മാസ്റ്റർ ഷെഫ് വിജയിക്കു രാജകീയ വരവേൽപ്പുമായി നാട്ടുകാർ

Mail This Article
കലാ-കായിക വേദികളിൽ ഉജ്ജ്വല പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങൾ തിരിച്ചു നാട്ടിലെത്തുമ്പോൾ പ്രൗഢഗംഭീരമായ സ്വീകരിക്കുന്നതു കണ്ടിട്ടില്ലേ?. ഫുട്ബോൾ ലോകകപ്പുമായി ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുന്ന ലയണൽ മെസ്സിയും ഓസ്കർ പുരസ്കാരവുമായി വിമാനത്താവളത്തിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന RRR ടീമും ഒക്കെ ഇതിന്റെ ഏറ്റവും അടുത്ത ഉദാഹരണങ്ങളാണ്.ഈ പട്ടികയിലേക്കാണ് മാസ്റ്റർ ഷെഫ് വിജയിയായ. നയൻജ്യോതി സൈകിയയും ഇടം പിടിക്കുന്നത്.
ദിബ്രുഗഡ് (അസം) വിമാനത്താവളത്തിൽ നിന്നും ഏകദേശം 500 കിലോമീറ്റർ അകലെയുള്ള ടിൻസുകിയയിലെ വീട്ടിലേക്ക് സൈകിയയെ സ്വീകരിച്ചാനയിക്കാൻ വലിയ ജനക്കൂട്ടമാണ് വിമാനത്താവളത്തിൽ എത്തിയത്. പരമ്പരാഗത ആസാമീസ് വസ്ത്രം ധരിച്ച് ധോൽ അടക്കമുള്ള വാദ്യോപകരണങ്ങളുടെ താളങ്ങൾക്കനുസരിച്ച് ചുവടുവയ്ക്കുന്ന നാട്ടുകാരുടെ ദൃശ്യം ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. തങ്ങളുടെ ഹീറോയെ സ്വീകരിക്കാനായി സ്ത്രീകളും കുട്ടികളും അടങ്ങിയ വലിയ വിഭാഗം ജനങ്ങളാണ് ദിബ്രുഗഡ് വിമാനത്താവളത്തിൽ എത്തിയത്. അസാമീസ് സംസ്കാരത്തിന്റെ ഭാഗമായ ഗാമോച്ചേ എന്ന പ്രത്യേക ഷാളും അവർ സമ്മാനിക്കുന്നു..
23 ആഴ്ചകൾ നീണ്ട മത്സരത്തിന് ഒടുവിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ സാക്കിയയെ പരമ്പരാഗത ശൈലിയിലുള്ള ഷാൾ അണിയിച്ചാണു ജനക്കൂട്ടം വരവേൽക്കുന്നത്. മത്സരത്തിൽ രണ്ടാമതെത്തിയ സാന്റാ ശർമയും അസം സ്വദേശിയാണ്.
പ്രശസ്ത ഷെഫ് സഞ്ജീവ് കപൂറിനൊപ്പം രൺവീർ ബ്രാർ , വികാസ് ഖന്ന, ഗരിമ അറോറ എന്നിവരുടെ അടങ്ങിയ വിദഗ്ധ പാനലാണ് കലാശ പോരാട്ടത്തിൽ വിധിയെഴുതിയത്
തന്നെ സ്വീകരിക്കാൻ എത്തിയ ജനക്കൂട്ടത്തെ കണ്ട് വികാരാധീനനായ സൈകിയ, "രാജ്യം മുഴുവൻ പ്രശസ്തമായ മാസ്റ്റർ ഷെഫ് പോലെയൊരു വലിയ വേദിയിൽ പാചകം ചെയ്യുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും എന്നാൽ ഇന്ന് അതിന്റെ ജേതാവായി മാറിക്കഴിഞ്ഞപ്പോൾ ജീവിതത്തിൽ ഇനി തനിക്ക് പൂർത്തീകരിക്കാൻ ലക്ഷ്യങ്ങൾ ഒന്നും ബാക്കിയില്ല " എന്നാണ് പ്രതികരിച്ചത്
കലാകായിക ജേതാക്കൾക്കൊപ്പം മറ്റ് വേദികളിലും ഉജ്ജ്വലവിജയം കരസ്ഥമാക്കുന്നവർക്ക് ജനങ്ങൾ ഇത്തരത്തിലുള്ള പിന്തുണ നൽകുന്നത് ശുഭ സൂചനയാണ്.
Content Summary : Nayanjyoti Saikia, Masterchef india winner.