ADVERTISEMENT

വിഭവങ്ങൾ തയാറാക്കുമ്പോൾ തീ അണയ്ക്കാന്‍ മറന്ന്, കരിഞ്ഞ് പാത്രത്തിന്റ  അടിയില്‍ പിടിച്ചോ? മിക്ക വീട്ടമ്മമാരുടെ പരാതിയാണ് ഇതെങ്ങനെ പഴയപോലെ പാത്രം വ‍ൃത്തിയാക്കി എടുക്കും എന്നത്. കരിഞ്ഞ പാത്രത്തിലെ കറ മാറണമെങ്കിൽ അൽപം പ്രയാസമാണ്. സ്ക്രബ് ഉപയോഗിച്ച് എത്ര നേരം ഉരച്ചാലും കൈ വേദനിക്കു എന്നല്ലാതെ പാത്രത്തിന്റെ കരി പോകാന്‍ പ്രയാസമാണ്. വെള്ളത്തിൽ കുതിർത്തിട്ട് നന്നായി ഉരച്ചു കഴുകിയാലും കരി പൂർണമായും പോകില്ല. വിഷമിക്കേണ്ട പാത്ര പഴയപേലെ ആക്കണോ? ഇൗ രീതിയിൽ ചെയ്ത് നോക്കൂ.

∙കരിഞ്ഞ് അടിയ്ക്ക് പിടിച്ച കുക്കറോ പാത്രമോ എന്തുമാകട്ടെ ആദ്യം അതിലേക്ക് ഏതെങ്കിലും ഡിഷ് വാഷും അൽപം വെള്ളവും രണ്ടു സ്പൂൺ ഉപ്പും ചേർത്ത് വയ്ക്കാം. 3 മണിക്കൂറെങ്കിലും വയ്ക്കാം. ശേഷം സ്ക്രബ് ഇട്ട് കഴുകി എടുക്കാം. പാത്രങ്ങൾ പഴയപോലെ തിളക്കമുള്ളതാക്കി മാറ്റാം.

∙കരിഞ്ഞ പാത്രത്തിലേക്ക് അൽപം വിനാഗിരിയും വെള്ളവും ചേർത്ത് അടുപ്പിൽ വച്ച് തിളപ്പിക്കാം. വിനാഗിരിയും വെള്ളവും തിളച്ച്‌ തുടങ്ങുമ്പോൾ അടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറ ഇളകി പോകുന്നതായി കാണാം.

∙കരിഞ്ഞ പാത്രം 10 മിനിറ്റ് വെള്ളത്തിലിട്ട് വയ്ക്കുക. ശേഷം അൽപം നാരങ്ങ നീരും ഉപ്പും ചേർത്ത് നല്ല പോലെ പാത്രത്തിൽ തേച്ച് പിടിപ്പിക്കാം. ശേഷം ഡിഷ്‍‍വാഷ് ഉപയോഗിച്ച് കഴുകാവുന്നതാണ്. കരിഞ്ഞ കറ മാറുക മാത്രമല്ല പാത്രം നല്ല പോലെ വെട്ടിത്തിളങ്ങാനും സഹായിക്കും. 

∙ബേക്കിങ് സോഡയും അൽപം വെള്ളവും ഡിഷ്‍‍വാഷും ചേർത്ത് 1 മണിക്കൂറോളം പാത്രം വയ്ക്കാം, ശേഷം സ്ക്രബ് ഉപയോഗിച്ച് കഴുകൂ, പാത്രത്തിലെ കറ മാറ്റി തിളക്കമുള്ളതാക്കാം.

∙കരിഞ്ഞ  പാത്രം വൃത്തിയാക്കാൻ അതിൽ വിനാഗിരിയും ബേക്കിങ് സോഡയും കലർത്തി കുറച്ച് സമയം വയ്ക്കുക. ഇത് ചുരുങ്ങിയ സമയത്തിനുള്ളിൽ പാത്രങ്ങൾ വൃത്തിയാക്കും.

∙ കരിഞ്ഞുപിടിച്ച പാത്രത്തിലേക്ക് അല്‍പം വെള്ളവും ഒന്നര സ്പൂൺ സോപ്പ്പൊടിയും ചേർത്ത് നന്നായി തിളപ്പിക്കാം. ശേഷം 10 മിനിറ്റ് നേരം തണുക്കാൻ വയ്ക്കാം. തണുത്തു കഴിയുമ്പോൾ ആ വെള്ളം മാറ്റിയിട്ട് അതിലേക്ക് ഒന്നര ടീസ് സ്പൂൺ ലിക്വിഡ് ഡിഷ്‍‍വാഷും ഒന്നര ടീസ് സ്പൂൺ ബേക്കിങ് ഡോഡയും ഉപ്പും ചേർത്ത് മിക്സ് ചെയ്തിട്ട് സ്ക്രബ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയെടുക്കാം. കറ മാറി പാത്രം വൃത്തിയാകും. 

∙കാൽകപ്പ് വെള്ളവും ചെറുനാരങ്ങ ചെറുതായി മുറിച്ചതും ചേർത്ത കരിഞ്ഞപിടിച്ച പാത്രം  നന്നായി തിളപ്പിക്കുക. തീ കുറച്ച് വയ്ക്കാം. ചൂടോടെ തന്നെ ഒരു സ്പൂണ്‍ ഉപയോഗിച്ച് പതിയെ അടിയ്ക്ക് പിടിച്ച കറി ഇളക്കികൊടുക്കാം. അങ്ങനെ ചെയ്യുമ്പോൾ കറ മുഴുവനായും ഇളകി വരും. ശേഷം പാത്രത്തിന്റെ ചൂടു മാറി കഴിഞ്ഞാൽ സോപ്പ് ഉപയോഗിച്ച് പാത്രം കഴുകി എടുക്കാം. 

English Summary: easy tips to remove sticky grease from utensils

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com