ADVERTISEMENT

മലയാളികൾ ഒരു ദിവസം ഏറ്റവും കൂടുതൽ ഭക്ഷണം കഴിക്കുന്നത് ഏകദേശം  ഏത് സമയത്താണ്? നമ്മുടെ നാട്ടിലെ ഭക്ഷണശാലകൾ സജീവമാകുന്ന സമയം എപ്പോഴാണ്? വൈകിട്ട് ഒരു അഞ്ചിനും ആറിനും ഒക്കെ ശേഷം അല്ലേ...? അതായത് അത്താഴത്തിന് കൂടുതൽ ഭക്ഷണം അകത്താക്കുന്ന രീതി പിന്തുടരുന്നവരാണ് മലയാളികൾ. എന്നാൽ അടുത്തിടെ അനുഷ്ക ശർമ നടത്തിയ ഒരു വെളിപ്പെടുത്തൽ  ഈ ശീലം പിന്തുടരുന്ന നമുക്ക് അല്പം ആശങ്ക ഉളവാക്കുന്ന ഒന്നാണ്. അനുഷ്കയും പങ്കാളി കോലിയും വൈകിട്ട് ആറോടുകൂടി അത്താഴം കഴിക്കുന്നവരാണ്. ഒരു അഭിമുഖത്തിൽ ഇൻഡസ്ട്രിയയിലെ മറ്റ് സുഹൃത്തുക്കളിൽ നിന്നു  വ്യത്യസ്തമായ ഭക്ഷണക്രമമാണ് തങ്ങൾ പിന്തുടരുന്നത് എന്നും അനുഷ്ക വെളിപ്പെടുത്തുകയുണ്ടായി.

 

വൈകിട്ട് ആറോട് കൂടി അത്താഴം കഴിച്ചശേഷം ഏതാണ്ട് ഒമ്പതരയോട് കൂടി ഉറങ്ങുന്നതാണത്രേ  ഈ താരദമ്പതികളുടെ ശീലം.

 

കത്രിന-വിക്കി കൗഷൽ ദമ്പതികളുടെ ഡിന്നർ ഇൻവൈറ്റിനെ പറ്റി സംസാരിക്കവെയാണ് ഈ രഹസ്യം വെളിപ്പെടുത്തിയത്. അത്താഴത്തിന് ക്ഷണിച്ച കത്രിനയ്ക്ക് മുൻപിൽ വൈകുന്നേരം ഏഴരയോട് കൂടി അത്താഴം വിളമ്പാൻ സാധിക്കുമോ എന്ന് അനുഷ്ക ചോദിച്ചിരുന്നത്രേ.

ട്രെയിനുകളിലെ രുചിവൈവിധ്യങ്ങളിലൂടെ ഒരു യാത്രയായാലോ...
 

തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും ആരോഗ്യം കൃത്യമായി പരിപാലിക്കാൻ ശ്രമിക്കുന്നവരാണ് സെലിബ്രിറ്റികൾ. ചിലർ ആയിരക്കണക്കിന് രൂപ ചെലവഴിച്ച് പേഴ്സണൽ കോച്ചും  ഡയറ്റീഷനും  അടങ്ങുന്ന ടീം കെട്ടിപ്പടുക്കുമ്പോൾ, അനുഷ്കയെ  പോലെയുള്ളവർ മികച്ച  ശീലങ്ങളിലൂടെ ആരോഗ്യം പരിപാലിക്കുവാൻ ശ്രദ്ധിക്കുന്നു.

 

തങ്ങളുടെ ആരോഗ്യം കേടുപാടില്ലാതെ പരിപാലിക്കുന്നതിന് ഏറെ ശ്രദ്ധ നൽകുന്നവരാണ് അനുഷ്കയും വിരാട് കോലിയും. ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധ നൽകിയതോടുകൂടി വിരാടിന്റെ ബാറ്റിങിൽ വന്ന മാറ്റം കണ്ടിട്ടുള്ളതുമാണ്.

കുറച്ചുകാലങ്ങൾക്ക് മുൻപ് ആവിപറക്കുന്ന പോഹ ത്രാസിൽ വച്ച് അളന്ന് തിട്ടപ്പെടുത്തി കഴിക്കുന്ന  വിരാടിന്റെ വിഡിയോ അനുഷ്ക പങ്കുവച്ചിരുന്നു. ഹെൽത്ത്‌ ഈസ്‌ വെൽത്ത് എന്നാണല്ലോ പറയാറ്.

 

ആ യാഥാർഥ്യം മനസിലാക്കിയവണം അനുഷ്ക -കോലി ദമ്പതികൾ അത്താഴം ആറിന് മുന്നേ എന്ന ഈ കിടിലൻ തീരുമാനം എടുത്തത്..അപ്പോൾ എങ്ങനാ? ഇവരെപ്പോലെ അത്താഴം ഇരുട്ടുന്നേനു മുന്നേ ആക്കിയാലോ?

 

Content Summary : In a recent interview, Anushka Sharma has revealed she eats dinner by 6pm.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com