'ഭൂമി വിടേണ്ട സമയമായോ'! ഉള്ളില്‍ പാന്‍, വെറ്റില ചേര്‍ത്ത പച്ച ദോശ; വിഡിയോ വൈറൽ

dosa
Image Source: Twitter
SHARE

വെറ്റിലയ്ക്ക് മുകളില്‍ പലതരം ഫില്ലിങ്ങുകൾ വച്ച് മടക്കിയുണ്ടാക്കുന്ന മുറുക്കാൻ കഴിച്ചിട്ടുണ്ടോ? വെറ്റില, അടയ്ക്ക, ചുണ്ണാമ്പ് കോംബിനേഷന്‍ പോലെ ചവര്‍പ്പല്ല, മധുരം ചേര്‍ന്ന ഒരു പ്രത്യേക രുചി ആയതിനാല്‍ ‘മീത്ത പാന്‍’ എന്നും ഇതിനെ വിളിക്കാറുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലെമ്പാടും ജനപ്രിയമാണ് മീത്ത പാന്‍. ഒരു കാലത്ത് രാജകീയതയുടെ അടയാളമായി വരെ ഇതിനെ കണ്ടിരുന്നു. പല ഇന്ത്യൻ വീടുകളിലും ഭക്ഷണശേഷം ആതിഥ്യമര്യാദയുടെ അടയാളമായും പാന്‍ ഉണ്ടാക്കി നല്‍കുന്ന പതിവുണ്ട്. 

പാന്‍ ചുമ്മാ ചവച്ചു കഴിക്കുമെങ്കിലും അതിനു വേറെ എന്തെങ്കിലും ഉപയോഗം ഉള്ളതായി ഇതുവരെ അറിവില്ല. എന്നാല്‍ ഇത് പ്രധാന ചേരുവയാക്കിക്കൊണ്ട് ദോശ ഉണ്ടാക്കിയ വഴിയോരക്കച്ചവടക്കാരന്‍റെ വിഡിയോ വൈറലാണ്. കാഴ്ചക്കാരില്‍ ചിലർ ഈ വ്യത്യസ്തമായ വിഭവത്തെ പ്രശംസിക്കുമ്പോള്‍, വലിയൊരു വിഭാഗവും ഇതിന്‍റെ രുചിയെക്കുറിച്ച് ആശങ്കയിലാണ്!

വെറ്റില അരച്ചു ചേര്‍ത്ത ദോശമാവാണ് ആദ്യം ഇതിനായി ഉപയോഗിക്കുന്നത്. ചൂടാക്കിയ ദോശത്തവയിലേക്ക് പച്ച നിറമുള്ള ഈ മാവ് ഒഴിക്കുന്നു. ഇതിന് മുകളിലായി  ബട്ടര്‍ പുരട്ടുന്നു. തുടർന്ന്, ഈ ദോശയ്ക്ക് മുകളിലായി പാൻ, ചെറി, ഉണക്കമുന്തിരി, ആപ്രിക്കോട്ട്, ഈന്തപ്പഴം, അത്തിപ്പഴം, ടുട്ടി ഫ്രൂട്ടി, ഡ്രൈ ഫ്രൂട്ട്സ് എന്നിവ വയ്ക്കുന്നു. ഇതിലേക്ക് പാൻ സിറപ്പ് ഒഴിച്ച ശേഷം, എല്ലാം കൂടി യോജിപ്പിച്ച് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുന്നു. 

ഫ്യൂഷന്‍ ഡിഷ്‌ എന്ന പേരില്‍ ഇങ്ങനെയൊക്കെ പാചകം ചെയ്യാമോ എന്നാണ് പലരും ഈ വിഡിയോയ്ക്കടിയില്‍ കമന്‍റ് ചെയ്തിരിക്കുന്നത്. ഭൂമി വിടേണ്ട സമയമായി എന്ന് എഴുതിയവരുമുണ്ട്!

English Summary:  Viral Video Shows 'Paan Dosa' In Making, Fusion Dish Creates Confusion Online

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS