ADVERTISEMENT

മനുഷ്യന്റെ കരവിരുതില്ലാതെ ഉണ്ടാക്കാനാവില്ലാത്ത പലഹാരമാണ് മോമോസ്, വ്യത്യസ്തവും രുചികരവുമായൊരു പലഹാരം. ഉള്ളിൽ മസാല നിറച്ച്, ചട്ണിയ്ക്കൊപ്പം വിളമ്പുന്ന മോമോസ് പലരുചികളിൽ ലഭ്യമാണ്. വെജ്– നോൺ വെജ് ഏതു രുചിയിലും തയാറാക്കാം. സാധാരണ മോമോസിൽ നിന്നും വ്യത്യസ്തമായി  ‘ഷോട്ട് മോമോസ്’ വിൽക്കുന്ന സുറത്തിൽ നിന്നുള്ള ഒരു പെൺകുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

മോമോസ് വൃത്തിയായി തയാറാക്കുന്നതു മാത്രമല്ല, സാധാരണ ഞൊറിവുകളിട്ടു തയാറാക്കുന്നതാണെങ്കിൽ ഇവിടെ മുകൾ ഭാഗം തുറന്ന 4 ചെറിയ അറകളോടു കൂടിയാണ് മോമോസ് തയാറാക്കുന്നത്. 4 വ്യത്യസ്ത മോമോ ഡിപ്പുകൾ ഇടാൻ വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് ഇവ. ഗ്രീൻ ചട്ണി, ചുവന്ന ചട്ണി, തക്കാളി ചട്ണി, മയോണൈസ് എന്നിവ നിറച്ചാണു മോമോസ് വിളമ്പുന്നത്. 

മോമോസ് തയാറാക്കിയാൽ നിങ്ങളും പറയും പാചകം ഒരു കലയാണെന്ന്
 

ഇങ്ങനെ ചെയ്യുന്നതു കൊണ്ടു സോസുകൾ ഒട്ടും മിച്ചം വരുകയില്ലെന്നും ഒരു കാഴ്ചക്കാരൻ അഭിപ്രായപ്പെടുന്നു.

 

Content Summary : Girl sells momos in a unique style.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com