ADVERTISEMENT

സാധാരണ സിനിമ താരങ്ങൾ ഓർമിക്കപ്പെടുക അവരുടെ  കഥാപാത്രങ്ങൾ, സ്‌ക്രീനിൽ നടത്തിയ പ്രകടനങ്ങളുടെ പേരിലൊക്കെയാണ്. എന്നാൽ മലൈക അറോറ എന്ന പേര് കേൾക്കുമ്പോൾ ഭൂരിഭാഗം ആളുകൾക്കും ഓർമ്മ വരിക അവരുടെ ചിട്ടയായ ആരോഗ്യ പാലന രീതികളും, യോഗ അടക്കമുള്ള വ്യായാമ മുറകളുമാണ്. നാൽപതുകളിലും യൗവനം കാത്തു സൂക്ഷിക്കാൻ മലൈകയ്ക്കു കഴിയുന്നതിന്റെ രഹസ്യവും അതു തന്നെയാണ്. ദിവസവും രാവിലെ ജിമ്മിലേയ്ക്കു പോകുന്ന മലൈകയെ കാത്തിരിക്കുന്ന പാപ്പരാസി മാധ്യമങ്ങൾ വർഷങ്ങളായി മുബൈയിലെ സ്ഥിരം കാഴ്ചയാണ്. കൃത്യമായ ഇടവേളകളിൽ യോഗ അഭ്യാസങ്ങളുടെ വിഡിയോയും അവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

 

നല്ല ടേസ്റ്റി ഭക്ഷണം കണ്ടാൽ ഇഷ്ടത്തോടെ കഴിക്കാനും മടിയില്ല. ലോകമെമ്പാടും യാത്ര ചെയ്യുന്ന താരം ഓരോ നാട്ടിലെയും വിഭവങ്ങൾ രുചിക്കാനും ഏറെ താത്പര്യപ്പെടാറുണ്ട്. സുഹൃത്തുക്കളുമായി സന്ദർശിക്കുന്ന വിദേശ റസ്റ്ററന്റുകളും അവിടുത്തെ വിഭവങ്ങൾ എന്നിവയൊക്കെ സമൂഹമാധ്യമങ്ങളിൽ മലൈക പങ്കുവയ്ക്കാറുമുണ്ട്.

എന്നാൽ  ഈ ബോളിവുഡ് സുന്ദരിക്കും അവരുടെ മാത്രമായ ചില ഇഷ്ട വിഭവങ്ങൾ ഉണ്ട്. അത്തരത്തിൽ ഒന്നിന്റെ ചിത്രം കഴിഞ്ഞ ദിവസം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ബെംഗളൂരുവിലെ നാഗാർജുന റസ്റ്ററന്റിലെ സൗത്ത് ഇന്ത്യൻ സദ്യ!

 

നല്ല തൂശനിലയിൽ വിളമ്പിയ ചോറ്, സാമ്പാർ, അച്ചാർ, പായസം എന്നിവ അടങ്ങിയതാണ് ഈ സദ്യ.

ദക്ഷിണേന്ത്യൻ വിഭവങ്ങളോടുള്ള തന്റെ താല്പര്യം മലൈക ഇതിനു മുൻപും  പ്രകടിപ്പിച്ചിട്ടുണ്ട്. ആത്മാവിന് ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണം എന്ന പേരിൽ ഈ മാസം ആദ്യം മലൈക ഇൻസ്റ്റാഗ്രാമിൽ സദ്യയുടെ ഒരു മിനി പതിപ്പിന്റെ ചിത്രവും പങ്കുവച്ചിരുന്നു. നല്ല കടുക് പൊട്ടിച്ചിട്ട തൈര് സാദം, പച്ചക്കറികൾ ധാരാളമായി ചേർത്ത സാമ്പാർ, കുറച്ചു മുറുക്ക്, ഉപ്പേരി എന്നിവ അടങ്ങിയ ഉഗ്രൻ ഊണിന്റെ ചിത്രമാണ് മലൈക അന്നു പങ്കുവച്ചത്.

 

Content Summary : South Indian meal image shared by Malaika Arora.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com