ADVERTISEMENT

നമ്മുടെ പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണ് അരി. മിക്കവാറും എല്ലാ വീടുകളിലും ദിവസവും ചോറ് ഉണ്ടാക്കാറുണ്ട്. എന്നാല്‍ അരി കേടായിപ്പോകാതെ സൂക്ഷിക്കുക എന്നത് അല്‍പ്പം പ്രയാസമുള്ള പണിയാണ്, ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ പൂപ്പല്‍, പ്രാണികള്‍ തുടങ്ങി പലവിധ പ്രശ്നങ്ങള്‍ തലവേദനയായി വരാം. അരി വളരെക്കാലം ഫ്രഷ് ആയി നിലനിർത്താനുള്ള ചില എളുപ്പവഴികൾ അറിയാം.

വായു കടക്കാത്ത പാത്രങ്ങള്‍

അരി കേടാകാതിരിക്കാനുള്ള ആദ്യത്തെ മാര്‍ഗം വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക എന്നതാണ്. ഇതിനായി ഒരു ഗ്ലാസ് കണ്ടെയ്നർ അല്ലെങ്കിൽ നല്ല നിലവാരമുള്ള പ്ലാസ്റ്റിക്ക് തിരഞ്ഞെടുക്കുക. ഇത് ഏതെങ്കിലും തരത്തിലുള്ള ഈർപ്പം തടയുകയും അരി പുതിയത് പോലെ നിലനിർത്തുകയും ചെയ്യും.

വേപ്പിലയും ഉണക്കമുളകും

അരിപ്പാത്രത്തില്‍ വേപ്പിലയോ ഉണങ്ങിയ മുളകോ  സൂക്ഷിക്കുക എന്നതാണ് കീടങ്ങളെയും പൂപ്പലിനെയും തടയാനുള്ള മറ്റൊരു വഴി. ഇതിനായി വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന അരിയിലേക്ക് ഒരു പിടി വേപ്പിലയോ 4-5 ഉണങ്ങിയ ചുവന്ന മുളകോ ഇട്ടുവയ്ക്കുക. 

ഫ്രിജില്‍ സൂക്ഷിക്കാം

മറ്റെല്ലാ ഭക്ഷണ വസ്തുക്കളും പോലെ തന്നെ അരിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. അരി ചെറിയ പാത്രങ്ങളിലോ ഫ്രീസര്‍ ബാഗുകളിലോ ആക്കി  ഫ്രിഡ്ജില്‍ വയ്ക്കാം. ആവശ്യമുള്ളപ്പോള്‍ അല്‍പ്പാല്‍പ്പമായി എടുത്ത് ഉപയോഗിക്കാം. 

മാറ്റി സൂക്ഷിക്കുക

സുഗന്ധവ്യഞ്ജനങ്ങളും അരിയും ഒരിക്കലും ഒരുമിച്ച് സൂക്ഷിക്കരുത്, കാരണം അരി സുഗന്ധവ്യഞ്ജനങ്ങളുടെ സുഗന്ധം പെട്ടെന്ന് ആഗിരണം ചെയ്യും. ഇത് പാകം ചെയ്യുമ്പോൾ അരിയുടെ രുചി നശിപ്പിച്ചേക്കാം.

English Summary: How To Store Rice And Keep It Fresh For Long - 5 Effective Ways

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com