'ഇത്രയും രുചിയിൽ കഴിച്ചിട്ടില്ല', മാലദ്വീപിലെ ഞണ്ടു കറി സ്പെഷലാണ്; രാകുൽ പ്രീത് സിങ്

Rakul-Preet-Singh1
Image Source: Instagram-Rakul Singh
SHARE

താരസുന്ദരി രാകുൽ പ്രീത് സിങ് അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ്. മാലദ്വീപുകളുടെ മനോഹാരിത ആസ്വദിക്കുന്ന ചിത്രങ്ങൾ താരം തന്നെ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. എന്നാൽ ആ രാജ്യത്തിന്റെ സൗന്ദര്യത്തിൽ മാത്രമല്ല രാകുലിന്റെ കണ്ണുടക്കിയിരിക്കുന്നത്. അന്നാട്ടിലെ രുചി വൈവിധ്യങ്ങളും പ്രിയതാരത്തിന്റെ ഹൃദയം കവർന്നു കഴിഞ്ഞു. രാകുൽ പങ്കുവച്ച ചിത്രങ്ങളത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. മൽസ്യ വിഭവങ്ങൾക്കു പേരുകേട്ട നാട്ടിലെ ഞണ്ട് കറിയാണ് താരത്തിനേറെ ഇഷ്ടപ്പെട്ടത്. താനിതുവരെ ഇത്രയും രുചിയിൽ ഞണ്ട് കഴിച്ചിട്ടില്ലെന്നാണ് നടി പറയുന്നത്. 

ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി പങ്കുവച്ച ചിത്രത്തിൽ ഞണ്ട് വിഭവത്തിന്റെ പ്രസന്റേഷനും കാഴ്ചയിൽ ഗംഭീരമാണ്. നല്ലതുപോലെ തയാറാക്കി വിളമ്പിയിരിക്കുന്ന വലിയ ഞണ്ടിനൊപ്പം റോൾ ചെയ്ത ചീസും പ്ലേറ്റിന്റെ അരികിലായുണ്ട്. ക്രീമിയും കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറിക്കുന്ന തരത്തിലുമുള്ളതാണ് പ്ലേറ്റിൽ അണിഞ്ഞൊരുങ്ങിയിരിക്കുന്ന ഞണ്ട്. മുകളിൽ വിതറിയിരിക്കുന്ന മല്ലിയിലയും കറിയുടെ രുചി കൂട്ടുമെന്ന് പറയേണ്ടതില്ലല്ലോ. ''യാതൊരു സംശയവുമില്ല, ഞാൻ ഇതുവരെ കഴിച്ചതിൽ ഏറ്റവും രുചിയുള്ള  ഞണ്ട് ഇതാണെന്നാണ്'' താരം ചിത്രം പങ്കുവെച്ചുകൊണ്ടു കുറിച്ചിരിക്കുന്നത്.

Rakul-Preet-Singh
Image Source: Instagram-Rakul Singh

ഭക്ഷണപ്രിയയായ രാകുൽ പ്രീത് സിങ് നേരത്തെയും തനിക്കേറെ പ്രിയപ്പെട്ട വിഭവങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വടക്കേ ഇന്ത്യയിലെ പ്രധാന വിഭവങ്ങളായ റൊട്ടിയും ബട്ടറും പരിപ്പ് കറിയും വെണ്ടയ്ക്കയും അച്ചാറും ഉൾപ്പെട്ടിട്ടുള്ളതായിരുന്നുവത്. തനിക്കേറെ ഇഷ്ടപ്പെട്ട വിഭവം ചാട്ട് ആണെന്ന് മറ്റൊരിക്കൽ രാകുൽ തന്റെ ആരാധകരോട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഫാരി ദ്വീപിലെ പാറ്റിന മാലദ്വീപ്സ് എന്ന ഹോട്ടലിലാണ് രാകുൽ പ്രീത് സിങിന്റെ താമസം. ആ നാട്ടിലെ തനതു രുചികൾ മുതൽ പല നാടുകളിൽ നിന്നുമുള്ള വിഭവങ്ങളും വിളമ്പുന്നതാണ് ഇവിടുത്തെ റെസ്റ്റോറന്റ്. മാലദ്വീപുകളിലെ വിഭവങ്ങളിൽ പ്രധാനി കടൽ മത്സ്യങ്ങളാണ്. അതുകൊണ്ടുതന്നെ ഏറെ വ്യത്യസ്‍തവും രുചികരവുമായ മൽസ്യവിഭവങ്ങൾ  ലഭിക്കുന്നൊരിടം കൂടിയാണ് ആ രാജ്യം.

English Summary: Rakul Preet Singh Found ''The Best Crab'' On Her Maldives Vacation 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS