ADVERTISEMENT

നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ അവിഭാജ്യമായ ഒരു ഘടകമാണ് വാഴപ്പഴം. പോഷകഘടകങ്ങളുടെ കലവറയായ പഴം ഏതു കാലത്തും നമ്മുടെ നാട്ടിൽ സുലഭമായി കിട്ടും. കുഞ്ഞുങ്ങൾ മുതൽ പ്രായമായ ആളുകൾക്ക് വരെ കഴിക്കാം എന്നതും വാഴപ്പഴത്തെ ജനപ്രിയമാക്കുന്നു.

എന്നാൽ, എത്ര ശ്രദ്ധിച്ച് വാങ്ങിയാലും രണ്ടു ദിവസം കഴിയുമ്പോഴേക്കും വാഴപ്പഴത്തിന്റെ തൊലി കറുത്ത് വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇത് തടയാൻ എന്തു ചെയ്യാൻ പറ്റും? കൂടുതൽ കാര്യങ്ങൾ മനസിലാക്കാം...

വാങ്ങുമ്പോൾ ശ്രദ്ധിക്കുക

 

നമ്മുടെ ആവശ്യം മനസ്സിൽ വച്ചാണ് വാഴപ്പഴം വാങ്ങേണ്ടത്. ഉടനടി കഴിക്കാൻ വേണ്ടിയാണെങ്കിൽ, തിളങ്ങുന്ന മഞ്ഞ നിറമുള്ള വാഴപ്പഴം തിരഞ്ഞെടുക്കുക. അതല്ല, വരും ദിവസങ്ങളിൽ കഴിക്കാനാണെങ്കിൽ,  ചെറുതായി പച്ചനിറമുള്ള വാഴപ്പഴം തിരഞ്ഞെടുക്കുക. 

ശരിയായ രീതിയിൽ സൂക്ഷിക്കുക

നേന്ത്രപ്പഴം മറ്റ് പഴങ്ങൾക്കൊപ്പം സൂക്ഷിക്കുമ്പോൾ വേഗത്തിൽ പാകമാകും. അതിനാൽ, മറ്റ് പഴങ്ങളിൽ നിന്ന് മാറ്റി വാഴപ്പഴം സൂക്ഷിക്കുന്നതാണ് നല്ലത്. നല്ല വായുസഞ്ചാരമുള്ള ഒരു ഫ്രൂട്ട് ബൗളിൽ അവ വെവ്വേറെ സൂക്ഷിക്കുക.

 

 ഫ്രീസ് ചെയ്യുക

 പഴുത്ത വാഴപ്പഴം കുറേ ഉണ്ടെങ്കിൽ അവ ഫ്രിഡ്ജിൽ ഫ്രീസറിൽ വയ്ക്കാം. ഇതിനായി വാഴപ്പഴം തൊലി കളഞ്ഞ് അടച്ച പാത്രത്തിലോ ഫ്രീസർ ബാഗിലോ വയ്ക്കുക. ഇവ പിന്നീട് സ്മൂത്തികൾ, കേക്ക് എന്നിവയ്ക്കായി ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പഴം ചീഞ്ഞു പോകാതെ സൂക്ഷിക്കാം.

 

പഴുത്ത പഴം കുലയിൽ നിന്നും വേർപെടുത്തുക

ഒരേ കുലയിൽത്തന്നെ പാകമായതും അല്ലാത്തതുമായ പഴങ്ങൾ കാണും. പഴുത്ത പഴങ്ങൾ കുലയിൽ നിന്നും വേർപെടുത്തി വയ്ക്കണം, ഇല്ലെങ്കിൽ മറ്റുള്ളവയും പാകമാകുന്ന പ്രക്രിയ വേഗത്തിലാകും.

ശരിയായി പൊതിയുക

വാഴപ്പഴത്തിന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു മാർഗം, കുലയുടെ തണ്ടിന്റെ അറ്റം, പ്ലാസ്റ്റിക് റാപ്പോ  അലുമിനിയം ഫോയിലോ കൊണ്ട് പൊതിയുക എന്നതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ, വാഴപ്പഴം പഴുക്കാൻ സഹായിക്കുന്ന എഥിലീൻ വാതകം പുറത്തുവിടുന്നത് തടയുന്നു.

English Summary: How to Keep Bananas Fresh for Longer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com