വീട്ടിലെ കേക്ക് മുറിച്ചുള്ള ആഘോഷങ്ങളിൽ ‘മിച്ചം’ വരുന്ന കേക്ക് ഫ്രിജിൽ വയ്ക്കുമ്പോൾ ആകെ വെട്ടി മുറിച്ച് അലങ്കോലമാക്കി, ക്രീമെല്ലാം മറിഞ്ഞു കുഴഞ്ഞ പരുവത്തിലാകില്ലേ?. കേക്ക് മുറിച്ചാൽ മിച്ചം വയ്ക്കാറില്ല എന്നു പറയുന്നവർക്കല്ല, മിച്ചം വയ്ക്കുന്നവർക്കു ഫ്രിജിൽ സൂക്ഷിക്കാൻ ഉപകാരപ്പെടുന്നു ഒരു ടിപ്പ്, ‘എന്താ ദാസാ ഈ ബുദ്ധി നേരത്തെ തോന്നാത്തത്...’എന്നു കാഴ്ചക്കാർക്കു തോന്നുന്നത് സ്വാഭാവികം മാത്രം.
പകുതി മുറിച്ച ബ്ലൂബറി കേക്ക് ബോക്സിലാക്കി സൂക്ഷിക്കുന്നതാണു വിഡിയോയിൽ കാണിക്കുന്നത്.
കേക്ക് സ്റ്റാൻഡിൽ നിന്നും ബാക്കിയുള്ള കേക്ക് നേരെ കേക്ക് വയ്ക്കാനുള്ള പാത്രത്തിന്റെ അടപ്പിലേയ്ക്കു വയ്ക്കും ശേഷം പാത്രം ഇതിനു മുകളിലേക്കു വച്ച് അടയ്ക്കും. പാത്രം തല തിരിഞ്ഞ അവസ്ഥയിൽ നേരെ ഫ്രിജിലേക്കു വയ്ക്കാം.
പേസ്ട്രി ക്ലാസുകളിൽ ഈ കാഴ്ച സർവ സാധാരണമാണെങ്കിലും വല്ലപ്പോഴും കേക്ക് മേടിക്കുന്നവർക്ക് ഇതൊരു ഉപകാരം തന്നെ. 70 ലക്ഷം പേരാണ് ട്വിറ്ററിൽ ഈ വിഡിയോ കണ്ടത്.
Content Summary : Recently, a straightforward storage tip on Twitter caught people's attention.