ADVERTISEMENT

ഇറച്ചിക്കും സാമ്പാറിലുമൊക്കെ മിക്കവരും മല്ലിയില ചേർക്കാറുണ്ട്. നല്ലൊരു രുചിയും മണവും കിട്ടും. എന്നാൽ മല്ലിയില വാങ്ങിയാൽ അധികനാൾ സൂക്ഷിക്കാൻ പറ്റില്ലെന്നാണ് മിക്ക വീട്ടമ്മമാരുടെയും പരാതി. ഇങ്ങനെ ചെയ്താൽ ഒരു മാസം വരെ മല്ലിയില കേടാകാതെ സൂക്ഷിക്കാം.

 

∙മല്ലിയില കഴുകി വൃത്തിയാക്കിയതിനു ശേഷം വേരുകൾ മുറിച്ച് മാറ്റാം. വിനാഗിരി ചേർത്ത വെള്ളത്തിൽ മല്ലിയില 5 മിനിറ്റ് നേരം മുക്കിവയ്ക്കാം. ശേഷം ശുദ്ധമായ വെള്ളത്തിൽ ഒന്നുകൂടെ കഴുകാം. ശേഷം മല്ലിയില നിരത്തി വെള്ളം തോരാന്‍ വയ്ക്കാം. നന്നായി ഉണക്കിയെടുത്താൽ മല്ലിയില വേഗം കേടാകാതിരിക്കും. വിനാഗിരി ചേർത്ത വെള്ളത്തിൽ കഴുകുന്നതിനാൽ ഇലയിൽ പറ്റിപ്പിടിച്ചിരിക്കുന്ന വിഷാംശവും ചെളിയും എല്ലാം നന്നായി നീക്കംചെയ്തു കിട്ടുകയും ചെയ്യും.

 

∙കടയിൽ നിന്ന് വാങ്ങുന്ന മല്ലിയിലയിൽ നല്ലതും ചീഞ്ഞതുമായ ഭാഗങ്ങള്‍ ഉണ്ടാകും. ആദ്യം അതിൽ നിന്ന് നല്ലത് മാറ്റിയെടുക്കാം.  ഇലയോടുകൂടിയ ഭാഗം മുറിച്ചെടുത്ത ശേഷം വെള്ളമയം ഇല്ലാത്ത ഒരു പാത്രത്തിൽ എടുത്ത് വയ്ക്കാം. അതിന് മുകളിൽ ടിഷ്യൂ പേപ്പർ വച്ച് പാത്രം അടയ്ക്കണം. എന്നിട്ട് ഫ്രിജിൽ വയ്ക്കാം. ഇൗർപ്പം ടിഷ്യൂ പേപ്പർ വലിച്ചെടുക്കും. ഇടയ്ക്ക് പാത്രം തുറക്കുമ്പോൾ അധികം കേടാകുന്നവ എടുത്ത് മാറ്റിയിട്ട് വീണ്ടും പാത്രം അടച്ച് വയ്ക്കണം. ഇങ്ങനെ ചെയ്താൽ ഒരു മാസം വരെ മല്ലിയില കേടാകാതിരിക്കും. 

 

∙പാത്രത്തിൽ വെള്ളം എടുത്തിട്ട് അതിൽ വേരോടുകൂടി മല്ലിയില ഇട്ടുവച്ചാൽ കുറച്ചു ദിവസം കേടാകാതെ വയ്ക്കാം.

 

∙മല്ലിയിലയുെട വേരു ഭാഗം മുറിച്ച് മാറ്റിയതിനു ശേഷം ടിഷ്യൂ പേപ്പറിലോ പത്ര പേപ്പറിലോ നന്നായി പൊതിഞ്ഞ് വായു കയറാത്ത കണ്ടെയ്നറിലെ അടച്ച് ഫ്രിജിൽ സൂക്ഷിക്കാം. കേടുകൂടാതെ മല്ലിയില എടുക്കാം.

 

∙മല്ലിയില നല്ലതായി കഴുകി അരിപ്പയിൽ വച്ചോ പത്ര പേപ്പറില്‍ നിരത്തിയോ വെള്ളം ഉണക്കിയെടുക്കാം. വായു കടക്കാത്ത ഒരു പാത്രത്തിൽ  കാൽ ഗ്ലാസ് വെള്ളം ചേർത്ത് ഇൗ മല്ലിയില വേരോടെ ഇറക്കി വച്ച്, അടച്ച് ഫ്രിജിൽ വയ്ക്കാം. ഇങ്ങനെ ചെയ്താലും രണ്ടുമൂന്ന് ആഴ്ചയോളം മല്ലിയില കേടാകാതെ വയ്ക്കാം. 

English Summary: coriander storage tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com