ADVERTISEMENT

 ആകെ യാത്രക്കാരായി ഉണ്ടായിരുന്ന 2240 പേരില്‍ വളരെക്കുറച്ച് ആളുകള്‍ മാത്രമാണ് ടൈറ്റാനിക് കപ്പല്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. കപ്പലിലെ ജീവിതം വളരെ വിശദമായിത്തന്നെ ‘ടൈറ്റാനിക്’ സിനിമയില്‍ കാണിക്കുന്നുണ്ട്. എന്നിരുന്നാലും ആളുകള്‍ക്ക് എല്ലാകാലത്തും കൂടുതലറിയാന്‍ താല്പര്യമുള്ള ഒരു വിഷയമാണ് ഇതിനുള്ളിലെ ജീവിതം. ഇന്‍റര്‍നെറ്റ് ഉള്ളതു കൊണ്ടുതന്നെ കപ്പലിനെക്കുറിച്ച് പുറത്തുവരുന്ന ഓരോ വിവരങ്ങളും വൈറലാകാറുണ്ട്. 

titanic-1

 

titanic

 

ഇപ്പോഴിതാ, ടൈറ്റാനിക്കിനുള്ളിലെ ഭക്ഷണ മെനുവിന്‍റെയും കപ്പലിന്റെ ഇന്റീരിയറിന്‍റെയുമെല്ലാം വിവരങ്ങളും ചിത്രങ്ങളും സമൂഹമാധ്യമത്തിൽ വൈറലാണ്. ഇപ്പോഴിതാ  ഭക്ഷണ മെനുവിന്‍റെ ചിത്രം പങ്കിട്ടിരിക്കുകയാണ് രാജ്യാന്തര ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ്. ഒന്ന്, രണ്ട്, മൂന്ന് ക്ലാസ് യാത്രക്കാർക്കുള്ള മെനു കാർഡുകളുടെ ചിത്രങ്ങൾ ഇതില്‍ കാണാൻ കഴിയും. ഈ പോസ്റ്റിൽ മൂന്ന് വിഭാഗങ്ങളിലെയും ഡൈനിങ് ഹാളുകളുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

 

കപ്പലിൽ ഓരോ ക്ലാസുകൾക്കും വ്യത്യസ്ത മെനു ഉണ്ടായിരുന്നു. എല്ലാ ക്ലാസുകളിലും കറി ചിക്കൻ, ബേക്ക്ഡ് ഫിഷ്, സ്പ്രിംഗ് ലാംബ്, മട്ടൺ, റോസ്റ്റ് ടർക്കി എന്നിവയോടൊപ്പം മധുരപലഹാരമായി പുഡ്ഡിംഗും വിളമ്പിയിരുന്നു. ഒന്നാം ക്ലാസ് യാത്രക്കാർക്ക് ബ്രിൽ, പച്ചക്കറികൾ, കോണ്‍ഡ് ബീഫ്, ഗ്രിൽഡ് മട്ടൺ ചോപ്‌സ്, കസ്റ്റാർഡ് പുഡ്ഡിങ്, ചിക്കൻ എ ലാ മേരിലാൻഡ്, ചിക്കൻ ഗാലന്റൈൻ, പോട്ടഡ് ചെമ്മീൻ, പലതരം ചീസ് എന്നിവ നൽകി. 

 

രണ്ടാം ക്ലാസിൽ യാർമൗത്ത് ബ്ലോട്ടേഴ്‌സ്, അമേരിക്കൻ ഡ്രൈ ഹാഷ് ഓ ഗ്രാറ്റിൻ, ഗ്രിൽഡ് ഹാം & ഫ്രൈഡ് എഗ്ഗ്‌സ്, വിയന്ന & ഗ്രഹാം റോൾസ്, ബക്ക് വീറ്റ് കേക്കുകൾ, ഗ്രിൽഡ് ഓക്‌സ് കിഡ്‌നി, ബേക്കൺസ് എന്നിവയ്‌ക്കൊപ്പം റോൾഡ് ഓട്‌സ്, വേവിച്ച ഹോമിനി, സോഡാ സ്‌കോണ്‍സ് എന്നിവ നൽകി.

അതേസമയം, മൂന്നാം ക്ലാസ് യാത്രക്കാർക്ക് പോറിഡ്ജ്, വറുത്ത ബീഫ്, വേവിച്ച ഉരുളക്കിഴങ്ങ്, ബ്രൗൺ ഗ്രേവി, റൈസ് സൂപ്പ്, ക്യാബിൻ ബിസ്ക്കറ്റ്, സ്വീറ്റ് കോൺ, ഫ്രഷ് ബ്രെഡ് ആൻഡ് ബട്ടർ, സ്മോക്ക്ഡ് ഹെറിംഗ്സ്, ജാക്കറ്റ് പൊട്ടറ്റോ, ഹാം, മുട്ട, സ്വീഡിഷ് ബ്രെഡ് എന്നിവയായിരുന്നു നൽകിയത്. കൂടാതെ, കോൾഡ് മീറ്റ്, സ്റ്റ്യൂഡ് ഫിക്സ്, റൈസ് വിത്ത് ചീസ്,അച്ചാറുകൾ എന്നിവയും ഇവര്‍ക്ക് നല്‍കിയിരുന്നു. ടൈറ്റാനിക് മുങ്ങിയ രാത്രിയില്‍ മൂന്നാംക്ലാസ് യാത്രക്കാര്‍ അവസാനമായി കഴിച്ച വിഭവം പോറിഡ്ജ് ആയിരുന്നു. ക്രിസ്മസ് പുഡ്ഡിങ് എന്നും ഈ പുഡ്ഡിങ് അറിയപ്പെടുന്നു.

English Summary: 111 year old Titanic’s menu revealed: This is what 1st, 2nd and 3rd class passengers ate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com