ഇതെന്ത് കോമ്പിനേഷൻ! ഇവ രണ്ടും ചേരുമോ? ഇന്‍റര്‍നെറ്റിനെ ഇളക്കി മറിച്ച് മാംഗോ ഓംലറ്റ്

mango-omelette
Image Source: Instagram
SHARE

വിചിത്രമായ കാഴ്ചകളുടെ ലോകമാണ് സോഷ്യല്‍ മീഡിയ. മത്തിക്കറിയും ഹല്‍വയും പോലെ, കേള്‍ക്കുമ്പോള്‍ത്തന്നെ ‘അയ്യേ’ എന്ന് തോന്നിക്കുന്ന ഭക്ഷണ കോമ്പിനേഷനുകളും ഇക്കൂട്ടത്തില്‍പ്പെടും. ഇങ്ങനെ വൈറല്‍ ആയ ഏറ്റവും പുതിയ ഒരു സംഭവമാണ്, മാംഗോ ഓംലറ്റ്! മാങ്ങ ഉപയോഗിച്ച് ഓംലറ്റ് ഉണ്ടാക്കി വില്‍ക്കുന്ന ഒരു വഴിയോരക്കച്ചവടക്കാരന്‍റെ വിഡിയോ സോഷ്യല്‍ മീഡിയ അങ്ങ് ഏറ്റെടുത്തിരിക്കുകയാണ്!

ഗുജറാത്തില്‍ നിന്നുള്ളതാണ് ഈ വിഡിയോ. ചൂടുള്ള തവയിൽ എണ്ണ ചേർത്ത് രണ്ട് മുട്ട പൊട്ടിച്ചാണ് കച്ചവടക്കാരന്‍ ആരംഭിക്കുന്നത്. ഇത് പുറത്തെടുത്ത ശേഷം, പുഴുങ്ങിയ രണ്ടു മുട്ടയുടെ മഞ്ഞക്കരു, മുളക്, മസാലകൾ എന്നിവ ചേർക്കുന്നു. ഇതിലേക്ക് മാംഗോ ജ്യൂസും ചേർക്കുന്നത് കാണാം. അത് തയാറാകുമ്പോൾ, നേരത്തെ വറുത്ത മുട്ടയുടെ മുകളിലേക്ക് ഒഴിക്കുന്നു.

ശേഷം, പുഴുങ്ങിയ മുട്ടയുടെ വെള്ള ചെറിയ ചീളുകള്‍ ആക്കി ഇട്ട ശേഷം, മാംഗോ ജ്യൂസും മസാലകളും ചേർക്കുന്നു. നേരത്തെ എടുത്തുവച്ച കൂട്ടിലേക്ക് ഇതും കൂടി ചേര്‍ക്കുന്നതോടെ മാംഗോ ഓംലറ്റ് തയാര്‍!

കാണുമ്പോള്‍ രസകരമായി തോന്നുമെങ്കിലും കൂടുതലും നെഗറ്റീവ് കമന്‍റുകള്‍ ആണ് ആളുകള്‍ ഈ വിഡിയോയ്ക്ക് കീഴെ ഇടുന്നത്. മാമ്പഴത്തിനും മുട്ടയ്ക്കും ആരാധകര്‍ ഒട്ടേറെ ഉണ്ടെങ്കിലും, ഇവ രണ്ടും കൂടി ചേരുമ്പോള്‍ എത്ര പേര്‍ക്ക് ഇഷ്ടപ്പെടും എന്നത് സംശയമാണ്. മാത്രമല്ല, ഇത് ആരോഗ്യത്തിനു നല്ലതാണോ എന്ന തരത്തിലുള്ള സംശയങ്ങളും ആളുകള്‍ ഉന്നയിക്കുന്നുണ്ട്‌.

English Summary: People Actually Eat This? Mango Omelette Recipe Is Breaking The Internet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS