ADVERTISEMENT

ഹോട്ടലിൽ പോയിരുന്ന് ഭക്ഷണം കഴിക്കുന്നതിനേക്കാളും എളുപ്പമാണ് വീട്ടിലേക്ക് ഇഷ്ടവിഭവങ്ങൾ ഒാർഡർ ചെയ്യുന്നത്. ഇന്നത്തെ കാലത്ത് മിക്കയാളുകളും ഫുഡ് ഓര്‍ഡര്‍ ചെയ്തു കഴിക്കാറുണ്ട്. ഓര്‍ഡര്‍ ചെയ്ത് എത്രയും വേഗം ഭക്ഷണമെത്തിക്കാനാണ് എല്ലാവരും ശ്രമിക്കുക. അത്തരത്തില്‍ വ്യത്യസ്തമായ രീതിയില്‍ പീത്‍‍സ ഡെലിവറി ചെയ്യുന്നൊരു വിഡിയോയാണ് സമൂഹമാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്നുള്ളതാണ് വിഡിയോ. നല്ല ഉയരമുള്ള ഒരു കെട്ടിടത്തില്‍ നിര്‍മാണ ജോലി ചെയ്യുകയാണ് ഒരുകൂട്ടം ആളുകള്‍. തൊട്ടടുത്തുള്ള പീത്‍‍സ ഷോപ്പില്‍ നിന്ന് അവര്‍ കഴിക്കാനായി പീത്‍‍സ ഓര്‍ഡര്‍ ചെയ്യുന്നു. 

തൊട്ടടുത്തുള്ള കെട്ടിടങ്ങളാണെങ്കിലും ഓര്‍ഡര്‍ ചെയ്ത പീത്‍‍സയുടെ കൈമാറ്റം അത്ര ഏളുപ്പമല്ല.  പീത്‍‍സ തയാറാക്കി കഴിഞ്ഞ് അത് ബോക്സിലാക്കിയ ശേഷം കടയില്‍ നിന്ന് ഒരു ജീവനക്കാരൻ കണ്‍സ്ട്രക്ഷൻ തൊഴിലാളികള്‍ക്ക് പിടിക്കാവുന്ന തരത്തില്‍ ബോക്സ് എറിഞ്ഞുകൊടുക്കുകയാണ്. തൊഴിലാളികളില്‍ ഒരാള്‍ അത് കയ്യിലാക്കുകയും ചെയ്യുന്നു. 

 

പീത്‍‍സ  ബോക്സ് കയ്യിലാക്കിയ ശേഷം തൊഴിലാളികള്‍ അത് കഴിക്കുന്നതും വിഡിയോയില്‍ കാണാവുന്നതാണ്. നിരവധിപേരാണ് വിഡിയോയ്ക്കു താഴെ കമന്‍റുമായെത്തുന്നത്. എറി‍ഞ്ഞു കൊടുത്ത പീത്‍‍സ കൃത്യമായി പിടിച്ചതാണ് കാഴ്ചക്കാരില്‍ അദ്ഭുതം ഉളവാക്കുന്നത്.

English Summary: Pizza delivering video goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com