പൊറോട്ട വീശിയടിച്ചു മന്ത്രി റോഷി അഗസ്റ്റ്യൻ. ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും കാമാക്ഷി പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കാല്‍വരി മൗണ്ടില്‍ നടക്കുന്ന ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിനും കാല്‍വരിമൗണ്ട് ടൂറിസം ഫെസ്റ്റിനും തുടക്കം കുറിക്കാൻ എത്തിയപ്പോഴാണ് മന്ത്രി പൊറോട്ട അടിച്ചത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.
‘വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങളൊരുക്കിയ ഫുഡ്‌കോര്‍ട്ടിൽ സന്ദര്‍ശകരുടെ തിരക്ക് ഉണ്ടായിരുന്നു. പാചകപ്പുര പരിശോധിക്കാന്‍ ചെന്നപ്പോള്‍ പൊറോട്ട അടി നടക്കുകയാണ്. സംഘാടകരുടെ നിര്‍ബന്ധത്തിനു വഴങ്ങി രണ്ടു പൊറോട്ട അടിക്കുകയും ചെയ്തു. ശനിയാഴ്ച ആരംഭിച്ച ഫെസ്റ്റ് ഈ മാസം 30 വരെ നീണ്ടു നില്‍ക്കുമെന്നും റോഷി അഗസ്റ്റ്യൻ പറഞ്ഞു.
ചെറുകിട വ്യവസായ സംരഭക വിപണനസ്റ്റാളുകള്‍, സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രദര്‍ശന സ്റ്റാളുകള്‍ തുടങ്ങിയ അറുപതോളം സ്റ്റാളുകളാണ് മേള നഗരിയില്‍ ക്രമീകരിച്ചിരിക്കുന്നത്.
Content Summary : Idukki calvary mount tourism fest video.