവച്ച ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കുക.
tossing
Image Credit: vm / istock
SHARE

ഹോട്ടൽ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണു മിക്കവരും. എന്നാൽ ഭക്ഷ്യവിഷബാധ വാർത്തകൾ പലരെയും ആശങ്കയിലാക്കുന്നു. ഭക്ഷണം സുരക്ഷിതമാകണമെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

പാഴ്സൽ വാങ്ങുമ്പോൾ

∙ ഭക്ഷണം ഒരു മണിക്കൂറിൽ അധികം കവറിൽ സൂക്ഷിച്ചുവയ്ക്കരുത്.
∙ അതതു സമയത്തു കഴിക്കാൻ വേണ്ടതു മാത്രം വാങ്ങാൻ ശ്രദ്ധിക്കുക.
∙ കുഴിമന്തി, അൽഫാം, ഷവർമ, ഷവായ് എന്നിവയുടെ കൂടെ നൽകുന്ന തണുപ്പുള്ള സാധനങ്ങൾ ( മയോണൈസ്, കെച്ചപ്പ്, ചട്ണി മുതലായവ) പാഴ്സൽ കിട്ടിയാലുടൻ ചൂടുള്ള ഭക്ഷണത്തിൽ നിന്നു മാറ്റിവയ്ക്കുക.
∙ ഭക്ഷണം ഒന്നിൽ കൂടുതൽ തവണ ചൂടാക്കിയും തണുപ്പിച്ചും കഴിക്കുന്നത് ഒഴിവാക്കുക.
∙ മയോണൈസ്, കെച്ചപ്പ് (സോസ്) എന്നിവ ഫ്രിജിൽ വച്ച് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കുക. മയോണൈസ് പോലുള്ളവയിൽ പെട്ടെന്ന് അണുബാധ ഉണ്ടാകാൻ ഇടയുള്ളതിനാൽ വാങ്ങി ഒരു മണിക്കൂറിനകം ഉപയോഗിക്കണം.
∙ തുറന്നുവച്ച ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കുക.
∙ ഭക്ഷണത്തിനു രുചി, മണം, നിറം എന്നിവയിൽ വ്യത്യാസം അനുഭവപ്പെട്ടാലോ പഴകിയതാണെന്നു തോന്നിയാലോ കഴിക്കരുത്. ഇതു സംബന്ധിച്ച പരാതികൾ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കാം. 

ഹോട്ടലുടമകളുടെ ശ്രദ്ധയ്ക്ക്

∙ പാഴ്സൽ പാക്കറ്റിൽ ഭക്ഷണം പാകം ചെയ്ത തീയതി, സമയം, ‘യൂസ് ബൈ ടൈം’ എന്നിവ രേഖപ്പെടുത്തണം.
∙ ഭക്ഷണം ഫുഡ് ഗ്രേഡ് കണ്ടെയ്നറുകളിൽ നൽകണം.
∙ ഭക്ഷണം തയാറാക്കുന്നതിനു എടുക്കുന്ന അതേ സൂക്ഷ്മത വിളമ്പുന്നതിലും പുലർത്തണം.
∙ ജീവനക്കാർ ഗ്ലൗസും മാസ്ക്കും ഹെഡ് ക്യാപ്പും അണിയണം.
∙ പാചകക്കാർ മേൽവസ്ത്രവും ഹെഡ് ക്യാപ്പും അണിയണം.
∙ വിളമ്പുന്ന ഭക്ഷണത്തിൽ സ്പർശിക്കാൻ പാടില്ല.
∙ ഭക്ഷണം പാകം ചെയ്യുന്നതിനു മുൻപും ശേഷവും മാത്രം അടുക്കള വൃത്തിയാക്കുക.
∙ പാകം ചെയ്യുന്നതിനിടയ്ക്കു വൃത്തിയാക്കരുത്.
∙ ആരോഗ്യ പ്രശ്നങ്ങളുള്ളവർ അടുക്കളയിൽ പ്രവേശിക്കരുത്.
∙ ആറു മാസം കൂടുമ്പോൾ ജീവനക്കാർ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കണം.
∙ പാചകത്തിനു ശുദ്ധജലം മാത്രം ഉപയോഗിക്കണം.
∙ വെള്ളം ആറു മാസത്തിലൊരിക്കൽ അംഗീകൃത സ്ഥാപനങ്ങളിലെത്തിച്ചു പരിശോധിക്കണം.

Content Summary : Follow these cooking tips to make your dishes safer and healthier.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS