ADVERTISEMENT

ചപ്പാത്തി ഉണ്ടാക്കുമ്പോൾ മിക്ക ദിവസവും ആട്ട മാവ് അധികം വരാറുണ്ടല്ലേ? ഇത് കളയാതെ പിന്നീട് ചപ്പാത്തി ഉണ്ടാക്കാനായി ഉപയോഗിക്കാം. എന്നാൽ, ശരിയായി സൂക്ഷിച്ചില്ലെങ്കിൽ ഇത് കേടായി ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി അധികം വന്ന മാവ് സൂക്ഷിച്ചുവയ്ക്കാനുള്ള വഴികൾ അറിയാം...

1. എണ്ണ ചേർക്കുക

 

ചപ്പാത്തിക്കായി മാവ് കുഴക്കുമ്പോൾ എപ്പോഴും കുറച്ച് എണ്ണയോ നെയ്യോ ചേർക്കുക. കുറച്ചുനേരം കഴിഞ്ഞു ഉപയോഗിക്കുമ്പോൾ മാവ് മൃദുവായിരിക്കാൻ ഇത് സഹായിക്കും.

2. അലുമിനിയം ഫോയിൽ അല്ലെങ്കിൽ പ്ലാസ്റ്റിക് റാപ്പിൽ പൊതിയുക

 

ഈർപ്പം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ അലൂമിനിയം റാപ്പിൽ പൊതിയുന്നത് സഹായിക്കും. അലുമിനിയം ഫോയിൽ ഇല്ലെങ്കിൽ പ്ലാസ്റ്റിക് റാപ് ഉപയോഗിക്കാം. പൊതിയുമ്പോൾ മാവ് എല്ലാ വശത്തുനിന്നും നന്നായി മൂടിയിരിക്കുന്നുവെന്ന് ഉറപ്പാക്കുക. എന്നിട്ട് ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കുക.

3. എയർടൈറ്റ് കണ്ടെയ്നർ ഉപയോഗിക്കുക

 

വീട്ടിൽ ഫോയിലോ പ്ലാസ്‌റ്റിക് റാപ്പോ ഇല്ലെങ്കിൽ, പകരം വൃത്തിയുള്ളതും ഉണങ്ങിയതുമായ എയർടൈറ്റ് കണ്ടെയ്നർ ഉപയോഗിക്കാം. ഇത് ഈർപ്പം തടയാനും ദീർഘനേരം ഫ്രഷ് ആയി നിലനിർത്താനും സഹായിക്കും.

 

4. സിപ്പ്ലോക്ക് ബാഗുകളിൽ സൂക്ഷിക്കുക

 

സിപ്പ് ലോക്ക് ബാഗുകളും ചപ്പാത്തിമാവ് സൂക്ഷിക്കാനുള്ള മികച്ച ഓപ്ഷനാണ്. മാവ് സിപ്പ് ലോക്ക് ബാഗിൽ സൂക്ഷിക്കുമ്പോൾ അധിക വായു നീക്കം ചെയ്ത് സിപ്പ് ചെയ്യുക. ഇങ്ങനെ ചെയ്താൽ മാവ് വളരെക്കാലം ഫ്രഷ് ആയിരിക്കും

 

5. ഫ്രിജിൽ സൂക്ഷിക്കുക

 

അലൂമിനിയം ഫോയിൽ, കണ്ടെയ്നർ അല്ലെങ്കിൽ സിപ്പ് ലോക്ക് ബാഗിലാക്കിയ ശേഷം, മാവ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് ആവശ്യമുള്ളപ്പോഴെല്ലാം എടുത്ത് ഫ്രഷ് ആയി ഉപയോഗിക്കുക.

English Summary: Excess Atta Dough? Store It Safely With 5 Genius Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com