ADVERTISEMENT

നിലവിൽ കേരളത്തിലെ കൊച്ചി അടക്കമുള്ള വിവിധ നഗരങ്ങളിൽ റാമെൻ വിഭവത്തിനു ആരാധകർ ഏറെയാണ്. കൊറിയൻ - ജാപ്പനീസ് സിനിമകൾ കാണുന്നവർക്കു സുപരിചിതമായ ഒരു വിഭവമാണ് റാമെൻ. അപ്പോൾ പിന്നെ ജപ്പാനിലെ കാര്യം പറയേണ്ടതുണ്ടോ? എന്നാൽ റാമെൻ കഴിച്ചിട്ടുള്ളവർക്ക് അറിയാം. ഭൂരിഭാഗം പേരും  ന്യൂഡിൽസ് സൂപ്പ് രീതിയിൽ ചൂടോടുകൂടി നമ്മുടെ മുൻപിൽ എത്തുന്ന റാമെനിലെ ന്യൂഡിൽസ് മാത്രം അകത്താക്കി അതിലെ ദ്രാവക ഭാഗം കളയാറാണു പതിവ് അല്ലേ?

എന്നാൽ റാമെൻ കൊതിയന്മാരായ ജാപ്പനീസ് സാങ്കേതിക വിദഗ്ധർ ഇങ്ങനെ നഷ്ടമാക്കി കളയുന്ന ആ ദ്രാവകം  ഇന്ധനം ആക്കി മാറ്റുന്ന ഒരു പുതിയ സാങ്കേതിവിദ്യ  വികസിപ്പിച്ചു കഴിഞ്ഞു. മാത്രമല്ല ഈ ജൈവ ഇന്ധനം അവിടുത്തെ വിനോദസഞ്ചാര മേഖലയിൽ സേവനം നൽകുന്ന ഒരു ട്രെയിനിൽ അവർ ഉപയോഗപ്പെടുത്തുകയും ചെയ്തു. നിഷിദ ലോജിസ്റ്റിക്സ് എന്ന കമ്പനിയാണ് റാമെനിലെ  ബാക്കിവരുന്ന ദ്രാവക ഭാഗത്തെ ജൈവ ഇന്ധനം ആക്കി ഉപയോഗിക്കാം എന്നു തെളിയിച്ചിരിക്കുന്നത്. ടെംപുര പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ, റാമെനിലെ ബാക്കിവരുന്ന ദ്രാവക ഭാഗം എന്നിവ 90:10 അനുപാതത്തിൽ സംയോജിപ്പിച്ചാണ് ഈ ജൈവ ഇന്ധനം നിർമ്മിക്കുന്നത്.

Read more at: രുചിയുടെ അടരുകൾ, ജാപ്പനീസ് ജനതയുടെ മോച്ചി ഗാഥ...!
 

റാമെനിൽ ബാക്കിവരുന്ന ദ്രാവകം പ്രത്യേക സാങ്കേതിക പ്രവർത്തനങ്ങളിലൂടെ കടത്തിവിട്ട്, ശുദ്ധമാക്കുകയാണ് ജൈവ ഇന്ധനമായി ഉപയോഗിക്കുന്നതിന്റെ ആദ്യ പടി. മറ്റ് ഊർജ്ജ രൂപങ്ങളെ പോലെ മലിനീകരണം ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല, കൊതിപ്പിക്കുന്ന മണവും ഇവ കത്തുമ്പോൾ ഉണ്ടാകുന്നു. ജപ്പാനിലെ  പ്രകൃതിരമണീയമായ മിയാസാക്കി മേഖലയിൽ സേവനം നൽകുന്ന ഈ വിനോദസഞ്ചാര ട്രെയിനിൽ ഒരേ സമയം 60 പേർക്ക് യാത്ര ചെയ്യാൻ കഴിയും. പ്രകൃതി സുന്ദരമായ ഗ്രാമങ്ങളിലൂടെയുള്ള യാത്ര വാഗ്ദാനം ചെയ്യുന്ന ഈ തുറന്ന തീവണ്ടി ജപ്പാനിലെ തന്നെ ഏറ്റവും ഉയരം കൂടിയ പാലത്തിലൂടെയും കടന്നുപോകുന്നുണ്ട്. അപ്പോൾ എങ്ങനെ? അടുത്തതവണ ജപ്പാൻ സന്ദർശിക്കുമ്പോൾ ഈ റാമെൻ വണ്ടിയിൽ ഒരു സീറ്റ്‌ ബുക്ക് ചെയ്യുവല്ലേ?

Content Summary : Ramen leftovers are used as fuel in a Japanese train.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com